അദ്ദേഹത്തിന് സ്വൊന്തം മക്കളെക്കാൾ സ്നേഹവും വാത്സല്യവുമായിരുന്നു ലാലിനോട് . ആ സംഭവം അതിനുദാഹരണമാണ്. പക്ഷേ… – തിലകന്റെ മകൾ പറയുന്നു.

237
ADVERTISEMENT

മലയാള സിനിമയിലെ അഭിനയ കുലപതിയായിരുന്നു അനശ്വര നടൻ തിലകൻ. മലയാളത്തിന്റെ പെരുംതച്ചൻ എന്നും അദ്ദേഹത്തെ പ്രേക്ഷകർ ആദരവോടെ വിളിക്കുന്നുണ്ട്. തിലകനും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിരുന്നു സമ്മാനിക്കാറുണ്ട്. അഭിനയത്തിന്റെ രാജാക്കന്മാർ ഒന്നിച്ചെത്തുന്ന കോമ്പിനേഷൻ റോളുകൾ എന്നും ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രംഗങ്ങൾ സമ്മാനിക്കാറുണ്ട്. അച്ഛൻ മകൻ കോമ്പിനേഷൻ രംഗങ്ങൾ ആണ് ഇരുവരും കൂടുതലും ചെയ്തിട്ടുള്ളത്. അവയെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സ്വന്തം മകനെ പോലെയുള്ള വാത്സല്യമായിരുന്നു തിലകന് മോഹൻലാലിനോട് ഉള്ളത് എന്ന് തിലകന്റെ മകൾ സോണിയ പറയുന്നു . അങ്ങനെ പറയാൻ ചില കാരണങ്ങളും ഉണ്ട്.

പക്ഷേ അവസാന കാലത്തു തിലകനും മലയാള സിനിമ ലോകവും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. നടനെ ‘അമ്മ സംഘടനയിൽ നിന്നും വിലക്കുകയും മറ്റും ചെയ്തിരുന്നു. അതിൽ താരം കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്ന് സോണിയ പറയുന്നു. പക്ഷേ ആ സംഭവത്തിൽ താൻ മകനെ പോലെ കണ്ട മോഹൻലാലിൻറെ നിസ്സംഗ ഭാവം തിലകനെ വല്ലാതെ ഉലച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ പറയുന്നു. ആ സമയത് മോഹൻലാലിന് വോയ്‌സ് റസ്റ്റ് ആയിരുന്നതിനാലാണ് തനിക്കു വേണ്ടി അദ്ദേഹം അധികം സംസാരിക്കാതിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു ആശ്വസിക്കുമായിരുന്നു എന്നും സോണിയ പറയുന്നു.

ADVERTISEMENT

സിനിമകളിലെ പോലെ തന്നെ മോഹൻലാലും തിലകനും സിനിമയ്ക്ക് പുറത്തും ഒരു അച്ഛൻ മകൻ എന്ന രീതിയിലുള്ള ബന്ധവും വാത്സല്യവുമായിരുന്നു എന്ന് സോണിയ പറയുന്നു. സംഘടനയ്ക്ക് ഉള്ളിലുള്ള പ്രശനങ്ങൾ അവരുടെ വ്യക്തി ബന്ധത്ത ഉലച്ചിട്ടില്ല എന്ന് സോണിയ പറയുന്നു. ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത് മോഹൻലാൽ തിലകന്റെ റൂമിൽ എത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും ഉമ്മകൊടുത്തതും അദ്ദേഹത്തിന് വളരെയധികം സന്തോഷമുളവാക്കിയിരുന്നു. അദ്ദേഹം ആ സമയത്തു അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. ആ സമയത്തു തിലകൻ എന്ന പരുക്കനായ വ്യക്തിയുടെ കണ്ണുകൾ ഈറനണിയുന്നത് താൻ കണ്ടിട്ടുണ്ട് എന്ന് സോണിയ തിലകൻ പറയുന്നു. തങ്ങൾ മക്കളെക്കാൾ വലിയ ഒരു വാത്സല്യമായിരുന്നു തിലകന് മോഹൻലാലിനോട്. തന്റെ മക്കളെ ‘മോനെ’ എന്ന് വിളിച്ചതിൽ കൂടുതൽ അദ്ദേഹം ലാലിനെ മോനെ എന്ന് വിളിച്ചിട്ടുണ്ട്. തന്റെ സഹോദരിയുടെ വിവാഹത്തിന് മോഹൻലാലിന് വരാൻ സാധിക്കുകയില്ല എന്ന് അറിഞ്ഞപ്പോൾ വിഷണ്ണനായി ഇരിക്കുന്ന അച്ഛനെ താൻ കണ്ടിട്ടുണ്ട്. തന്റെ സ്വന്തം മക്കളിലൊരാൾ വിവാഹത്തിന് വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരു പക്ഷേ ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല എന് തനിക്കു തോന്നിയിട്ടുണ്ട് എന്നും സോണിയ പറയുന്നു. മോഹൻലാൽ അദ്ദേഹത്തിന് അത്രമേൽ പ്രീയങ്കരനായിരുന്നു.

ADVERTISEMENT