മഞ്ജു വാര്യരുടെ ആദ്യത്തെ സിനിമ അവസാനത്തെ സിനിമയാകുമായിരുന്നു അന്ന് നടന്ന ഭയാനക സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മഞ്ജുവും മനോജ് കെ ജയനും.

498
ADVERTISEMENT

ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ‘സല്ലാപം’ . 1996ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുണ്ട്. മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമായിരുന്നു ഇത്. ദിലീപായിരുന്നു നായകൻ. ആദ്യ ചിത്രമായിരുന്നെങ്കിലും മഞ്ജു ഉഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു തുടക്കകാരി എന്ന നിലയിൽ അല്ല ഈ ചിത്രം മഞ്ജുവിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്ന് എന്ന അനിലയിൽ ആണ് വിലയിരുത്തപ്പെടുന്നത് . ഇന്നും മഞ്ജുവിന്റെ കരിയറിലെ മികച്ച സിനിമയെ കുറിച്ച് സഹപ്രവർത്തകർ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് സല്ലാപത്തിലെ രാധ എന്ന കഥാപാത്രത്തെയാണ്.

ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ ഞെട്ടലോടെയാണ് സഹപ്രവർത്തകരും ചിത്രത്തിന്റെ പ്രവർത്തകരും ഇപ്പോഴും ഓർക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രാധയെ ഞെട്ടലോടെ അവർ ഓർക്കുന്നു. ഏതോ അമാനുഷിക ശക്തിയാണ് തന്നെ അന്ന് ഓടാൻ പ്രേരിപ്പിച്ചതെന്ന് മഞ്ജു പറയുന്നു. നടൻ മനോജ് കെ ജയനാണ് മഞ്ജുവിനെ ട്രെയിനിനു മുന്നിൽ നിന്ന് പിടിച്ചിറക്കിയത്.

ADVERTISEMENT

കൃത്യസമയത്ത് അദ്ദേഹം പ്രവർത്തിച്ചതിനാൽ വൻ അപകടം ഒഴിവായതായി അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ട്രെയിൻ വരുന്ന ട്രാക്കിലൂടെ നടക്കുമ്പോൾ മനോജ് കെ ജയൻ ഓടിവന്നു പിഇടിച്ചു മാറ്റുന്നതാണ് ചിത്രത്തിലുള്ളത് പക്ഷേ മഞ്ജു അറിയാതെ താനാണ് കഥാപാത്രമായി ശെരിക്കും ആത്മഹത്യക്ക് ശ്രമിക്കും പോലവേട്രാക്കിലോടെ നടക്കുകയായിരുന്നു അപ്പോൾ ട്രെയിനും വന്നു . സംഗതി പന്തിയല്ല എന്ന് മനസിലാക്കിയ മനോജ് കെ ജയൻ മഞ്ജുവിനെ ട്രാക്കിൽ നിന്നും ശെരിക്കും പിടിച്ചു മാറ്റുകയായിരുന്നു .

സല്ലാപത്തിന്റെ സെറ്റിൽ സംഭവിച്ചത് മനോജ് കെ ജയൻ ഒരിക്കൽ കൂടി ഓർക്കുന്നു. ആ സീൻ കഴിഞ്ഞ് മഞ്ജു പൊട്ടിക്കരയുകയായിരുന്നു, താരം പറയുന്നു. ‘മഞ്ജു ഭാവങ്ങൾ എന്ന പൂർണിമ ഇന്ദ്രജിത് അവതാരകയായ പരുപാടിയിൽ ‘ അതിഥിയായി എത്തിയപ്പോഴായിരുന്നു മനോജ് കെ ജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജ് കെ ജയനോട് അപ്പോൾ മഞ്ജു വാര്യർ വീണ്ടും തന്റെ നന്ദി രേഖപ്പെടുത്തി . മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ… ”തന്റെ ജീവൻ രക്ഷിച്ച മനോജേട്ടനോടുള്ള നന്ദി എപ്പോഴും ഓർക്കാറുണ്ട്. ഈ കഥ പലതവണ പറഞ്ഞിട്ടുണ്ട്. “അത് എല്ലാവരും അഭിമുഖങ്ങളിലൂടെ ആണ് ഇതറിഞ്ഞത് .”

ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ മനോജ് കെ ജയനും കലാഭവൻ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു . ഒട്ടു മിക്ക കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചതു. ലോഹിത ദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസാണ് ചിത്രം സംവിധാനം ചെയ്തത്.

ADVERTISEMENT