സിനിമയെ സിനിമയായും വ്യക്തിയെ വ്യക്തിയായി കാണാനും അവർക്കു കഴിയും.അവരെ വിവാഹം കഴിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു.ഇനി വിവാഹം കഴിക്കുകയാണെങ്കിലും അവരെപ്പോലെയൊരാളെ മാത്രം.-ഉണ്ണി മുകുന്ദൻ

361
ADVERTISEMENT

യുവ നടന്മാരിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. താരത്തിന് ആരാധകന്മാരെക്കാൾ ഏറെ ആരാധികമാർ ആണ് ഉള്ളത് .ഉണ്ണിയെ വച്ച് ഒരുപാട് പേരുമായി ഗോസ്സിപ് ഉണ്ടായിട്ടുണ്ടെങ്കിലും താരത്തിന്റെ മനസ്സ് കവർന്ന നടിയെക്കുറിച്ചു തരാം വെളിപ്പെടുത്തിയത് ജെബി ജംഗ്ഷൻ പരിപാടിയിൽ ആയിരുന്നു.
കുറച്ചുനാൾക്കുമുന്നെ ഉള്ള വീഡിയോ ആണെങ്കിലും യൂട്യൂബിൽ ഇത് ഇപ്പോളും ട്രെൻഡിങ് ആണ്


താരത്തിന്റെ കല്യാണം കഴിഞ്ഞിട്ടില്ലാത്തതിനാൽ തന്നെ അനുഷ്‌കയുടെ വിവാഹം ഉണ്ണിക്ക് നോക്കാമെന്നും ആരാധകർ പറയുന്നു.

ADVERTISEMENT

താരപദവി ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക. ബാഗമതി തുടക്കത്തിൽ എനിക്ക് ഒരു വാണിജ്യ സിനിമയായിരുന്നു. ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടി അഭിനയിക്കുന്ന ചിത്രമായതിനാൽ ഞാനും സമ്മർദ്ദത്തിലായിരുന്നു. ആണും പെണ്ണുമായി പലരെയും കണ്ടിട്ടുണ്ട്, പക്ഷേ അനുഷ്‌കയിൽ വീണു പോയി . അൽപ്പം മൂത്തതാണെങ്കിലും തനിക് പ്രായം ഒരു പ്രശ്നമല്ല. പക്ഷേ അവൾ ഒരു സൂപ്പർഹീറോയാണ്. താനും ആ ലെവലിലായിരുന്നെങ്കിൽ എന്തായാലും പ്രൊപ്പോസ് ചെയ്യുന്നിടത്ത് എത്തുമായിരുന്നു.
അവർക്ക് നല്ല വ്യക്തിത്വമുണ്ട്. അനുഷ്‌കയെ പോലെ ഒരാളെ കെട്ടണമെന്ന് ഉണ്ണി നേരത്തെ പറഞ്ഞിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് അതെ എന്നായിരുന്നു താരം പറഞ്ഞത്.


സിനിമയിലെ ലൈറ്റ് ബോയ് മുതൽ എല്ലാവരെയും ഒരുപോലെ കാണുന്ന താരമാണവർ.

ബാഗമതിയുടെ ഷൂട്ടിംഗ് പത്ത് മാസമായിരുന്നു.ഇത്രയും കാലം ഒരാൾക്ക് അങ്ങനെ അഭിനയിക്കാൻ കഴിയില്ലെന്നും ഉണ്ണി മുകുന്ദൻ ചോദിക്കുന്നു. സ്വഭാവം തെറ്റിയാൽ ഒരാഴ്ച കൊണ്ട് അത് മനസ്സിലാകും.സ്ത്രീ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. മറ്റ് പലര്‍ക്കും കണ്ട് പഠിക്കാവുന്ന റഫറന്‍സാണ് അനുഷ്‌കയെന്നും ഉണ്ണി പറയുന്നു

അനുഷ്‌ക എന്ന നടി ചെയ്യുന്നതല്ല അനുഷ്‌ക എന്ന പെണ്‍കുട്ടി ചെയ്യുന്നത്. വ്യക്തിപരമായി ഒരു താരജാഡയും ഇല്ലാത്ത ആളാണ്. സിനിമയില്‍ അഭിനയിക്കാത്ത പെണ്‍കുട്ടി ജീവിക്കുന്നത് പോലെയാണ് അവര്‍ ജീവിക്കുന്നത്. സിനിമയിലുള്ള ആ സ്റ്റാര്‍ഡം എല്ലാവര്‍ക്കും ജീവിതത്തിലേക്കും വന്ന് പോകും. എന്നാല്‍ അതിനെ രണ്ടും വേറിട്ട് കാണാന്‍ കഴിയുന്നതാണ് അനുഷ്‌കയില്‍ നിന്നും പഠിച്ച കാര്യമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ADVERTISEMENT