ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹസംവിധായകനായാണ് ടൊവിനോ തോമസ് കരിയർ തുടങ്ങിയതെന്ന് നിങ്ങൾക്കറിയാമോ? അക്കഥ ഇങ്ങനെ

270
ADVERTISEMENT

മോളിവുഡിലെ ഏറ്റവും പ്രതിഭാധനനായ യുവ സൂപ്പർസ്റ്റാർ ടോവിനോ തോമസ്. കഴിവും കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് സിനിമയിൽ വലുതാകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അദ്ദേഹം ഒരു യഥാർത്ഥ പ്രചോദനമാണ്. ‘പ്രഭുവിന്റെ മക്കൾ’, ‘യു ടൂ ബ്രൂട്ടസ്’, ‘കൂതറ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് ടൊവിനോ തോമസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ അസിസ്റ്റന്റ് ഡയറക്ടറായി ആണ് താരം തന്റെ കരിയർ ആരംഭിച്ചതെന്ന് നിങ്ങൾക്കറിയാമോ? ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ സഹ സംവിധായകൻ? അതെ, നിങ്ങൾ കേട്ടത് ശരിയാണ്.

ടൊവിനോ തോമസ്, മലയാള സിനിമയിലെ തന്റെ പ്രാരംഭ കാലഘട്ടത്തിൽ, ദുൽഖർ സൽമാൻ നായകനായ ‘തീവ്രം’ എന്ന സിനിമയിൽ സെക്കൻഡ് യൂണിറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രമായ ‘സ്ഫടികം’ എന്ന ചിത്രത്തിൽ തോമസ് ചാക്കോ എന്ന യുവ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ രൂപേഷ് പീതാംബരന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘തീവ്രം’. ടൊവിനോ തോമസ് പിന്നീട് ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു, നിർഭാഗ്യവശാൽ അത് അദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ നേടിക്കൊടുത്തില്ല.

ADVERTISEMENT

ദുൽഖർ സൽമാൻ നായകനായ ‘എബിസിഡി’ എന്ന ചിത്രത്തിലെ പ്രതിനായക വേഷം നടൻ ടോവിനോ തോമസിന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ്, താമസിയാതെ അദ്ദേഹം ‘7th ഡേ’, ‘സ്‌റ്റൈൽ’, ‘എന്ന് നിന്റെ മൊയ്തീൻ, ഗപ്പി’ എന്നീ ചിത്രങ്ങളിലെ നായക-പ്രതിനായക സഹനട വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.

മലയാളത്തിലെ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’യിലെ ജെയ്‌സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഒരു നടൻ എന്ന നിലയിൽ അധികമാർക്കും നേടിയെടുക്കാൻ കഴിയാത്ത പുതിയ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറും തമിഴ് സംവിധായകൻ ത്യാഗരാജൻ കുമാരരാജയും ഉൾപ്പെടെ എല്ലായിടത്തുനിന്നും ടൊവിനോ തോമസിനും ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫിനും ‘മിന്നൽ മുരളി’യുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ലഭിച്ചു.

ADVERTISEMENT