അതൊക്കെ കാണുമ്പോൾ ഈ നടന് എന്തോ ദൈവിക ശക്തി കിട്ടിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് – തെന്നിന്ത്യൻ നടന്മാരിൽ ഏറ്റവും മികച്ച രീതിയിൽ ഫൈറ്റ് ചെയ്യുന്ന നടൻ – ത്യാഗരാജൻ മാസ്റ്റർ തുറന്നു പറയുന്നു.

244
ADVERTISEMENT

സിനിമയുടെ അണിയറ പ്രവർത്തകർ അങ്ങനെ അധികം വെളിച്ചത്തിലേക്ക് വരിക പതിവില്ല . ഈ അടുത്ത കാലം മുതലാണ് അതിനു അല്പമെങ്കിലും മാറ്റം ഉണ്ടായതു പക്ഷേ നേരത്തെ തൊട്ടേ സാധാരണ പ്രേക്ഷകർക്ക് പോലും അറിയാമായിരുന്ന ഒരു വിഭാഗം ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തയ്യാറാക്കുന്നു ഫൈറ്റ് മാസ്റ്റർ മാർ. അതിൽ ഒരു കാലത്തു ഏറ്റവും മുന്നിൽ നിന്നിരുന്ന ആളാണ് ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ. ഇപ്പോൾ പുതുതലമുറയിൽ പെട്ട ധാരാളം സ്റ്റണ്ട് കോറിയോ ഗ്രാഫർമാർ രംഗ പ്രവേശം ചെയ്തിട്ടുണ്ട് അവരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

എന്നാൽ ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ഫൈറ്റ് മാസ്റ്റർ ആയിരുന്നു ത്യാഗരാജൻ മാമാസ്റ്റർ . നിരവധി സിനിമകളിൽ സംഘട്ടന രംഗങ്ങൾ സൃഷ്ടിച്ച ആളാണ് ത്യാഗരാജൻ മാസ്റ്റർ. ഫൈറ്റിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സിനിമയിലെ മികച്ച നടൻ ആരെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ തരംഗമാകുന്നത്.

ADVERTISEMENT

1970 മുതൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജൻ പ്രവർത്തിക്കുന്നു. ഇക്കാലയളവിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക മികച്ച താരങ്ങൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ത്യാഗരാജൻ മാസ്റ്റർ മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.ഇക്കാലയളവിൽ ഏറ്റവും മികച്ച രീതിയിൽ ഫൈറ്റ് ചെയ്യുന്ന താരമാര് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന ഒരേ ഒരു പേര് മോഹൻലാൽ എന്നാണ്. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഉദയ സ്റ്റുഡിയോസ് നിർമ്മിച്ച സഞ്ചാരിയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. അവനെ ശ്രദ്ധിക്കാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു. വിനയമാണ് ഏറ്റവും പ്രധാനമെന്ന് ത്യാഗരാജൻ മാസ്റ്റർ പറയുന്നു. ‘മാസ്റ്റർ എന്റെ പേര് മോഹൻലാൽ’ എന്ന് പ്രധാന വില്ലനായി അഭിനയിച്ച ആൾ അന്ന് തന്നോട് പറഞ്ഞതായും മാസ്റ്റർ ഓർക്കുന്നു.

അതിനുശേഷം ത്യാഗരാജൻ മാസ്റ്റർ ശശികുമാർ സാറിന്റെ നൂറോളം ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്ററായിരുന്നു. പതിനഞ്ച് ചിത്രങ്ങളിലെങ്കിലും വില്ലനായും നായകനായും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഫൈറ്റ് സീക്വൻസുകളിൽ കൊണ്ടുവന്ന പുതുമകൾ നൂറു ശതമാനം പെർഫെക്‌ഷനോടെ അവതരിപ്പിച്ച നടനാണ് മോഹൻലാൽ. എന്റെ അനുഭവത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഫൈറ്റിംഗിൽ മോഹൻലാലിന്റെ വഴക്കമുള്ള ഒരു നടനും ഇല്ലെന്ന് ത്യാഗരാജൻ മാസ്റ്റർ വ്യക്തമാക്കുന്നു.

എത്ര അപകടകരമായ രംഗങ്ങളായാലും ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന മോഹൻലാലിന് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഫൈറ്റിന്റെ എല്ലാ മേഖലയിലും മോഹൻലാൽ മിടുക്കൻ ആണ് നാടൻ തല്ലും കളരി പയറ്റും മുതൽ ബൈക്ക് സ്റ്റണ്ടുകൾ വരെ ലാൽ ഡ്യൂപ്പുകളെ പോലും അമ്പരപ്പിക്കുന്നുവെന്നും മാസ്റ്റർ ത്യാഗരാജൻ വെളിപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോൾ ഈ നടന് എന്തോ ദൈവിക ശക്തി കിട്ടിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹൻലാലുമായുള്ള ഏറ്റവും അപകടകരമായ ഫൈറ്റ് സീൻ ദൗത്യം മൂന്നാം മുറ എന്നീ ചിത്രങ്ങളിൽ ആയിരുന്നു എന്ന് ത്യാഗരാജൻ മാസ്റ്റർ ഓർത്തു പറയുന്നു.

ADVERTISEMENT