ഇന്നത്തെ ഒരു യൂത്തനും സ്വപ്നം കാണാൻ പോലും പറ്റാത്ത ആ കാര്യങ്ങൾ മോഹൻലാൽ തന്റെ 29 പതാം വയസ്സിൽ ചെയ്തു തെളിയിച്ചു സിബി മലയിൽ അന്ന് പറഞ്ഞത് – അതൊക്കെ ഇനി ആർക്കും ചെയ്യാൻ സാധിക്കില്ല ഇല്ലെങ്കിൽ ആരെങ്കിലും ഇനിയും ജനിച്ചു വരണം.

694
ADVERTISEMENT

ഇന്നത്തെ ഒരു യൂത്തനും സ്വപ്നം കാണാൻ പോലും പറ്റാത്ത ആ കാര്യങ്ങൾ മോഹൻലാൽ തന്റെ 29 പതാം വയസ്സിൽ ചെയ്തു തെളിയിച്ചു സിബി മലയിൽ അന്ന് പറഞ്ഞത് – അതൊക്കെ ഇനി ആർക്കും ചെയ്യാൻ സാധിക്കില്ല ഇല്ലെങ്കിൽ ആരെങ്കിലും ഇനിയും ജനിച്ചു വരണം.

ഏകദേശം നാൽപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സിബി മലയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ്. മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ. ഒരു പക്ഷേ എടുത്തു പറയേണ്ടത് മോഹൻലാലിനെ ആയിരിക്കും. കാരണം അദ്ദേഹത്തിന്റെ അഭിനയ സിദ്ധി പുറത്തുകൊണ്ടുവന്ന മിക്ക ചിത്രങ്ങളും സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. ഭാരതം,ദശരഥം,ഹിസ് ഹൈനസ് അബ്ദുള്ള,സദയം ,കമലദളം,കിരീടം,ചെങ്കോൽ ,ദേവദൂതൻ,ഉസ്താദ്,അങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ സിബി മലയിൽ മോഹൻലാലിനെ വച്ച് ചെയ്തിരുന്നു. ഇപ്പോൾ വൈറലാവുന്നത് മുൻപ് ഒരു അഭിമുഖത്തിൽ മോഹൻലാലിനെ പാട്ടി സിബി മലയിൽ പറഞ്ഞ കാര്യമാണ് ആണ്. സത്യത്തിൽ സിനിമയെ ആകാംഷയോടെ നോക്കിക്കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആ അഭിമുഖം മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ പറ്റിയുള്ള ഒരു വിശകലനത്തിലേക്ക് എന്നെ നയിച്ചു.

ADVERTISEMENT

സിബി മലയിൽ താൻ സംവിധാനം ചെയ്ത മൂന്നു മോഹൻലാൽ ചിത്രങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത്. ഒരു സംവിധായകനെന്ന നിലയിൽ തനിക്കു അഭിമാനിക്കാനുളള മൂന്നു ചിത്രങ്ങൾ. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ കഴിവുകൾ പുറത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന ചാരിതാർഥ്യം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. സിബി മലയിൽ പറയുന്നത് തന്റെ കിരീടം ദശരഥം ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തെ ആണ് ഇന്നേവരെ ആരും വിശകലനം ചെയ്യാത്ത ഒരു കോണിലൂടെ സിബി മലയിൽ വിശകലനം ചെയ്തത്. മോഹൻലാലിന് വെറും ഇരുപത്തിയൊൻപത് വയസ്സ് മാത്രമുള്ളപ്പോൾ ആണ് അദ്ദേഹം അത്രയും സങ്കീർണമായ വ്യത്യസ്ത ജീവിത മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അത് ഇന്നത്തെ എത്ര പേർക്ക് കഴിയും.

ഇന്നത്തെ നടന്മാരിൽ ആർക്കും സ്വപ്നം കാണാൻ പോലും കഴിയില്ല എന്നുള്ളത് ഒരു മഹാ സത്യമാണ്. ഇരുപത്തിയൊന്പത് വയസ്സിൽ എന്ത് ജീവിത പരിചയമാണ് ഒരു വ്യക്തിക്കുണ്ടാകുക. എന്നാൽ മൂന്നു മാസത്തിന്റെ നിസ്സാര ഇടവേളകളിൽ മൂന്ന് പ്രായ ഗ്രൂപ്പിലുള്ള തികച്ചും വിഭിന്നരായ കഥാപത്രങ്ങൾ അതും വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾ മിന്നി മറയുന്ന വാലേ സങ്കീർണമായ ജീവിത പശ്ചാത്തലമുള്ള കഥാപത്രങ്ങൾ എന്ന് പറയുന്നതാകും നല്ലത്. അത്തരത്തിൽ കഥാപാത്രങ്ങൾ ഈ സമയത്തു ഈ പ്രായത്തിൽ അനായാസേന ചെയ്യുക എന്നത് മോഹൻലാൽ എന്ന മഹാനടന്റെ അതുല്യമായ കഴിവാണ്. ഈ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുളള ആരും തന്നെ നമ്മുടെ സിനിമ മേഖലകളിൽ ഇപ്പോളുമുണ്ടെന്നു താൻ വിശ്വസിക്കുന്നില്ല എന്ന് സിബി മലയിൽ പറയുന്നു,

ദേശീയ തലം വരെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ. വെറും മൂന്നു ഹിറ്റ്‌ ചിത്രങ്ങൾ എന്ന രീതിയിലല്ല ഇവയെ കാണേണ്ടത് എന്ന് സംവിധായകൻ പറയുന്നു. അത് ചെയ്ത നടന്റെ പ്രായം, ആ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ചത്, കാലഘട്ടം, കാലങ്ങൾക്കിപ്പുറവും ഒളിമങ്ങാതെ നിൽക്കുന്ന ഇന്നും സിനിമ മോഹികൾ സിനിമ വിദ്യാർത്ഥികൾ ഒരു പഠന വിഷയമായി കാണുന്ന കഥാപാത്രങ്ങൾ. അങ്ങനെ പലതും അതിലുണ്ട്. ദശരഥവും കിരീടവും ഹിസ് ഹൈനസ് അബ്ദുള്ളയുമെല്ലാം എന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മകൾ ആണ്. ലോഹിതദാസ് എന്ന അസാമാന്യനായ തിരക്കഥാകൃത്തിന്റെ തൂലികയാണ് ഈ ചിത്രങ്ങൾക്കായി ചലിച്ചത്. മൂന്നു മാസത്തെ ഇടവേളകളിൽ അടുപ്പിച്ചു മൂന്ന് സൂപ്പർ ഹിറ്റുകൾ അതും എല്ലവരാലും ചർച്ച ചെയ്യപ്പെടുന്ന അഭിനയം. മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ആണ് ഇവയെല്ലാം. സത്യത്തിൽ നമ്മൾ ഇന്നത്തെ താരങ്ങളുടെ പ്രായവും അവരുടെ പ്രകടനങ്ങളും അവർ ചെയ്ത ചിത്രങ്ങളും വച്ചൊന്നു വിലയിരുത്തുമ്പോൾ ആണ് മോഹൻലാൽ എന്ന നടനൊക്കെ തന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ കാട്ടിയതു എന്തായിരുന്നു, അവരുടെ പ്രതിഭകൾ എന്താണ് എന്നും നാം മനസ്സിലാക്കുന്നത്.

ADVERTISEMENT