എന്നെ ഇനി സിനിമയിലെടുക്കുമോടാ എനിക്കിനി അഭിനയിക്കാൻ കഴിയുമോടാ – മമ്മൂട്ടി ഇങ്ങനെ പറഞ്ഞുകൊണ്ട് പൊട്ടി പൊട്ടി കരയുകയാണ്.ആ സംഭവത്തെ കുറിച്ച് മുകേഷിന്റെ വെളിപ്പെടുത്തൽ

390
ADVERTISEMENT

മലയാള ചലച്ചിത്ര ലോകത്തു ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് തന്റേതായ സിംഹാസനം കെട്ടിപ്പടുത്ത നടനാണ് മുകേഷ്. എൺപതുകളിലും തൊണ്ണൂറുകളിലും മുകേഷ് നായകനായി ഹാസ്യത്തിന് പ്രാധാന്യം നൽകി ധാരാളം ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് . അവയിൽ പലതും സൂപ്പർ ഹിറ്റുകളും,ഗോഡ്ഫാദറും മാന്നാർ മത്തായി സ്പീകിംഗ് തുടങ്ങിയവ അതിനു ഉദാഹരണങ്ങൾ ആണ്. . സിനിമയ്ക്ക് പുറമെ നാടകവും ടെലിവിഷൻ ഷോകളിൽ അവതാരകനായുമൊക്കെ മുകേഷ് എത്താറുണ്ട്. സിനിമ അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലേക്കും കടന്ന തരാം ഇപ്പോൾ കൊല്ലത്തെ എം എൽ എ ആണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടും വളരെ അടുത്ത സൗഹൃദ ബന്ധമുള്ള താരമാണ് മുകേഷ് . മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് മുകേഷിനുള്ളത്. മുകേഷ് പല അഭിമുഖങ്ങളിലും അവാർഡ് ഷോകളിലും മറ്റുമൊക്കെ മറ്റുള്ള താരങ്ങളുടെ പലവിധ രസകരങ്ങളായ സംഭവ വികാസങ്ങളും തുറന്നു പറയാറുണ്ട്. മുകേഷ് മുൻപൊരിക്കൽ ഗൾഫിൽ വച്ച് നടന്ന ഒരു ചടങ്ങിൽ മമ്മൂട്ടിയോടൊപ്പം വേദി പങ്കിട്ട അവസരത്തിൽ മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരം ഇരുവരും ഒന്നിച്ചഭിനയിച്ച ബലൂൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ ഇടങ്ങളിൽ വൈറലായിരിക്കുലകയാണ്.

മമ്മൂട്ടിയുമായി വളരെ അടുത്ത വൈകാരിക ബന്ധം വച്ച് പുലർത്തുന്ന താരമാണ് മുകേഷ്. പലപ്പോഴും മമ്മൂട്ടി എന്ന നടന്റെ നന്മയും സ്നേഹവും കഴിവുമെല്ലാം മുകേഷ് പറയാറുള്ള രസകരമായ കഥകളിലൂടെ പ്രേക്ഷകർ അറിയാറുണ്ട്. തങ്ങൾ ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ബലൂൺ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നടന്ന രസകരമായ ഒരനുഭവത്തെ കുറിച്ച് ചടങ്ങിൽ വച്ച് മമ്മൂട്ടി പറഞ്ഞു തുടങ്ങിയത്. അതിനു ശേഷം അദ്ദേഹം താൻ പറഞ്ഞ സംഭവത്തിന്റെ ബാക്കി പറയാനായി മുകേഷിനെ ക്ഷണിക്കുകയാണുണ്ടായത്. മുകേഷ് പറഞ്ഞാൽ കൂടുതൽ രസകരമാകും എന്ന് മമ്മൂട്ടി പറയുകയും ചെയ്തു.

ADVERTISEMENT

അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെയാണ് . ബലൂൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തന്റെ സുഹൃത്തായ ഭദ്രൻ ഒരു ബുള്ളറ്റ് കൊണ്ട് വരുന്നു.. അന്നേ ബൈക്കുകളോട് ഭ്രമം ഉള്ള മമ്മൂക്കയ്ക്ക് അത് ഓടിച്ചു നോക്കണം. മിക്ക ദിവസങ്ങളിലും മമ്മൂക്ക ബുള്ളറ്റുമായി കറങ്ങും. അങ്ങനെ ഒരിക്കൽ തന്നെയും ബുള്ളറ്റിൽ കയറാൻ ക്ഷണിച്ചു താൻ അന്ന് മമ്മൂക്കയോട് ചോദിച്ചു ഇക്ക നിങ്ങൾക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയാമോ എന്നൊക്കെ അന്ന് മമ്മൂക്ക പറഞ്ഞു അതുകൊണ്ടാണ് മേള എന്ന ചിത്രത്തിൽ എന്നെ അഭിനയിക്ക വിളിച്ചത് നീ ധൈര്യമായി കയറിക്കോ എന്ന്. ആദ്യ ഒന്ന് രണ്ടു ദിവസം കറങ്ങി മൂന്നാമത്തെ ദിവസം ബൈക്കിൽ ഇരുവരും കറങ്ങുമ്പോൾ റോഡിൽ ഇളകി കിടന്ന മെറ്റിലിൽ സ്കിടായി മമ്മൂക്കയുടെ ബുള്ളറ്റ് മറിഞ്ഞു. അത് ഒരു സൈക്കിൾ യാത്രക്കാരനുമായി കൂട്ടി മുട്ടി. മമ്മൂക്കയുടെ മുഖത്ത് ചെറിയ ഒരു മുറിവുണ്ടായി അതോഡി മമ്മൂക്ക കരച്ചിൽ ആരംഭിച്ചു .” “എടാ എനിക്കിനി അഭിനയിക്കാൻ പറ്റുമോടാ; എന്നെ ഇനി സിനിമയിൽ എടുക്കുമോടാ” ,അങ്ങനെ പറഞ്ഞു മമ്മൂക്ക പൊട്ടിപ്പൊട്ടി കരയുകയാണ്. ഞാൻ എത്ര തന്നെ ശ്രമിച്ചിട്ടിട്ടും മമ്മൂക്കയുടെ കരച്ചിൽ നിർത്താൻ കഴിയുന്നില്ല. മുകേഷ് അതീവ രസകരമായി ആണ് ഇക്കാര്യങ്ങൾ പറയുന്നത്. അതിനിടയിൽ കൂടി മമ്മൂക്കയുടെ കൗണ്ടറുകളും വരുന്നുണ്ട്. അന്നത്തെ തന്റെ മുഖത്തെ മുറിവ് വലുതായിരുന്നു, അത് താൻ ഗ്ലാസിൽ കൂടി കണ്ടിട്ടാണ് അങ്ങനെ കരഞ്ഞത് എന്നൊക്ക. ഇപ്പോഴും മമ്മൂട്ടിയുടെ വളരെ സീരിയസ് ആയ വേഷങ്ങൾ കാണുമ്പോൾ താൻ ആ പഴയ സംഭവങ്ങൾ ഓർത്തു ചിരിക്കാറുണ്ട് എന്ന് മുകേഷ് പറയുന്നു.

ഈ കാര്യങ്ങൾ മുകേഷ് തുറന്നു പറയുമ്പോൾ മമ്മൂട്ടിയുടെ ഭാര്യയും മകൻ ദുൽക്കറും ഭാര്യ അമലുമൊക്കെ സദസ്സിൽ ഇരുന്നു പൊട്ടി പൊട്ടി ചിരിക്കുകയാണ്. മുകേഷും താനുമായി ഏകദേശം മുപ്പതു കൊല്ലത്തിനു മേലുള്ള സൗഹൃദം ഉണ്ടെന്നു അദ്ദേഹം പറയുന്നു. മുകേഷിന്റെ ബലൂൺ എന്ന ചിത്രത്തിൽ ഒരു സഹനടനായി താനും അഭിനയിച്ച കാര്യവും മമ്മൂട്ടി തുറന്നു പറയുന്നു.

ADVERTISEMENT