അർദ്ധരാത്രിയിൽ നായകൻ വിളിച്ചു തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞാൽ നിങ്ങൾ ഉറപ്പായും പോകേണ്ടി വരും അല്ലെങ്കിൽ …ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മല്ലിക

302
ADVERTISEMENT

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു മല്ലിക ഷെരാവത്. ഹോളിവുഡിലും ബോളിവുഡിന് പുറത്തും തന്റെ സാന്നിധ്യം ഉറപ്പിക്കാൻ മല്ലികയ്ക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് മല്ലിക സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചെത്തിയിരിക്കുകയാണ്. ബോളിവുഡിൽ ബോൾഡായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മല്ലിക ഷെരാവത്. മർഡർ ആണ് മല്ലികയുടെ അരങ്ങേറ്റ ചിത്രം

ഇമ്രാൻ ഹാഷ്മിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം വൻ വിജയമാണെന്ന് തെളിയിച്ചു. മല്ലികയുടെയും ഇമ്രാന്റെയും ചൂടൻ രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിലെ മല്ലികയുടെ ബോൾഡ് രംഗങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്‌ക്രീനിന് പുറത്തും സ്‌ക്രീനിലും തന്റെ ചൂടൻ അഭിനയങ്ങളെക്കുറിച്ച് എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്ന അത്തരത്തിലുള്ള ഒരു താരമായിരുന്നു മല്ലിക. തന്റെ ചിന്തകളും ആശയങ്ങളും തുറന്നുപറയുന്നത് മല്ലികയ്ക്ക് പതിവാണ്.

ADVERTISEMENT

ഇപ്പോഴിതാ സിനിമാ ലോകത്ത് നടക്കുന്ന മോശം പ്രവണതയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മല്ലിക. സിനിമാ ലോകത്ത് നിലനിൽക്കണമെങ്കിൽ നായകനെ സന്തോഷിപ്പിക്കണമെന്ന് മല്ലിക പറയുന്നു. എ-ലിസ്റ്റ് നടന്മാരെല്ലാം എന്റെ കൂടെ അഭിനയിക്കുന്നതിന് എതിരായിരുന്നു. കാരണം ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ലായിരുന്നു. കാര്യം ലളിതമാണ്, നടിമാരെ നിയന്ത്രിക്കാനും ഉപയോഗിക്കാനും അവർ ഇഷ്ടപ്പെടുന്നു അവരോടൊപ്പമുള്ള നടിമാർ വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം എന്നതാണ് നിബന്ധന . ഞാൻ അങ്ങനെയല്ല. അത് എന്റെ വ്യക്തിത്വമല്ല. മറ്റൊരാളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു

വിട്ടുവീഴ്ച എന്നതിന്റെ അർത്ഥമെന്താണെന്നും മല്ലിക വ്യക്തമാക്കുന്നു. ഇരിക്കുക, നിൽക്കുക, എല്ലാം. നായകന്റെ ഇഷ്ടമനുസരിച്ചായിരിക്കണണം പുലർച്ചെ മൂന്ന് മണിക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞാൽ നിങ്ങൾ പോകണം. നിങ്ങൾ ആ സിനിമയിലാണെങ്കിൽ നിങ്ങൾ തീർച്ചയായും പോയിരിക്കണമ് അല്ലെങ്കിൽ നിങ്ങൾ ആ സിനിമയിൽ നിന്ന് പുറത്താകും. കാലങ്ങളായി താൻ ബോളിവുഡ് സിനിമകൾ വെട്ടിച്ചുരുക്കി പകരം ഹോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മല്ലിക പറയുന്നു.

മർഡർ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ വിജയം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചെന്നും പിന്നീട് ജാക്കി ചാനൊപ്പം അഭിനയിക്കാനും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ കാണാനും ഇടയായെന്ന് മല്ലിക പറയുന്നു. അതേസമയം ഇന്ത്യൻ സ്ത്രീകൾ തന്നെ എപ്പോഴും വിമർശിച്ചിട്ടുണ്ടെന്ന് മല്ലിക പറയുന്നു. അവർക്ക് ഗ്ലാമർ അംഗീകരിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. എനിക്ക് അതിൽ ലജ്ജയില്ല.

മർഡറിൽ ഞാൻ ബിക്കിനിയിലായിരുന്നു. എനിക്ക് മുമ്പുള്ള നായികമാർ ബിക്കിനി ധരിച്ചിരുന്നു, പക്ഷേ നല്ല ശരീരമുള്ളതുപോലെയാണ് ഞാൻ പെരുമാറിയതെന്നും മല്ലിക പറയുന്നു. ബീച്ചിൽ സാരി ഉടുക്കുമോ? ഇല്ല, ഞാൻ ബിക്കിനി ധരിച്ച് എന്റെ ശരീരം ആഘോഷിക്കും. എന്നാൽ അത് ആളുകൾക്ക് ആംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

പ്രത്യേകിച്ച് സ്ത്രീകൾക്ക്. പുരുഷന്മാർക്ക് എന്നോട് ഒരു പ്രശ്നവുമില്ല.അവർക്കു എന്നെ ഇഷ്ടമാണ് എനിക്കും അവരെയും ഇഷ്ടമാണ്. ചില സ്ത്രീകൾക്ക് എന്നോട് ദേഷ്യമുണ്ടെന്ന് മല്ലിക പറയുന്നു

ADVERTISEMENT