ഒരു വിമാനക്കമ്പനിയിൽ നിന്ന് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും അവരുടെ എയർവേയ്‌സ് എടുക്കില്ല, നസ്രിയ പറയുന്നു.

285
ADVERTISEMENT

മലയാളത്തിന്റെ പ്രീയപ്പെട്ട നായികയാണ് നസ്രിയ നസിം ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രീയങ്കരിയായ നടി . മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ചുരുങ്ങിയ സമയം കൊണ്ട് നസ്രിയ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. മലയാളം സൂപ്പർ താരം ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും പിന്നോട്ട് മാറി നിന്ന നസ്രിയ ഇപ്പോൾ വീണ്ടും തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്ക് വെച്ച ഒരു കുറിപ്പാണു വൈറലാകുന്നത്.

തിരക്കുകൾക്കിടയിലും നസ്രിയ നസീം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ആണ് താരം ഇപ്പോൾ തനിക്കു ഒരു എയർ ലൈൻ കമ്പനിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്ക് വച്ചിരിക്കുന്നത്.

ADVERTISEMENT

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, വിമാനത്തിൽ വച്ച് തന്റെ ബാഗ് നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതിപ്പെടേണ്ടിവന്ന ഒരു സംഭവത്തെക്കുറിച്ച് ആണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത് . താൻ സഹായത്തിനായി അവരെ സമീപിച്ചപ്പോൾ അവർ കണ്ട ഭാവം നടിച്ചില്ല എന്നാണ് നടി യുടെ പരാതി ഇത്തരം മോശം സമീപനം തനിക്ക് ഇന്നേ വരെ ഒരു വിമാന കമ്പനിയിൽ നിന്നോ സ്റ്റാഫുകളിൽ നിന്നോ ഉണ്ടായിട്ടില്ല എന്നാണ് നസ്രിയ കുറിക്കുന്നത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ “തായ് എയർവേയ്‌സ് ഏറ്റവും മോശം! ഒരു എയർലൈനിലും സ്റ്റാഫിലും നിന്ന് എനിക്ക് ഇത്തരമൊരു ഭയാനകമായ അനുഭവം ഉണ്ടായിട്ടില്ല… എന്റെ ബാഗു നഷ്ടപ്പെട്ടു, അവരോടു സഹായത്തിനായി ഏതാണ് ആവശ്യപ്പെടുമ്പോൾ … അവർ അത് കാര്യമാക്കുന്നില്ല. എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടേ ഇല്ല. അതുകൊണ്ടു ഇത്രയും മികച്ച @thaiairways ആരും എടുക്കരുത്,” എന്നാണ് താരം അഭ്യര്ഥിക്കുന്നത്

ADVERTISEMENT