മോഹൻലാൽ എന്ന നടന വിസ്മയത്തെ കുറിച്ച് പറയുമ്പോളെല്ലാം അതിനോടൊപ്പം ഇപ്പോഴും ചേർത്ത് വെക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍.ഒരു നിഴൽ പോലെ ഇപ്പോഴും മോഹൻലാലിനൊപ്പം ഉള്ള വ്യക്തി. ലാലിനെ ജീവശ്വാസമായാണ് താന്‍ കൊണ്ടുനടക്കുന്നതെന്ന് ആന്റണി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.മോഹൻലാലിൻറെ ഡ്രൈവർ എന്ന നിലയിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായി ആന്റണി മാറി.
ലാലിനെ തേടിയെത്തുന്ന സിനിമാ കഥകള്‍ കേള്‍ക്കുന്നതും തിരക്കഥ തിരഞ്ഞെടുക്കുന്നതും ആന്റണി പെരുമ്പാവൂര്‍ ആണെന്ന് പൊതുവെ ഒരു സംസാരമുണ്ട്.ഇതിനു പലപ്പോഴും മോഹൻലാൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ആന്റണി തന്നെ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ മറുപടി. മോഹന്‍ലാല്‍ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് ആന്റണിയാണെന്നൊരു അടക്കം പറച്ചില്‍ കേട്ടിട്ടുണ്ടല്ലോ എന്നാണ് അഭിമുഖത്തില്‍ ചോദിച്ചത്.
ആന്റണിയുടെ വാക്കുകളിലൂടെ …. ‘ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് പകുതി ശരിയും, പകുതി തെറ്റുമാണ്. കാരണം, തന്റെ നിർമ്മാണ കമ്പനിയായ ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ആശിർവാദ് സിനിമാസ് ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ്. മോഹൻലാലിൻറെ ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് നിർമ്മിക്കുന്നതിൽ ഏറിയപങ്കും. ആശിർവാദ് സിനിമാസ് മോഹൻലാലിൻറെ താനാണ് നിർമ്മാണ കമ്പനിയാണ് എന്ന ഒരു വാദവും നിലനിൽക്കുന്നുണ്ട് . പക്ഷേ മോഹൻലാലും ആന്റണിയും അത് തള്ളിക്കളയുകയാണ് പതിവ്. താൻ തന്റെ ഭാര്യയുടെ ഒപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് ആന്റണിയോടൊപ്പമാണ് എന്ന് പലപ്പോഴും മോഹൻലാൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.