അന്ന് മമ്മൂട്ടി വന്നപ്പോൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു തന്റെ ഇരിപ്പിടം അദ്ദേഹത്തിന് നൽകി എന്താണ് അങ്ങനെ ചെയ്യാൻ കാരണം തന്നോടുള്ള ചോദ്യത്തിന് പ്രിത്വിരാജിന്റെ കിടിലൻ മറുപിടി.

291
ADVERTISEMENT

ഒരുപക്ഷേ തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും ബുദ്ധിമാനായ നടൻ എന്ന വിശേഷണത്തിന് അർഹനായ നടനാണ് പൃഥ്വിരാജ് അതിന്റെ കാരണങ്ങൾ അദ്ദേഹത്തിന്റെ ഇക്കഴിഞ്ഞ വര്ഷങ്ങളിലെ വളർച്ചയും സിനിമയോടുള്ള സമീപനവും തന്നെയാണ് അതിന്റെ കാരണം. അഹങ്കാരി എന്ന ലേബൽ കരിയറിന്റെ തുടക്കത്തിൽ താനെ ചാർത്തപ്പെട്ട ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തി എന്ന് തന്നെപറയാം. തനിക്കെതിരെയുള്ള ആക്രമണങ്ങളിൽ സഹികെട്ട് ഒരു സമയത്തു സിനിമ തന്നെ ഉപേക്ഷിച്ചു പോയാലോ എന്നാലോചിച്ചു നടൻ. പക്ഷേ പിന്നീട് തന്റെ നിലപാടുകൾ ആണ് താൻ എന്നും തന്റെ വ്യക്തിത്വത്തിൽ അടിയുറച്ചു തന്നെ താൻ മുന്നോട്ടു പോകും എന്ന് ശക്തമായി മറ്റുളളവരോട് വിളിച്ചു പറഞ്ഞു കരിയറിൽ യരങ്ങൾ കീഴടക്കിയ നടൻ.

ചുരുങ്ങിയ കാലങ്ങൾകൊണ്ട് സിനിമയിൽ താൻ ആഗ്രഹിച്ചതൊക്കെയും നേടിയെടുത്ത വ്യക്തിയാണ് ശ്രീ പൃഥ്വിരാജ് സുകുമാരൻ. ഇക്കഴിഞ്ഞയിടെ ഒരു പൊതുപരിപാടിയിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ് ഇരിക്കുമ്പോൾ അവിടേക്കു സാക്ഷാൽ മമ്മൂട്ടി എത്തുന്നത്. എന്നാൽ അത് നേരത്തെ കണ്ട പൃഥ്വിരാജ് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു മമ്മൂട്ടിക്കായി കത്ത് നിൽക്കുകയും ലാലിന്റെ അടുത്ത് അദ്ദേഹം എത്തിക്കഴിഞ്ഞു അവിടെ ഇരുന്നതിനു ശേഷം ആണ് പൃഥ്വി അതിനടുത്തായി ഇരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് എഴുന്നേറ്റത് എന്ന് ഒരഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ പൃഥ്വിയുടെ മറുപിടി പിന്നീട് വൈറലായിരുന്നു.

ADVERTISEMENT

അവതാരകനോട് അപ്പോൾ തന്നെ പൃഥ്വിരാജ് ചോദിക്കുന്നുണ്ട് നിങ്ങൾ ചിന്തിക്കുക ഇപ്പോൾ നമ്മൾ ഇരിക്കുന്ന ഈ മുറിയിലേക്ക് മമ്മൂക്ക വരുകയാണ് എങ്കിൽ നിങ്ങൾ ഈ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കില്ലേ എന്ന്. തീർച്ചയായും എഴുന്നേൽക്കും എന്നാണ് അവതാരകൻ പറയുന്നത്. അതെ നമ്മൾ അങ്ങനെ തന്നെ ചെയ്യും, അതാണ് നമ്മുടെ ഉള്ളിൽ ആ ബഹുമാനം ഉപബോധ മനസിന്റെ ലെവലിൽ തന്നെ വരുകയാണ്. അത് നമ്മുക്ക് എവിടെ നിന്നും ആരും പറഞ്ഞു തരുന്നതു അത് നമ്മുടെ വീട്ടുകാർ പഠിപ്പിക്കുന്ന രീതിയിലുള്ള ബഹുമാനമോ ഒന്നുമല്ല ,കാരണം അവർ ചെയ്തിട്ടുള്ള വർക്കുകൾ വരുടെ വ്യക്തിത്വം ഇതൊക്കെ നമ്മൾ കണ്ടു കഴിഞ്ഞു അത് നമ്മുടെ ഉള്ളിൽ ഓർഗാനിക് ആയുള്ള ഒന്നാണ് താനേ അത് വന്നു പോകും അത് തുടർന്ന് പോകും അതങ്ങനെയാണ്.

എന്നാൽ അന്ന് തന്റെ അടുത്ത് അതിനു ശേഷം ഇരിക്കുന്ന ആളിനെ പോലും മമ്മൂക്ക കാണുന്നില്ല അങ്ങനെ പൃഥ്വി തനിക്കായി എണീറ്റത് പോലും അദ്ദേഹം അറിയുന്നില്ല. മമ്മൂക്ക ഇരുന്നതിനു ശേഷം അദ്ദേഹത്തെ തൊട്ടു വിളിച്ചു പരിയം പുതുക്കുന്ന പ്രിത്വിയെയും വിഡിയോയിൽ നമുക്ക് കാണാം.

ADVERTISEMENT