“പട്ടിയെപ്പോലെ പണിയെടുക്കുന്നുണ്ട്. എന്റെ കഴിവും സാമര്‍ത്ഥ്യവും കൊണ്ട് എന്റെ ജോലി ഭംഗിയായി ചെയ്യുന്നില്ലേ കലിപ്പിൽ ഫഹദ് ഫാസിൽ

350
ADVERTISEMENT

ഫഹദ് ഫാസിൽ എന്ന നടനെ ഇപ്പോൾ തെന്നിന്ത്യയിൽ അറിയാത്തവരായി ആരുമുണ്ടാകില്ല . പുഷ്പയിലെ വില്ലൻ കഥാപാത്രം ഫഹദിന് നേടിക്കൊടുത്തത് രാജ്യാന്തര പ്രശസ്തിയാണ്.തുടർന്ന് വന്ന കമൽ നായകനായ വിക്രം ചിത്രത്തിന്റെ വിജയത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് ഫഹദ് ഫാസിൽ

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ,സിനിമയുടെ പ്രമോഷനുകളിൽ താങ്കൾ പലപ്പോഴും പങ്കെടുക്കാറില്ല എന്ന ചോദ്യത്തിന് പട്ടിയെപ്പോലെ പണിയെടുത്ത് സിനിമ കാണണം എന്ന് പറയാൻ മടിയാണെന്ന് ഫഹദ് പറയുന്നു.

ADVERTISEMENT

‘സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടികൾ വിരസമാണ്. പട്ടിയെപ്പോലെ പണിയെടുക്കുന്നു. അതിനു ശേഷം സിനിമ കാണണെ കാണണെ എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്റെ ബുദ്ധിയും കഴിവും സാമര്‍ത്ഥ്യവും കൊണ്ട് ഞാൻ ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എന്റെ ജോലി പൂർത്തിയാകാണമെന്നു ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും ഇതൊന്നും ആസ്വദിക്കാൻ കഴിയണം എന്ന് കരുതും പക്ഷേ, പറ്റില്ല’- ഫഹദ് ഫാസിൽ പറഞ്ഞു.

ഫഹദിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞു . 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയൻകുഞ്ഞിന് വേണ്ടി മലയാളം സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENT