കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത് അതിന്റെ അവസാനം ആ സംവിധായകന്റെ കരണത്തടിച്ചാണ് ഇറങ്ങിപ്പോന്നത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര

459
ADVERTISEMENT
തനിക്കു മലയാള സിനിമയിൽ നേരിട്ട ചതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കാലത്തു തമിഴിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ നടി വിചിത്ര. തന്നോട് കാട്ടിയ വിശ്വാസവഞ്ചനയുടെ പേരില്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു വിചിത്ര. ഏഴാമിടം, ഗന്ധര്‍വ്വരാത്രി എന്നീ മലയാള സിനിമകളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് .
മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്തു എന്ന് അവകാശവാദവുമായി തന്നെ സമീപിച്ച സംവിധായകൻ പിന്നീട് തന്നോട് വഞ്ചന കാട്ടി എന്നാണ് വിചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്. ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തനിക്ക് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. മലയാളത്തിൽ ആ സമയത്തു ഞാൻ അത്ര പരിചിതയായിരുന്നില്ല അന്ന് ഞാനൊരു മലയാള സിനിമയില്‍ അഭിനയിച്ചാല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് സംവിധായകനോട് സംസാരിച്ചപ്പോള്‍ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താന്‍ എന്നായിരുന്നു അയാളുടെ അവകാശവാദം. പഠിക്കുന്ന സമയമായിട്ടു കൂടി പരീക്ഷ പോലും എഴുതാതെയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. മാന്യമായേ ചിത്രീകരിക്കൂ എന്നാണ് അന്ന് അയാള്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വിളിച്ചു. കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു ഉള്ളത് പക്ഷേ അത് മോശമായി ചിത്രീകരിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അടിച്ച് വന്നത്.അത് വല്ലാതെ തന്നെ ഞെട്ടിച്ചു. കുടുംബ ചിത്രം എന്ന രീതിയിൽ തുടങ്ങിയ സിനിമ പക്ഷേ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതോടെ തനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ട പോലെ തോന്നി. ദേഷ്യം കനത്തപ്പോള്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നത് എന്നും വിചിത്ര ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. പക്ഷെ ആ സംവിധായകൻ ആരെന്നോ ചിത്രം ഏതെന്നോ ഒന്നും നടി വെളിപ്പെടുത്തിയിട്ടില്ല
ADVERTISEMENT