തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? , മത്സരിക്കാൻ നേതാക്കൾ സമീപിച്ചു,രാഷ്ട്രീയ നിലപാട് ആദ്യമായി തുറന്നു പറഞ്ഞു മഞ്ജു വാര്യർ.

259
ADVERTISEMENT

അത്ര സജീവമല്ലെങ്കിലും മലയാള സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി താരങ്ങളുണ്ട്. മുകേഷ് സി.പി.എം ടിക്കറ്റിൽ രണ്ട് തവണ കൊല്ലത്ത് നിന്ന് എം.എൽ.എയായപ്പോൾ, പരമ്പരാഗതമായി രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വന്ന നടൻ ഗണേഷ് നിലവിൽ പത്തനാപുരത്തെ പ്രതിനിധീകരിക്കുകയും മുൻ മന്ത്രിയുമാണ്. ഇന്നസെന്റ് ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചപ്പോൾ സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജ്യസഭയിലെത്തി. മുരളി, ജഗദീഷ്, ഭീമൻ രഘു, ധർമജൻ ബോൾഗാട്ടി എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന പാരമ്പര്യം മലയാള നായികമാർക്ക് അധികമില്ല എന്ന് തന്നെ പറയാം. പ്രിയങ്ക അനൂപാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയ ഏക നടി. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിന്റെ പേരിൽ ഉയരേണ്ട പേരായിരുന്നു മഞ്ജുവാര്യരുടേത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ നിലപാട് തുറന്ന് മഞ്ജു വാര്യർ രംഗത്തെത്തിയിരിക്കുകയാണ്.

ADVERTISEMENT

എല്ലാ തെരഞ്ഞെടുപ്പു കാലത്തും മഞ്ജു വാര്യർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്ന കാര്യം മഞ്ജു വാര്യർ തന്നെ വ്യക്തമാക്കുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരുകോടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ചില മണ്ഡലങ്ങളുടെ പേര് പറഞ്ഞു. ഏതാണ് എന്ന് കൃത്യമായി ഓർമയില്ല, പക്ഷേ താൽപ്പര്യം ഉണ്ടായിരുന്നില്ല, മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിൽ നിൽക്കാമോയെന്ന് പലപ്പോഴും പല രാഷ്ട്രീയ നേതാക്കളും ചോദിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അത്ര നല്ലതല്ലാത്ത ഒരു മേഖലയാണിത്. അതിനുള്ള കഴിവോ താൽപ്പര്യമോ എനിക്കില്ല. രാഷ്ട്രീയത്തിലൂടെയല്ലാതെ ജനങ്ങളെ സേവിക്കാനുള്ള ശ്രമമാണ് നടത്തുള്ളത്. ഞാൻ രാഷ്ട്രീയം അധികം പിന്തുടരാറില്ല. അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കുന്നു. മിക്ക നേതാക്കളെയും കണ്ടാൽ അറിയാമെന്നും മഞ്ജു വാര്യർ പറയുന്നു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപിടി ഇങ്ങനെ അത് വലുതായി കാര്യമാക്കാറില്ല. തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് മനസ്സിലാക്കാൻ ഉള്ള പക്വത തനിക്കിപ്പോൾ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് രാഷ്ട്രീയവുമായോ മതവുമായോ കലർത്തുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നത്.

നേരത്തെ പല കാര്യങ്ങളിലും താൻ അഭിപ്രായം പറയാറുണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് കാരണം ഇപ്പോൾ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മൾ ചിന്തിക്കുന്ന രീതിയിലല്ല ആളുകൾ അതിനെ ചിത്രീകരിക്കുന്നത്. ആവശ്യമുള്ളിടത്ത് മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്ന തീരുമാനത്തിലാണ് താൻ എത്തിയതെന്നും മഞ്ജു വാര്യർ പറയുന്നു.

ADVERTISEMENT