മമ്മൂട്ടിക്ക് നന്നായി പ്രായം തോന്നുന്നു നായകസ്ഥാനത്തു നിന്ന് മാറണം; റോഷാക്ക് ലാഗടിപ്പിക്കുന്ന സിനിമ. യൂട്യൂബർ ശ്രുതി തമ്പിയുടെ റിവ്യൂ മമ്മൂട്ടി ആരാധകരുടെ ട്രോൾ അഭിഷേകം.വീഡിയോ കാണാം.

291
ADVERTISEMENT

വളരെ വ്യത്യസ്തമായി ചിത്രീകരിച്ച ഒരു നിമിഷം പോലും ലാഗടിപ്പിക്കാതെ ഓരോ സെക്കൻഡും ഉദ്വെഗത്തോടെ മാത്രം കണ്ടിരിക്കാവുന്ന വളരെ മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ആണ് റോഷാക്ക്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഒരു പരീക്ഷണ ചിത്രം കൂടിയാണ്. ഇതുവരെ സിനിമയിൽ പരീക്ഷിക്കാത്ത രീതിയിലുള്ള വളരെ വേറിട്ട ഒരു ചിത്രീകരണം ആണ് റോഷാക്കിലേത്. മെഗാസ്റ്റാർ മമ്മൂട്ടി വളരെ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്ന ചിത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്. തീർച്ചയായും ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ചിത്രത്തെയാണ് സിനിമയെ പറ്റി യാതൊരു അവബോധവുമില്ലാത്ത വ്യക്തികൾ മോശം റിവ്യൂ ചെയ്തു അപമാനിക്കുന്നത് എന്നത് വളരെ സങ്കടകരമാണ്. മുൻപ് മോഹൻലാൽ പറഞ്ഞ പോലെ ചിലരുടെ റിവ്യൂ കണ്ടാൽ നമ്മൾ തന്നെ ഞെട്ടും എഡിറ്റിംഗിനെക്കുറിച്ചു ഒരു ഗ്രാഹ്യവുമില്ലാത്തവർ ചിത്രത്തിന്റെ എഡിറ്റിംഗിനെ പറ്റി പറയുന്നു, അഭിനയിച്ച കഴിവ് തെളിയിച്ച കലാകാരന്മാരുടെ അഭിനയ മികവിനെ പറ്റി പറയുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രം എടുത്തിരിക്കുന്ന രീതിയെ കുറിച്ച് യാതൊരു ബോധവുമില്ലാതെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി സിനിമകളെ വിലയിരുത്തുക എന്നത് ഒരു വിഭാഗം ആൾക്കാരുടെ രീതിയാണ്. നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചു ആണ് ഇത്തരക്കാർ ഇത് ചെയ്യുന്നത്.

ഇപ്പോൾ ആ ഗണത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് ശ്രുതി തമ്പി എന്ന യൂട്യൂബർ ആണ് റോഷാക്കിന്റെ റിവ്യുമായി എത്തുന്നത്. മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ മറ്റു ചിത്രങ്ങളെ പോലെ ഉള്ള രീതിയിലുള്ള മെയ്ക് ആപ്പ് അല്ല ഉപയോഗിച്ചിരിക്കുന്നത്. താരത്തിന് ഒരു ഡൾ ഫേസ് ആണ് ചിത്രത്തിലേതു. അത് ആ കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതും ആ ചിത്രത്തിന്റെ മൊത്തത്തിലുള്ള തീമും ബെയ്സ് ചെയ്താണ് ചെയ്തിരിക്കുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് യാതൊരു വെളിവുമില്ലാത്ത ഈ കുട്ടികൾ പറയുന്നത് ലക്ഷക്കണക്കിന് ആൾക്കാർക്ക് ഒരു ചിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ വരുത്തുന്നതിന് മാത്രമേ ഇടയ്ക്കു എന്നുള്ളത് ഇവർ പലർക്കും അറിയില്ല.

ADVERTISEMENT

ഈ പെൺകുട്ടിയുടെ കണ്ടു പിടിത്തത്തിൽ മമ്മൂട്ടിക്ക് ഒരുപാടു പ്രായം തോന്നിക്കുന്നു അദ്ദേഹം അഭിനയം നായകനായി ഇനി ചെയ്യരുത്. സിനിമ വല്ലാതെ ലാഗടിക്കുന്നു എന്നൊക്കെയാണ് യൂട്യൂബറുടെ കമെന്റ്. പ്രശസ്ത സ്റ്റൈലിസ്റ്റുകൾ പോലും പറഞ്ഞിട്ടുണ്ട് മമ്മൂട്ടിയെ നമുക്ക് മെയ്ക് ആപ്പിലൂടെ മോശമാക്കാനാണ് പ്രയാസം അത്രക്കും സൗന്ദര്യമാണ് അദ്ദേഹത്തിന്. പിന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രായം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. ഒരു പക്ഷേ അദ്ദേഹത്തിന് 71 വയസ്സുണ്ട് എന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ് എന്നതാണ് വസ്തുത. പക്ഷേ എന്നിട്ടും ഇത്തരത്തിലുള്ള പരാമർശങ്ങൾ താൻ എന്തെങ്കിലും വ്യത്യസ്തമായി പറയണം എന്നുദ്ദേശിച്ചാണെങ്കിൽ വളരെ മോശമായി എന്നാണ് പറയാനുള്ളത്.

എന്ത് തന്നെയായാലും ഈ യൂട്യൂബർ ഇപ്പോൾ ട്രോളുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അത് തന്നെയാണ് പ്രശ്നവും ഇത്തരക്കാർ ഇതിനു വേണ്ടി തന്നെയാണ് ഇത്തരത്തിലുള് പരാമർശങ്ങൾ നടത്തുന്നത്. അപ്പോൾ ആരാധകർ ട്രോൾ ചെയ്യും തങ്ങളുടെ യൂട്യൂബ് ചാനലിന് വൻ റിച്ചും ലഭിക്കും തന്നെ നാലു പേര് അറിയും അത് തന്നെ കാര്യം. എന്ത് തന്നെയായാലും ഈ പെൺകുട്ടി ഇപ്പോൾ മമ്മൂട്ടി ആരാധകരുടെ ട്രോൾ പേജുകളിൽ താരമാണ്.

ADVERTISEMENT