ഇന്ത്യൻ സിനിമയിലെ തന്നെ ഒരേ ഒരു സൂപ്പർ സ്റ്റാർ എന്നറിയേപ്പുന്ന താരം. ഇന്ത്യ ഒട്ടാകെ ആരാധാക്രുള്ള സൂപ്പർ താരം ഇന്ത്യയിലെ താനാണ് ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള താരം. മറ്റേതു സൂപ്പർ താരങ്ങളെക്കാളും പല കാര്യങ്ങളിൽ തികച്ചും വ്യത്യസ്തനാണ് ശ്രീ രജനി. സിനിമയിൽ മാത്രമാണ് അദേഹത്തിന് താര പരിവേഷമുളളത് യഥാർത്ഥ ജീവിതത്തിൽ എല്ലാ താര ജാഥകളും അഴിച്ചു വച്ച് ഒരു സാധാരണ മനുഷ്യനായി ആണ് രജനിയെ കാണാൻ കഴിയുക . തൻറെ യഥാർത്ഥ രൂപത്തോടെ താനാണ് യാതൊരു വിധ മേക് അപ്പുമില്ലാതെയാണ് രജനി എത്തുക.
താരങ്ങളുടെ വ്യക്തിജീവിതത്തിലെ ഓരോ കാര്യങ്ങളും ചർച്ച ചെയ്യുന്നതിൽ മീഡിയകൾ മത്സരിക്കാറുണ്ട്. അതിൽ അവരുടെ പ്രണയമാണ് ഏറ്റവും കൂടുതൽ റേറ്റിങ് ലഭിക്കുന്നത്. അത്തരത്തിൽ സാക്ഷാൽ രജനി കാന്തിന്റെ ജീവിതത്തിലും ഒരു അതുല്യ പ്രണയമുണ്ടായിരുന്നു എന്ന് മുൻപ് നടൻ ദേവൻ വെളിപ്പെടുത്തിയിരുന്നു. ഭാഷയുടെ സെറ്റിൽ വച്ചാണ് തലൈവർ ആ കഥ പറഞ്ഞത് എന്ന് പറയുകയാണ് ദേവൻ.
ഇന്ന് നമ്മൾ കാണുന്ന രജനികാന്തിനെ രജനി ആക്കി മാറ്റിയതിനു പിന്നിലെ അപൂർവ പ്രണയകഥ ദേവൻ വെളിപ്പെടുത്തുന്നു. ജീവിതത്തിൽ ഒരു കണ്ടക്ടർ ആയാണ് രജനി തുടങ്ങുന്നത് അതുപോലെ തന്നെ ഒരു ബസിനുള്ളിൽ വഴക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഇവരുടെ വഴക്ക് പ്രണയത്തിലേക്ക് വഴിമാറി.
അവളുടെ പേര് നിർമ്മല. നിമ്മി എന്നായിരുന്നു വിളിപ്പേര് . അപ്പോൾ അവൾ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. അവരുടെ വാക്കുകൾളും പ്രവർത്തിയുമാണ് സിനിമ പഠിക്കാൻ രജനിയെ ചെന്നൈയിലെത്തിച്ചു. ഒരു ദിവസം രജനിക്ക് അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്റർവ്യൂ കാർഡ് കിട്ടി. അടുത്ത ദിവസം തന്നെ ചേരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു . രജനി അഭിനയിച്ച ഒരു നാടകം കണ്ട് ആണ് അവർ രജനിക്ക് വേണ്ടി അപേക്ഷ അയച്ചത്.
സിനിമകളുടെ പോസ്റ്ററിൽ താരത്തെ കാണണമെന്ന് അവൾ ആഗ്രഹം പറഞ്ഞിരുന്നു . സിനിമ പഠിക്കാൻ ചെന്നൈയിൽ പോകാനും പണം അവരാണ് നൽകിയത്. ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്ന് അടുത്ത ആഴ്ച തന്നെ രജനി അവളെ കാണാൻ കാണാൻ പോകുകയായിരുന്നു. എന്നാൽ ഇവർ താമസിച്ചിരുന്ന വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കൂട്ടുകാരോട് ചോദിച്ചപ്പോൾ മനസ്സിലായി, അവൻ രണ്ട് മൂന്ന് ദിവസമായി കോളേജിൽ വരുന്നില്ല എന്ന്. പിന്നീട് സുഹൃത്തുക്കൾ വഴിയാണ് അവളും കുടുംബവും അവിടെ നിന്ന് വീട് മാറി പോയി എന്ന് അറിയാൻ കഴിഞ്ഞത്.
നിമ്മി, ഇപ്പോഴും എവിടെ പോയാലും രജനി തേടുന്ന ഒരു മുഖമാണ്. രാജിനി സൂപ്പർ താരമായിട്ടും ഇപ്പോളും നിമ്മി അദ്ദേഹത്തെ തേടി എത്തിയിട്ടില്ല . ഒരു പക്ഷേ അവർ ഇന്ന് ജീവനോടെ ഉണ്ടാകില്ല അതല്ലെങ്കിൽ എവിടെങ്കിലുമിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നുണ്ടാകാം. സൂപ്പർ ഹിറ്റ് ചിത്രം ഭാഷയുടെ ഷൂട്ടിംഗ് സ്റ്റിൽ വച്ചാണ് ഇക്കഥ രജനി പറഞത്. ഇത് പറഞ്ഞു അദ്ദേഹം പൊട്ടിക്കരഞ്ഞു എന്ന് ദേവൻ പറയുന്നു.