പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ കാവ്യാ മാധവന് ആഗ്രഹമുണ്ടായിരുന്നു ; തന്നോട് ഇത് പറഞ്ഞത് കൊച്ചിൻ ഹനീഫ രത്നകുമാർ പല്ലിശ്ശേരി അന്ന് പറഞ്ഞത്

279
ADVERTISEMENT

വിവാദ എഴുത്തുകാരൻ രത്‌നകുമാർ പല്ലിശ്ശേരി ഒരിക്കൽ കാവ്യാ മാധവനെ കുറിച്ച് ഒരു വിവാദ ലേഖനം എഴുതിയിരുന്നു. ദിലീപിന്റെ വിവാഹമോചനവും കാവ്യാ മാധവനുമായുള്ള വിവാഹവും പൃഥ്വിരാജിനോടുള്ള ദിലീപിന്റെ വിരോധവും അക്കാലത്ത് പല്ലിശ്ശേരിയുടെ കോളത്തിൽ നിറഞ്ഞു. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ പ്രണയമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ദിലീപിന്റെ പ്രണയം ആദ്യമായി സഹോദരനായി കണ്ടത് കൊച്ചിൻ ഹനീഫയാണ് തന്നോട് പറഞ്ഞത് എന്ന് പല്ലിശ്ശേരി അന്ന് വെളിപ്പെടുത്തിയിരുന്നു.

ആരോടും മോശമായി സംസാരിക്കാത്ത എല്ലാവരുടെയും നന്മ ആഗ്രഹിച്ച ഒരു സാധുവായ നടനായിരുന്നു കൊച്ചിൻ ഹനീഫ. ആരോടും മോശമായി സംസാരിക്കാത്ത വ്യക്തിത്വം. എന്നാൽ കാവ്യയെ കുറിച്ച് കൊച്ചിൻ ഹനീഫ തന്നോട് ഒരു കഥ പറഞ്ഞെന്നാണ് പല്ലിശ്ശേരി അന്ന് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞത്. മീശ മാധവന്റെ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് കാവ്യയും ദിലീപും പ്രണയത്തിലായതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ADVERTISEMENT

ദിലീപിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് കാവ്യയുമായി അടുത്തിടപഴകാൻ സംവിധായകനും എഴുത്തുകാരും ചില രംഗങ്ങൾ സിനിമയിൽ ചേർത്തതെന്നും പല്ലിശ്ശേരി ആരോപിക്കുന്നു. മീശ മാധവനിലൂടെയാണ് ദിലീപിന് സൂപ്പർ സ്റ്റാർ പദവി ലഭിച്ചതെന്നും ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കാൻ താരം ബോധപൂർവമായ ശ്രമം നടത്തിയെന്നും പല്ലിശ്ശേരി ആരോപിച്ചു.

എന്നാൽ, വൈകാതെ സിനിമാരംഗത്തേക്ക് കടന്ന യുവനടൻ പൃഥ്വിരാജിനോട് ദിലീപിന് വിരോധമുണ്ടെന്ന് ഒരു അഭിമുഖത്തിൽ പല്ലിശ്ശേരി ആരോപിച്ചു. ദിലീപും കാവ്യയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഒരിക്കൽ കൊച്ചിൻ ഹനീഫയോട് പറഞ്ഞപ്പോൾ അങ്ങനെയൊന്നും ഞാൻ കേട്ടിട്ടില്ലെന്നും എന്നാൽ മറ്റൊന്നാണ് താൻ കേട്ടതെന്നുമാണ് കൊച്ചിൻ ഹനീഫ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു. കാവ്യ പൃഥ്വിരാജിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് തന്നോട് ചോദിച്ചെന്നു കൊച്ചിൻ ഹനീഫ അന്ന് തന്നോട് പറഞ്ഞതായി പല്ലിശ്ശേരി പറയുന്നു. കാവ്യയെ സഹോദരിയായി കരുതിയിരുന്ന കൊച്ചിൻ ഹനീഫ ആണ് അന്ന് തന്നോട് അത് പറഞ്ഞിരുന്നത്.

പൃഥ്വിരാജിനെ കുറിച്ച് എന്താണ് അങ്ങനെ ചോദിച്ചതെന്ന ചോദ്യത്തിന് ആൾ എങ്ങനെ ഉണ്ടെന്നറിയാൻ വേണ്ടിയാണ് എന്നാണ് കാവ്യ അന്ന് മറുപിടി പറഞ്ഞത്. പിന്നീടാണ് കാവ്യയുടെ മനസ്സ് വ്യക്തമായതെന്നും പ്രിത്വിക്ക് ഇഷ്ടമാണെങ്കിൽ അയാളെ വിവാഹം കഴിക്കണമെന്ന് ആയിരുന്നു കാവ്യയുടെ ആഗ്രഹം എന്നും പല്ലിശ്ശേരി പറയുന്നു. എന്നാൽ പൃഥ്വി മറ്റൊരു വഴിക്ക് പോയി. കാവ്യയുടെ ആഗ്രഹം സഫലമായില്ല. അതിന്റെ പിന്നിലെ കാരണം അറിയില്ല. ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും മാനസികമായി അകന്നതായി പല്ലിശ്ശേരി പറയുന്നു.

ഇരുവരുടെയും ശത്രുതയുടെ കാരണം എന്താണെന്ന് കൃത്യമായി പറയാൻ പറ്റില്ല . അന്നുമുതൽ ദിലീപിന്റെ ശത്രുക്കളുടെ പട്ടികയിൽ പൃഥ്വിരാജ് ഉണ്ടായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം പൃഥ്വിരാജിന്റെ ചിത്രങ്ങൾ കൂവി തോൽപ്പിക്കാൻ ആളെ ഇറക്കിയെന്നും കുഞ്ചാക്കോ ബോബൻ എന്ന പാവത്താന്റെ ചിത്രങ്ങൾ കുറക്കാൻ വേണ്ടി പിന്നിൽ നിന്ന് കളിച്ചെന്നും പല്ലിശ്ശേരി പറയുന്നു.

ADVERTISEMENT