നീയെങ്ങാനം മരിച്ചു പോയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു. മോഹൻലാലിനോട് അന്നാദ്യമായി ആണ് ഇത്രയും ദേഷ്യപ്പെട്ടു ത്യാഗരാജൻ മാസ്റ്റർ സംസാരിക്കുന്നത് ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

414
ADVERTISEMENT

‘സ്റ്റണ്ട്സ്- ത്യാഗരാജൻ’, പല സിനിമകളുടെയും ക്രെഡിറ്റുകളിൽ ഈ പേര് നമ്മൾ കണ്ടിട്ടുണ്ട്. ത്യാഗരാജൻ മാസ്റ്റർ ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഉണ്ട്. ആ സിനിമകളിൽ മലയാളികൾ എന്നെന്നും അഭിമാനിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് സ്ഫടികം. ഉയർന്ന അപകടസാധ്യതയുള്ള സ്റ്റണ്ട് രംഗങ്ങൾ ചിത്രത്തിലുടനീളം ഉണ്ടായിരുന്നു. നടൻ മണിയൻ പിള്ള രാജു അടുത്തിടെ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചു, അതിൽ ഒരു ഷോട്ടിന് വേണ്ടി മോഹൻലാൽ തന്റെ ജീവൻ പോലും പണയപ്പെടുത്തി അഭിനയിച്ചിട്ടുണ്ട്എന്ന് രാജു വെളിപ്പെടുത്തുന്നു. ആ രംഗം ചിത്രീകരിച്ചതിന് ശേഷം സ്റ്റണ്ട് ഒരുക്കിയ ത്യാഗരാജൻ മാസ്റ്റർക്ക് പോലും മോഹൻലാലിനെ അതിശക്തമായി ശകാരിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ സംഭവം ഇങ്ങനെ.

ADVERTISEMENT

ഒരു രംഗത്തിൽ മോഹൻലാൽ ചങ്ങനാശ്ശേരി മാർക്കറ്റിലേക്ക് ജീപ്പ് ഓടിച്ചു പോകുന്നതും. തുടർന്ന് ഓടുന്ന ജീപ്പിൽ നിന്നും ചാടുന്നതും, അതിനുള്ളിൽ ഒരു പോലീസുകാരനുമായി ജീപ്പ് വെള്ളത്തിലേക്ക് വീഴുന്നു ഇതാണ് സീൻ. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനാണ് അപകടം പിടിച്ച ആ രംഗം ഒരുക്കിയത്. ഇത്തരമൊരു സീൻ സമയത്ത് പവർഫുളായ പെട്രോൾ ജീപ്പ് ഉപയോഗിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ടൈമിംഗ് ആ സീനിനുണ്ടാകു. എന്നാൽ അന്ന് കൊണ്ടുവന്നത് ഡീസൽ ജീപ്പായിരുന്നു. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധ വേണ്ട ഒരു സീൻ ആണ് ചെറിയ ഒരു തെറ്റ് പോലും വലിയ അപകടമുണ്ടാക്കും. അതുകൊണ്ടു തന്നെ അങ്ങനെ ഒരു അപകട സാധ്യത കുറക്കാൻ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു.

മോഹൻലാൽ ജീപ്പിൽ നിന്ന് ചാടേണ്ട സാഹചര്യവും, അദ്ദേഹം ചാടുമ്പോൾ ഒരപകടവും സംഭവിക്കാതിരിക്കാൻ വേണ്ടി വൈക്കോൽ ഒരു മെത്ത പോലെ ഒരുക്കിയിട്ടിരുന്നു. പക്ഷേ മോഹൻലാലിൻറെ മനസ്സിൽ മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു. സ്റ്റണ്ട് മാസ്റ്റർ പറഞ്ഞതിലും അപ്പുറത്തേക്ക് ജീപ്പ് മുന്നോട്ടു പോയി ജീപ്പ് തറയിൽ നിന്നുയർന്നതിനു ശേഷമാണ് മോഹൻലാൽ ചാടിയത്. ഒരു നിമിഷത്തെ പിഴവുണ്ടായാൽ ലാലിന് ജീവൻ പോലും നഷ്ടപ്പെടാം. പിന്നീട് അതുപോയി വീഴുന്നത് വലിയ താഴ്ചയുള്ള വെള്ളം കേറി കിടക്കുന്ന ഒരു പാറ മടയിലേക്കാണ് . രംഗം മികച്ചതാണെങ്കിലും അത്യന്തം അപകടസാധ്യതയുള്ളതായിരുന്നു സെറ്റിലുള്ളവരെല്ലാം ശെരിക്കും ഞെട്ടിപ്പോയി. ത്യാഗരാജൻ മാസ്റ്റർ അന്നാദ്യമായി മോഹൻലാലിനോട് ശരിക്കും ദേഷ്യപ്പെട്ടു.

“നീ എന്താണ് ഈ കാണിച്ചത് നിന്നെപ്പോലൊരാൾ ഇങ്ങനെ ഒരപകടം ഉണ്ടായി മരിച്ചാൽ ഞാനെന്തു ചെയ്യും? അത് അത്രക്ക് റിസ്‌ക്കായിരുന്നില്ലേ? ഒരു നിമിഷത്തെ ശ്രദ്ധക്കുറവുണ്ടായിരുന്നെങ്കിലോ? സ്റ്റണ്ട് പ്രൊഫെഷനലായി ചെയ്യുന്നവർ പോലും അങ്ങനെ ചെയ്യുമോ? നിന്നോട് ഞാൻ നേരത്തെ ചാടണം എന്ന് പറഞ്ഞിരുന്നല്ലോ അല്ലേ?”, ത്യാഗരാജൻ മാസ്റ്റർ ലാലിനോട് ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചു. സത്യത്തിൽ ലാൽ തികച്ചും ആത്മവിശ്വാസത്തോടെ ആണ് ചെയ്തത്. അദ്ദേഹം പുഞ്ചിരിയോടെ കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അതുകൂടാതെ മാഷിനെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. എന്ന് അദ്ദേഹം പറയുന്നു.

ADVERTISEMENT