ജനപ്രീയ നായകൻ ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് വലിയ ഒരു വേദനയാണ് ! ഒഴിവാക്കിയത് മൂലം വ്യക്തിപരമായി തനിക്ക് ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

478
ADVERTISEMENT

തെന്നിന്ത്യൻ താര റാണിമാരിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു താരമാണ് തമന്ന ഭാട്ടിയ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ പ്രീയ താരമാണ് തമന്ന. ഇന്ത്യ ഒട്ടാകെ ധാരാളം ആരാധകരുള്ള ഒരു താരമാണ് തമന്ന. തമിഴ്,തെലുഗ്,കന്നഡ,ഹിന്ദി തുടങ്ങി എല്ലാ മുൻനിര ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളാണ്.

ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല പരസ്യ ചിത്രങ്ങളുടെയും മുഖ്യ ആകർഷണമാണ് താരം.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ താരത്തിന്റെ പുതിയ വെളിപ്പെടുത്തലും അങ്ങ് വൈറലായി.

ADVERTISEMENT

ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ വിഷമത്തോടെയാണ് തമന്ന പറഞ്ഞത്. അതില്‍ പ്രധാന ചിത്രം ജനപ്രീയ നായകൻ ദിലീപ് ഹീറോ ആയി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണെന്നും തമന്ന ഒരിക്കൽ പറഞ്ഞിരുന്നു. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി തന്നെ കോണ്‍ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നുവെന്നും അതും ഒഴിവാക്കേണ്ടി വന്നു എന്നും താരം വെളിപ്പെടുത്തുന്നു.
നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമാണ് എന്നും ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്നും താരം പറയുകയുണ്ടായി.

ADVERTISEMENT