ഇതുവരെ അങ്ങനെയൊരു ചോദ്യം സിനിമ ഫീല്‍ഡില്‍ നിന്നും ആരും ചോദിച്ചിട്ടില്ല : മമ്മൂക്ക നിങ്ങള് പടച്ചോന്‌റെ മനസുളള ആളാണ് വികാര ദീനനായി വിപിൻ ജോർജ് പറഞ്ഞത് .

594
ADVERTISEMENT

അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുപാട് താരങ്ങളുടെ ഉദയം സമ്മാനിച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു .അതിൽ സംവിധായകൻ നാദിർഷ ,തിരക്കഥാകൃത്തുക്കളായി ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും സിനിമയുടെ ലോകത്തേക്ക് തങ്ങളുടെ സനിഗ്ദ്യം അറിയിച്ചു. മികവുറ്റ തിരക്കഥ കരുതാന് ബിബിൻ ജോർജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമാണ് ബിബിൻ തിരകക്ത എഴുതാറുള്ളത്. തിരക്കഥ രചനയിലൂടെ ഇരുവരും പതുക്കെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ആണ് ആദ്യം ഹിറ്റായതു അതിനു ശേഷം ബിബിനും നായകനായി സിനിമകൾ എത്തി.

ഒരു ബോംബ് കഥ മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിൽ വിഷ്ണു നായകനായി അതോടൊപ്പം ധാരാളം ചിത്രങ്ങളിൽ വില്ലനായും സഹനടനായുമൊക്കെ ബിബിൻ വേഷമിട്ടിരുന്നു.ഇപ്പോൾ താരം മമ്മൂട്ടിക്ക് ഒപ്പമുള്ള തന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ബിബിൻ അവതരിപ്പിച്ചിരുന്നു.ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് നടന്ന കാര്യമാണ് ഒരു അഭിമുഖത്തിൽ ബിബിൻ പറഞ്ഞത്.

ADVERTISEMENT

വിഷ്ണുവിന്റെ വാക്കുകളിൽ കൂടി പറഞ്ഞാൽ . മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും എന്റെ നന്ദി തീരില്ല . ഇപ്പോ അദ്ദേഹം കരുതും അതിനു അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന് , എന്നിട്ടും ഇവൻ എനിക്ക് എന്തിനാവും നന്ദി പറയുന്നത് എന്ന്. എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്‌റെ സ്വാധീനക്കുറവുള്ള കാലിന്‌റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്. ” ഡാ ബിബിനെ നിനക്ക് ഈ കാൽ ശെരിയാക്കാൻ പറ്റില്ലേ പറ്റുമെങ്കിൽ ശെരിയാക്കിക്കൂടെ അങ്ങനെയാണേൽ നിനക്ക് ധാരാളം സിനിമകൾ ചെയ്തൂടെ എന്ന് അദ്ദേഹം ചോദിച്ചിരുന്നു.തന്നെ സംബന്ധിച്ചു അദ്ദേഹം അത് തിരക്കിയത് എന്തുമാത്രം സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ഒരു പക്ഷേ മറ്റുള്ളവർക്കാർക്കും അറിയില്ല . പലരും എന്താണ് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം എന്നൊക്കെ ചോദിക്കും . എനിക്ക് അതിനു ഒരേ ഒരു ഉത്തരമേ ഉള്ളു അദ്ദേഹത്തിന്റെ ഹൃദയം അത്രക്ക് സുന്ദരമാണ്. ഇക്കാര്യങ്ങൾ പറയുമ്പോൾ എന്റെ തൊണ്ട വല്ലതെ ഇടറുന്നുണ്ട് . സിനിമ മേഖലയിൽ വന്നിട്ടു ഇന്നേവരെ ഇങ്ങനെ ഒരു കാര്യം ആരും ചോദിച്ചിട്ടില്ല . മമ്മൂക്ക നിങ്ങള് പടച്ചോന്റെ മനസ്സുള്ള ആളാണ് . ബിബിൻ ജോർജ് പറയുന്നു

 

ADVERTISEMENT