അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് പുഷ്പ അടയാളപ്പെടുത്തിയിട്ടുള്ളത്. ശക്തമായ ഒരു താരനിരയാൽ സമ്പന്നമായ ചിത്രം വൻ വിജയമാണ് നേടിയത്. അല്ലു അർജുനെ മലയാളത്തിൽ വേരുറപ്പിക്കാൻ പ്രധാന കാരണമായ ആര്യ എന്ന ചിത്രത്തിന്റെ സംവിധായകൻ സുകുമാറാണ് പുഷ്പയും ഒരുക്കിയത് രണ്ടു പാർട്ടായി ഇറക്കിയ ചിത്രത്തിന്റെ ആദ്യ പകുതിയോടെയാണ് മലയാളികളുടെ പ്രീയ താരം ഫഹദ് ഫാസിൽ എത്തുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.
മലയാളത്തിലെ മുൻ നിര നായകനായി നിറഞ്ഞു നിൽക്കുമ്പോളാണ് ഒരു തെലുങ്ക് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാൻ ഫഹദ് എത്തുന്നത് അതും ആദ്യ പകുതിയിൽ. എന്തുകൊണ്ട് എങ്ങനെ ഒരു വേഷം ചെയ്യാൻ തയ്യാറായി എന്ന ചോദ്യം അടുത്തിടെ ഒരഭിമുഖത്തിൽ താരം നേരിട്ടിരുന്നു.അതിനു താരം നൽകിയ മറുപിടിയാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ അതിന്റെ കഥ തനിക്കു പറഞ്ഞു തന്ന രീതി തന്നെ വാളരെയധികം ആകൃഷ്ടനാക്കി എന്ന് ഫഹദ് പറയുന്നു അതോടൊപ്പം രംഗസ്ഥലം പോലുള്ള ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനായ സുകുമാർ സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.ഏറ്റവും പ്രധാനമായത് ഇതൊന്നുമല്ല എന്ന് ഫഹദ് പറയുന്നു. പുഷ്പയിലെ കഥാപാത്രം താനിതുവരെ ചെയ്തതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് എന്ന് ഫഹദ് പറയുന്നു.
ഡെൻവർ സിംഗ് ശിഖാവത് എന്ന ഐ പി എസ് പോലീസു ദ്യോഗസ്ഥനായി ആണ് ഫഹദ് എത്തുന്നത്. ആദ്യ പകുതിയിൽ തന്നെ അല്ലു അർജുന് ഒത്ത എതിരാളി എന്ന് തോന്നിപ്പിക്കും വിധമാണ് ഫഹദിന്റെ പ്രകടനം. ഈ വേഷത്തിനു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം പരിഗണിച്ചത് വിജയ് സേതുപതിയെ ആയിരുന്നു എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ ആണ് ഫഹദ് ആ വേഷത്തിൽ എത്തുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തായിരിക്കും ഫഹദിന് കൂടുതൽ പ്രാധാന്യമുള്ള രംഗങ്ങൾ എത്തുന്നത്.