മോഹൻലാലിൻറെ ഡേറ്റ് കിട്ടിയപ്പോൾ തന്നെ അവഗണിച്ച സംവിധായകനോടുള്ള വാശിയായിരുന്നു അന്ന് മമ്മൂട്ടിക്ക്; പിന്നീട് സംഭവിച്ചത്.

253
ADVERTISEMENT

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു ദിലീപ് കാവ്യാ മാധവൻ കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയൊന്നിച്ച ചിത്രമാണ് രാക്ഷസ രാജാവ് വിനയനാണ് ചിത്രത്തിന്റെ സംവിധായകൻ. വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

മുൻകൂട്ടി പ്ലാൻ ചെയ്ത ചിത്രമല്ല ഇതെന്നും ചിത്രം ഉണ്ടാകാൻ ഉണ്ടായ സാഹചര്യവും സംവിധായകൻ വിനയൻ പറയുന്നു. ഒരു സിനിമ ചെയ്യുന്നാണ് കാര്യം വളരെ പ്രാധാന്യത്തോടെ മമ്മൂട്ടി തന്നോട് പറഞ്ഞപ്പോൾ നിഷേധിക്കാൻ കഴിഞ്ഞില്ലെന്നും ഒരു വാശിയോടെ മമ്മൂക്ക അത് തന്നോട് പറഞ്ഞപ്പോൾ ആ വാശി താനും ഏറ്റു പിടിച്ചു എന്ന് വിനയൻ പറയുന്നു. ചിത്രത്തിന് ഈ പേര് നേരത്തെ തീരുമാനിച്ചിരുന്നില്ല. എന്നാൽ പിന്നീടാണ് ഈ പേരിലെത്തിയതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

ദാദാസാഹിബ് പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി ഷാജി കൈലാസിനൊപ്പം ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അദ്ദേഹം അതിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ സംവിധായകൻ തീരുമാനം പൊടുന്നനെ മാറ്റി. മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ മമ്മൂട്ടി വിട്ടുകൊടുക്കാൻ തയ്യാറായില്ല. തന്റെ അടുത്ത ചിത്രത്തിനായി അദ്ദേഹം സംവിധായകൻ വിനയനെ അങ്ങോട്ട് സമീപിക്കുകയായിരുന്നു.

പെട്ടന്ന് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയപ്പോൾ ഷാജി കൈലാസ് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ തീരുമാനിച്ചു. ഈ ചിത്രത്തിന് ശേഷം മെഗാസ്റ്റാറിന്റെ സിനിമ ചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. പക്ഷേ മമ്മൂട്ടിക്ക് അത് വാശിയായി.

ഷാജി കൈലാസിന്റെ ചിത്രം മാറ്റിയതിന് പിന്നാലെ ദേഷ്യം വന്നപ്പോഴാണ് മമ്മൂട്ടി തന്നെ സമീപിച്ചതെന്ന് വിനയൻ പറയുന്നു. വിനയൻ അടുത്ത സിനിമ ചെയ്യാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അന്ന് കരുമാടിക്കുട്ടൻ എന്ന സിനിമ ചെയ്യുകയായിരുന്നു. എന്റെ പക്കൽ കഥയില്ലെന്ന് പറഞ്ഞപ്പോൾ താൻ വിചാരിച്ചാൽ കഥയുണ്ടാകുമെന്നായിരുന്നു മറുപടി. ആ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി പറഞ്ഞപ്പോൾ എനിക്കും അത് വലിയ ഒരു വാശിയായി. രണ്ടു ദിവസത്തിനകം തിരിച്ചു വരുമെന്ന് പറഞ്ഞു. അപ്പോഴാണ് ആലുവ കൊലക്കേസ് ആസ്പദമാക്കി സിനിമ ചെയ്യാം എന്ന് മമ്മൂക്കയോട് പറഞ്ഞു.കാരണം ആ സമയം ആ കേസ് നടക്കുകയാണ് ഇതറിഞ്ഞ മമ്മൂട്ടിയും ത്രില്ലിലാണ്. അങ്ങനെയാണ് രാക്ഷസരാജാവ് സംഭവിച്ചത്.

ADVERTISEMENT