മോഹൻലാലിൻറെ ആ കിടിലൻ ചിത്രം നിങ്ങൾ കോപ്പിയടിച്ചുണ്ടാക്കിയതാണോ – അവതാരകന് പ്രിയദർശൻ കൊടുത്ത മറുപിടി

787
ADVERTISEMENT

പ്രിയദർശനും മോഹൻലാലും ഒന്നിച്ചാൽ അതൊരു സൂപ്പർ ഹിറ്റാണ് എന്ന് പ്രേക്ഷകർ ഉറപ്പിച്ച ഒരു കാലമുണ്ടായിരുന്നു . അത്രമേൽ മികച്ച ചിത്രങ്ങൾ ഇരുവരും ഒന്നിച്ചു ചേർന്ന കൂട്ടുകെട്ടിൽ നിന്ന് പിറന്നിട്ടുണ്ട് . മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് ഹാസ്യത്തിന് പ്രാധാന്യം നൽകിയ എന്റർടെയ്‌നർ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ടീമിന്റെ ചന്ദ്രലേഖ 1997-ൽ പുറത്തിറങ്ങി. വമ്പൻ ഹിറ്റായ ചന്ദ്രലേഖ ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി. മോഹൻലാലിനൊപ്പം ഇന്നസെന്റ്, മാമുക്കോയ, ശ്രീനിവാസൻ, നെടുമുടി വേണു, എം.ജി.സോമൻ, കൊച്ചിൻ ഹനീഫ, ടി.പി.മാധവൻ തുടങ്ങിയവരും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

അതിനിടെ കൈരളിയുടെ ജെബി ജംഗ്ഷനിൽ ചിത്രം കോപ്പിയടിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദർശൻ. ചിത്രം , കിലുക്കം, തേൻമാവിൻ കൊമ്പത്ത്, ആര്യൻ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നും ആർക്കും അവകാശപ്പെടാനാകില്ലെന്ന് പ്രിയദർശൻ പറയുന്നു. കോപ്പിയടി എന്ന് പറയുന്ന ചില സിനിമകളുണ്ട്. അതിലൊന്ന് ചന്ദ്രലേഖ. ‘വെയിൽ യു വേർ സ്ലീപ്പിംഗ്’ എന്ന ഹോളിവുഡ് സിനിമ പോലെ തോന്നും. എന്നാൽ ആ സിനിമ മറ്റൊരു കഥയാണ്. ആ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ചന്ദ്രലേഖയെ എടുത്തത്.

ADVERTISEMENT

കോണ്‍ക്വേര്‍സ് ഓഫ് ദി ഗോള്‍ഡന്‍ സിറ്റിയാണ്’ എം ടിയുടെ നഗരമായ നന്ദി എന്ന് പറഞ്ഞു കളിയാക്കിയവർ ഉണ്ട് . ഡേയ്‌സ് ഓഫ് മാത്യൂസ് ആണ് കൊടിയേറ്റം എന്ന് അടൂർ സാറിനെ കുറ്റപ്പെടുത്തിയവരുണ്ട്. ഇതിൽ എത്രത്തോളം ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അവർക്ക് പോലും ഈ പ്രശ്നം ഉണ്ടെങ്കിൽ എനിക്ക് എന്തുകൊണ്ട് കുറ്റപ്പെടുത്തലുകൾ ഉണ്ടാവില്ല ? അവരെ അപകീർത്തിപ്പെടുത്തുകയാണെങ്കിൽ എന്നെ അപകീർത്തിപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും പ്രിയദർശൻ പറഞ്ഞു.

ഒറിജിനൽ ആയി പല സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എനിക്ക് ദേശീയ അവാർഡ് നേടിത്തന്ന സിനിമയായിരുന്നു കാഞ്ജീവരം. അതിൽ ആർക്കും അവകാശം ഉന്നയിക്കാനാവില്ല. ഒരു കാലാപാനിയും കാഞ്ജീവരവും ഒഴികെ, ഞാൻ ചെയ്യുന്ന മിക്ക ചിത്രങ്ങളും ആളുകളെ രസിപ്പിക്കാനുള്ളതാണ്. വിനോദ സിനിമകളാണ് കൂടുതലും ചെയ്യുന്നത്. അവരെ രസിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശം. പ്രേക്ഷകരെ രസിപ്പിച്ച് എന്റെ പോക്കറ്റിൽ കുറച്ച് പണം ഉണ്ടാക്കുക . അതാണ് ഉദ്ദേശം. അല്ലാതെ , മലയാളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് സിനിമ ചെയ്യുന്ന ആളല്ല ഞാൻ.

ഒരു സിനിമയും ഇതേ രീതിയിൽ എടുത്ത് റീമേക്ക് ചെയ്തിട്ടില്ലെന്നും പ്രിയദർശൻ പറയുന്നു. എല്ലാം പ്രചോദനമാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ഗേൾ പാളത്തിൽ വീണ ഒരാളെ എടുത്ത് ആശുപത്രിയിലെത്തിച്ചു. അവൾ തെറ്റിദ്ധരിക്കപ്പെട്ടു. ഇതാണ് ഹോളിവുഡ് സിനിമയുടെ കഥ. ഇതിനും ചന്ദ്രലേഖയുമായി ഒരു ബന്ധവുമില്ല. എന്നാൽ ആ ഹോളിവുഡ് സിനിമയിൽ നിന്ന് ഞാൻ ശരിക്കും പ്രചോദനം ഉൾക്കൊണ്ടിരുന്നു. എന്നാൽ രണ്ട് കഥകളും വ്യത്യസ്ത കഥകളുള്ള സിനിമകളാണ്.

‘വൈൽ യു വേർ സ്ലീപ്പിംഗ്’ തീർച്ചയായും ആ സിനിമയിലെ ആ ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചന്ദ്രലേഖയുടെ ജനനം . എന്നാൽ എല്ലാ സിനിമകളും അങ്ങനെ എന്ന് പറയാനാവില്ല. ചില സിനിമകളിൽ മാത്രം. ആളുകളെ രസിപ്പിക്കാൻ സിനിമ ചെയ്യുന്ന ആളാണ് ഞാൻ. അത്തരം സിനിമകൾ ചെയ്തുകൊണ്ട് ഞാൻ ഒരു മികച്ച സിനിമാക്കാരനാണെന്ന് അവകാശപ്പെടുന്നില്ല. എൺപതിലധികം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ സിനിമകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞാനൊരിക്കലും ഒന്നും അവകാശപ്പെടുന്നില്ല, പ്രിയദർശൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ADVERTISEMENT