മലയാളത്തിന്റെ അഭിനയ ചക്രവർത്തി, മഹാ നടൻ മോഹൻലാലിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വളരെ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ ആഘോഷിക്കാറുള്ളത്. അവയിലോരോന്നും ആരാധകർക്കു വളരെ വില്ലപ്പെട്ടതും ആണ്. കുറച്ചുകാലം മുൻപ് ലാലേട്ടന്റെ കുട്ടിക്കാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മുത്തശ്ശി ഗൗരിക്കുട്ടിയമ്മ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മുത്തശ്ശി പറഞ്ഞതാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. ലാലു ചെറുപ്പത്തിൽ ഒരു കുസൃതിക്കാരനായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു. ചുമ്മാ നമ്മളെയൊക്കെ നിർബന്ധിച്ചിരുത്തി ടിവിയിൽ സിനിമ കാണിക്കും.
ചെറുപ്പത്തിൽ എന്നെയും അമ്മയെയും ഇരുത്തി ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു കാണിക്കുമായിരുന്നു. ചെറുപ്പത്തിൽ അവൻ ഒരു വലിയ കളിക്കാരനായിരുന്നു. എപ്പോഴും എന്റെ അരികിൽ വരുമ്പോൾ നേരം ഞാൻ അവന്റെ കാലു തിരുമ്മി കൊടുക്കണം, എപ്പോൾ വന്നാലും എന്റെ കൂടെ വന്ന് കിടക്കും, ഉറങ്ങാൻ നേരത്ത് കാലിൽ തിരുമ്മിക്കൊടുക്കണം, മുത്തശ്ശി പറയുന്നു. ഒരിക്കൽ ഒരു അലക്കുകാരൻ വീട്ടിൽ വന്നപ്പോൾ ലാലുവും അവന്റെ ചേട്ടൻപ്യാരിയും മുറ്റത്ത് കളിക്കുകയായിരുന്നു. രണ്ടാളും വികൃതികളാണ് വന്ന ആൾ ഇവരുടെ പ്രവർത്തികൾ കണ്ടപ്പോൾ ഇതെന്തു കുഞ്ഞുങ്ങളാണെന്ന് ചോദിച്ചു. അത് കേട്ട് ദേഷ്യം വന്ന ഞാൻ പ്യാരിക്കിട്ടൊരു അടി കൊടുത്തു .അടികൊണ്ടപ്പോൾ പ്യാരി ദേഷ്യപ്പെട്ടു താൻ ഇലന്തൂരിലേക്ക് പോകുന്നു എന്ന് പറഞ്ഞു പിണങ്ങി ഇറങ്ങിപ്പോയി. ഇത് കണ്ട് എന്റെ ചേട്ടൻ പോയി, ഇനി ഞാൻ ഇവിടെ നിൽക്കില്ലെന്ന് ലാലു പറഞ്ഞു അവനും ഇറങ്ങി.
രണ്ടു ദിവസത്തിനു ശേഷം പ്യാരി വീട്ടിൽ തിരിച്ചെത്തി. തൊട്ടു പുറകെ അവിടെ തനിന്നും നിർബന്ധം പിടിച്ചു ലാലുവും എത്തി. അവന്റെ കയ്യിൽ പലതരം തന്ത്രങ്ങളും ഉണ്ടായിരുന്നു അക്കാലത്തു. ചെറുപ്പത്തിൽ ലാലു ഒരുപാട് കുസൃതികൾ ചെയ്തിട്ടുണ്ടെന്ന് മുത്തശ്ശി ഗൗരിക്കുട്ടിയമ്മ പറഞ്ഞു. സുഹൃത്തിന്റെ അച്ഛന് അസുഖമാണെന്ന് പറഞ്ഞു ലാലു ഒരിക്കൽ അമ്മയുടെ കയ്യിൽ നിന്ന് പണം വാങ്ങിയിരുന്നു.
അവന്റെ സുഹൃത്തും പിതാവിന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പണമെടുത്തു. പെസ വാങ്ങിയ ശേഷം ഇരുവരെയും കാണാനില്ലായിരുന്നു. ഒരു ദിവസം കഴിഞ്ഞ് അടുത്ത ദിവസം അവർ തിരികെ വന്നു. വന്നതിനു ശേഷം ഇരുവരെയും നിർത്തി അച്ഛനും അമ്മയും എവിടെ പോയി എന്ന് ചോദിച്ചു. ഇതായിരുന്നു കഥ.
പഠിക്കുമ്പോൾ ഇതുപോലെ ചില തമാശകൾ കാണിച്ചിട്ടുണ്ട്. കോളേജിലും കുസൃതികൾ ധാരാളം ഉണ്ടായിരുന്നു ഉണ്ടായിരുന്നു. എറണാകുളത്ത് നിന്ന് ഇവിടെ വന്നപ്പോൾ ഇടപ്പള്ളിയിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്ന് ഒരു സ്ത്രീ താഴെ വീഴുന്നത് കണ്ടു. അവൻ പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നിറങ്ങി . യുവതിയെ ആശുപത്രിയിലെത്തിച്ചു. കുറച്ചു രൂപയും അവൻ അവർക്കു നൽകിയാണ് മടങ്ങിയെന്നും മുത്തശ്ശി അഭിമുഖത്തിൽ പറഞ്ഞു.