‘നാൻ, പൃഥിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനൻ’ – നടൻ ബാലയെ ഓര്മ വന്നുവോ? കുറച്ചു ദിവസങ്ങളായി ഈ ഡയലോഗിന് പിന്നിലാണ് സോഷ്യൽ മീഡിയ.
ടിനി ടോമിന്റെ ആ ഡയലോഗിനൊപ്പം നടൻ ബാലയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. രമേഷ് പിഷാരടി അവതാരകനായ അമൃത ടി വി യിലെ ‘ഫൺസ് അപ്പോൺ എ ടൈം’ എന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ നടൻ ടിനി ടോം ബാലയുമായി ഉള്ള രസകരമായ ഒരു അനുഭവം പങ്കുവെച്ചപ്പോൾ ആ വീഡിയോ വൈറലായി. വീഡിയോ ശ്രദ്ധ നേടിയതോടെ നിരവധി ട്രോളുകളും പുറത്തുവന്നു.ബാലയുടെ ‘നാൻ, പൃഥിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനൻ’ എന്ന ഡയലോഗ് ആയിരുന്നു അത്.
Also Read:എനിക്ക് ഈ ദേവിയുടെ അനുഗ്രഹം വേണ്ട.ഇങ്ങനെയുള്ള അമ്പലത്തിൽ എനിക്ക് പ്രാര്ഥിക്കണ്ട.വയലൻറ് ആയി മധുബാല
ടിനി ടോമിന്റെ അവതരണവും, അതിനോട് അനുബന്ധിച്ചുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണവും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ബാല തുറന്ന് പറഞ്ഞു . റിപ്പോർട്ടർ ടിവിയുടെ ടിനി ടോം തന്നെ ആങ്കർ ആയ അഷ്‌ടപൂക്കളം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വൈറലായ ഡയലോഗിനോട് ബാല പ്രതികരിച്ചത്.
ബാലയോട് പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ടാണ് ടിനി ബാലയുടെ പ്രതികരണം തേടിയത്.”ഇതെല്ലാം കണ്ടിട്ട് എനിക്ക് സന്തോഷമില്ല, നിന്നെ കാണുമ്പോൾ കൊല്ലാൻ ദേഷ്യം വരും. നീ എന്നെ കുത്തിക്കൊലപ്പെടുത്തിയതിന് ഞാനിപ്പോൾ ചികിത്സയിലാണ്.. ടിനി വിളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു. സൈബർ ആക്രമണം എനിക്കെതിരെയായിരുന്നു” ബാല പറഞ്ഞു.
“ഈ ഓണത്തിന് ഞാൻ ചെന്നൈയിൽ തങ്ങാൻ തീരുമാനിച്ചു. ഇനി ഫേസ്ബുക്കിൽ എല്ലാവരോടും ഓണം പറഞ്ഞാൽ നാൻ, പൃഥിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനൻ, ലൈം ടീ’ എന്നീ മറുപടികളാകും കിട്ടാൻ പോകുന്നത്. അതുകൊണ്ട് ഞാൻ ഇവിടെ ചെന്നൈയിൽ തന്നെ ഇരിക്കുന്നു. നന്ദി എന്റെ ഓണം നശിപ്പിച്ചതിന് നിങ്ങൾ വളരെ വളരെ നന്ദി ടിനി ടോംസ്, ഞാൻ നിങ്ങളെ അടുത്ത വർഷം കാണാം. അടുത്ത ഓണത്തിന് ടിനി ടോമിനെ അനുകരിച്ചു നിങ്ങളുടെ ഓണത്തെ കുളമാക്കും,” ബാല പുഞ്ചിരിയോടെയും പരിഭവത്തോടെയുമാണ് പ്രതികരിച്ചത്.
Also Read:മോഹൻലാലോ മമ്മൂട്ടിയോ മികച്ചത് എന്ന ചോദ്യത്തിന് അന്ന് നിത്യഹരിതനായകൻ നസീർ നൽകിയ മറുപടി ഇങ്ങനെ.