വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രം തട്ടത്തിൻ മറയത്തിലൂടെയാണ് ആദ്യമായി ഇഷ തൽവാർ അഭിനയത്തിന്റെ ലോകത്തേക്ക് എത്തിയത് പിന്നീട് ബാംഗ്ലൂർ ഡേയ്സ് ,ടു കൺട്രീസ് തുടങ്ങിയ പല ചിത്രങ്ങളിലും നായികയായി താരം എത്തി.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായ താരം തന്റെ ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇടക്ക് തന്റെ ഗ്ലാമറസ് വിചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വക്കുന്ന താരം പുതിയതായി പങ്ക് വെച്ച ഗ്ളാമറസ് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
സോമലയാളത്തിൽ താരം അഭിനയിച്ച അവസാന ചിത്രം പൃഥ്വിരാജ് നായകനായ രണം ആണ്. ആർട്ടിക്കിൾ 15 എന്ന ഹിന്ദി ചിത്രത്തിലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ വെബ് സീരീസുകളിലും ഇഷ പ്രത്യക്ഷപ്പെട്ടിരുന്നു. ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ് സീരീസ് ലോകത്തിലേക്ക് എത്തുന്നത്. സൂപ്പർ ഹിറ്റ് പരമ്പരയായ മിർസാപൂരിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം പ്രേക്ഷക പ്രശംസ ഏറെ നേടിയിരിരുന്നു.
ഇഷ തൽവാർ ഡിസംബർ 22 ,1987 ൽ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ചു, ഇന്ത്യൻ ചലച്ചിത്ര നടൻ വിനോദ് തൽവാറിന്റെ മകളാണ്. മുംബൈയിൽ ജനിച്ചു വളർന്ന അവർ മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. 2004-ൽ നൃത്തസംവിധായകനായ ടെറൻസ് ലൂയിസിന്റെ ഡാൻസ് സ്‌കൂളിൽ ചേർന്നു, അവിടെ ബാലെ, ജാസ്, ഹിപ്-ഹോപ്പ്, സൽസ തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ പഠിച്ച് നൃത്ത സ്റ്റുഡിയോയിൽ അധ്യാപികയായി. തന്റെ കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ് തന്നെ പൂർണ്ണമായും മാറ്റിമറിച്ച ഒരു വ്യക്തിയാണെന്ന് അവർ ഒരിക്കൽ ഒരു ഇന്റർവ്യൂ വില പറഞ്ഞിരുന്നു.