നിങ്ങളെ സിനിമയിൽ നിന്ന് പുറത്താക്കുന്നത് ദിലീപ് പറഞ്ഞിട്ടാണ് എന്ന് അവർ എന്നോട് പറഞ്ഞു- പല സാഹചര്യങ്ങളിലും അത് ശരിയാണ് എന്ന് തനിക്കു തോന്നിയിട്ടുണ്ട് – കൂട്ടിക്കൽ ജയചന്ദ്രന്റെ തുറന്നു പറച്ചിൽ

235
ADVERTISEMENT

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ കുറിച്ച് മുൻപൊരിക്കൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നടത്തിയ തുറന്നു പറച്ചിൽ ചർച്ചയായിരുന്നു. തന്റെ ആദ്യ ചിത്രമായ ചിരിക്കുടുക്ക മുതൽ തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്ന് കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു . ഈ വിഷയം സിനിമ മേഖലയിലുള്ള പലരും തന്നോട് തുറന്നു പറഞ്ഞിരുന്നു എന്നും താരം പറയുന്നു. ആദ്യം പല നല്ല ചിത്രങ്ങളിലും തനിക്കു അവസരം ലഭിച്ചിരുന്നു എന്നാൽ പെട്ടന്ന് തന്നെ ആ വേഷങ്ങൾ തനിക്ക് നഷ്ടമായിരുന്നു. പിന്നീട് അന്വോഷിച്ചപ്പോൾ ആ ചിത്രത്തിന്റെ അണിയറക്കാർ തന്നെ നടൻ ദിലീപ് പറഞ്ഞിട്ടാണ് നിങ്ങളെ കട്ട് ചെയ്യുന്നത് എന്ന് തുറന്നു പറഞ്ഞിരുന്നു.

പിന്നട് തനിക്കും വ്യക്തിപരമായി തന്നെ അത് മനസ്സിലായിരുന്നു. അത് മൂലം തനിക്കു സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾ വളരെ വലുതാണ്. തന്റെ സിനിമ സ്വപ്നങ്ങളും ജീവിതവുമൊക്കെയാണ് അത് മൂലം തകിടം മറിഞ്ഞത്. തനിക്കു ലഭിക്കേണ്ടിയിരുന്ന ആ വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ വലിയ തിരക്കുള്ള ഒരു താരമായി താനും മാറുമായിരുന്നു എന്ന് ജയചന്ദ്രൻ പറയുന്നു.

ADVERTISEMENT

പക്ഷേ പിന്നീട് ഈ സംഭവങ്ങളെ കുറിച്ച് നടൻ ദിലീപിനെ നേരിൽ കണ്ടപ്പോൾ താൻ തുറന്നു ചോദിച്ചിരുന്നു എന്നും ജയ ചന്ദ്രൻ പറയുന്നു. “താങ്കൾ ആണ് എന്റെ അവസരങ്ങൾ കളയിക്കുന്നത്? എന്ന തന്റെ ചോദ്യത്തിന് വളരെ ആർദ്രമായ മനസ്സോടെ ആണ് ദിലീപ് മറുപിടി പറഞ്ഞത് എന്ന് കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു. പക്ഷേ ആ തെറ്റ് ദിലീപ് സമ്മതിച്ചോ, താരം എന്താണ് മറുപിടി പറഞ്ഞതെന്നോ ജയചന്ദ്രൻ പറഞ്ഞില്ല. ദിലീപേട്ടൻ അതോർത്തു വിഷമിക്കരുത് എന്നും എല്ലാവരും അവരവരുടെ നിലനിൽപ്പിനായി ഇങ്ങനെ പലതും ചെയ്യുമെന്നും തന്റെ കഴിവുകൾ അംഗീകരിക്കുന്ന കൊണ്ടല്ലേ ദിലീപിനെ പോലുള്ള ഒരു സൂപ്പർ താരം തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ തുനിഞ്ഞത് അത് തനിക്കു പോസിറ്റീവ് എനെർജിയാണ് നൽകുന്നത് എന്നുമാണ് താൻ അന്ന് ദിലീപിനോട് മറുപിടി പറഞ്ഞത് എന്ന് ജയചന്ദ്രൻ പറയുന്നു.

ആ തുറന്നു പറച്ചിലിന് ശേഷം തങ്ങൾ ഇരുവരും ഇപ്പോൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്ന് ജയചന്ദ്രൻ പറയുന്നു. തനിക്കു ദിലീപിന്റെ മനസ്സറിയാം എന്നും തുറന്നു പറയുന്ന ഒരാളെ ഒരിക്കലും അംഗീകരിക്കാൻ പലർക്കും കഴിയില്ല എന്നും ജയചന്ദ്രൻ പറയുന്നു. സത്യത്തിൽ ജയചന്ദ്രൻ ആ വിഡിയോയിൽ താരത്തെ അനുകൂലിക്കുകയാണ് ആക്ഷേപിക്കുകയാണോ എന്ന് പോലും മനസിലാകില്ല എന്നതാണ് വാസ്തവം. പലരും പറയുന്നു ദിലീപ് ആളെ വിട്ടു കൂവി എന്നൊക്കെ അവർക്കൊക്കെ എപ്പോളും സിനിമയുണ്ട് കോടിക്കണക്കിനു രൂപയുണ്ട്. ഇപ്പോഴും അവരൊക്കെ താരങ്ങൾ തന്നെയാണ് തന്നെ പോലെ ഒരവസ്ഥ ആർക്കും ഇല്ല. ഇത്തരം പ്രതി സന്ധിയും പ്രശനങ്ങളും മറികടക്കാനുള്ള കുബുദ്ധിയും അവർക്കറിയാം,അപ്പോൾ ദിലീപിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല.എന്നും ജയചന്ദ്രൻ പറയുന്നു.

തുറന്നു കാര്യങ്ങൾ സംസാരിച്ചപ്പോൾ അംഗീകരിക്കാനും കൂടെ നിർത്താനും മനസ്സ് കാണിച്ചത് ദിലീപ് മാത്രമാണ്. അവസരങ്ങൾ തേടി പലരുടെയും അടുത്ത് പോയി ആരും പിന്തുണച്ചില്ല എന്നും ജയചന്ദ്രൻ പറയുന്നു. കൂടുതൽ വെളിപ്പെടുത്തൽ കേൾക്കാൻ വീഡിയോ കാണുക. സത്യത്തിൽ താരം ദിലീപിനെ തുറന്നു കാട്ടിയതാണോ അതോ അനുകൂലിച്ചതാണോ എന്ന് കാണുന്നവർ വിലയിരുത്തുക.

 

ADVERTISEMENT