ഷോയിൽ തന്നെ പരിഹസിച്ച ഭർത്താവ് അജയ് ദേവഗണിനെ ചെരുപ്പൂരിയടിക്കുമെന്ന് ആഗ്യം കാണിച്ചു ഭാര്യ കാജോൾ

62
ADVERTISEMENT

കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ സീസൺ എത്തി, ആദ്യ മൂന്ന് എപ്പിസോഡുകൾ കൊണ്ട് തന്നെ ഷോ ഹിറ്റ് ചാർട്ടുകളിലും റേറ്റിംഗ് ചാർട്ടുകളിലും ഇടം നേടി. രൺവീർ സിംഗ്-ആലിയ ഭട്ട്, സാറ അലി ഖാൻ-ജാൻവി കപൂർ, സാമന്ത-അക്ഷയ് കുമാർ എന്നിവരാണ് ഇതുവരെ എത്തിയത്. ഈ മൂന്ന് എപ്പിസോഡുകളും സംഭവബഹുലമായിരുന്നു. മുമ്പത്തെ സീസണുകളിലും പ്രേക്ഷകർക്ക് അത്തരം രസകരമായ നിമിഷങ്ങൾ നൽകിയ നിരവധി എപ്പിസോഡുകൾ ഉണ്ടായിരുന്നു. അതിലൊന്നാണ് താരദമ്പതികളായ അജയ് ദേവ്ഗണും കജോളും ഒന്നിച്ച എപ്പിസോഡ്.

രണ്ട് താരങ്ങളും വിവാഹിതരായിട്ട് 21 വർഷത്തിലേറെയായി. കോഫി വിത്ത് കരണിൽ പ്രശസ്ത ബോളിവുഡ് ദമ്പതികൾ നടത്തിയ ചില അഭിപ്രായങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. ഇടയ്ക്ക് അജയ് ദേവ്ഗണിനെ കാജോൾ ചീത്ത വിളിക്കുന്നിടത്തേക്ക് എപ്പിസോഡ് പോയി. ഭർത്താവിനെ മോശം വാക്കുകൾ പറഞ്ഞ നടി ചെരുപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു

ADVERTISEMENT

റാപ്പിഡ് ഫയർ റൗണ്ടിൽ വന്ന ചോദ്യത്തിന് അജയ് ദേവ്ഗൺ നൽകിയ മറുപടിയാണ് ഇതിന് കാരണം. കജോളിനൊപ്പം ബിഗ് സ്‌ക്രീനിൽ മികച്ച ജോഡിയാകുന്നത് ഏത് ന്യൂജനറേഷൻ നടനാണെന്നായിരുന്നു കരണിന്റെ ചോദ്യം. ഉടൻ തന്നെ അജയ് ദേവ്ഗൺ എന്താ ഇവളുടെ മകനായി ആണോ എന്നാണ് ചോദിച്ചത് . ഇതിൽ പ്രകോപിതയായ കജോൾ അജയ് ദേവ്ഗണിനെതിരെ ആക്രോശിച്ചു. മോശം വാക്കുകൾ പറഞ്ഞ നടി ചെരുപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു.

കജോളിന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റൊരു പരാമർശവും അജയ് ദേവ്ഗൺ നടത്തി. ബോളിവുഡിൽ എല്ലാവരും പറയുന്ന നുണ എന്താണ് എന്നായിരുന്നു കരണിന്റെ അടുത്ത ചോദ്യം. ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. ദേഷ്യത്തോടെ അജയ് ദേവ്ഗണിനെ നോക്കി കജോൾ ചോദിച്ചു, നിങ്ങൾ വീട്ടിലേക്ക് വരുമല്ലോ അപ്പോൾ കാണാം എന്ന്.

അവസാനം, ഞാൻ സംസാരിക്കുന്നത് മറ്റുള്ളവരെക്കുറിച്ചാണ്, എന്റെ കാര്യമല്ലെന്ന് പറഞ്ഞ് അജയ് ദേവ്ഗൺ ഭാര്യയെ തണുപ്പിച്ചു. ഇരുവരും നല്ല തമാശക്കാരായതു കൊണ്ട് പ്രേക്ഷകരും ഈ സംഭവങ്ങളെ അങ്ങനെ കണ്ടത്. 2018 സീസണിലാണ് അജയ് ദേവ്ഗണും കജോളും എത്തിയത്.

സെലിബ്രിറ്റി ദമ്പതികളുടെ എപ്പിസോഡുകൾ കോഫി വിത്ത് കരൺ എന്നതിൽ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുതും, ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന തുടങ്ങിയ ദമ്പതികൾ മുൻ സീസണുകളിൽ കരണിന്റെ അതിഥികളായിരുന്നു.

ADVERTISEMENT