സംയുക്ത വർമ്മയുടെ യുടെ അഹങ്കാരം കണ്ട് അന്ന് ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞത് – എന്നാലും സംയുക്ത അങ്ങനെ കള്ളം പറയണ്ടായിരുന്നു – പിന്നീട് സംഭവിച്ചത് സംവിധായകൻ തുറന്നു പറയുന്നു.

464
ADVERTISEMENT

നിർമ്മാതാവ് സംവിധായകൻ തുടങ്ങിയ നിലകളിൽ മലയാള സിനിമയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് ശാന്തിവിള ദിനേശ് . തന്റെ സിനിമ കരിയറിനും അപ്പുറം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചു മാധ്യമ ചർച്ചകളിൽ എത്തിയപ്പോളാണ് ശാന്തിവിള ദിനേശ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് . അതോടൊപ്പം സിനിമ ലോകത്തെ തന്റെ അനുഭവങ്ങളും വ്യക്തികളെ കുറിച്ചുള്ള തന്റെ അറിവുകളും അനുഭവങ്ങളും യാതൊരു മറയുമില്ലാതെ പച്ചയായി പല യൂട്യൂബ് ചാനലുകൾക്കും നൽകിയ അഭിമുഖങ്ങളിൽ ശാന്തിവിള ദിനേശ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അത്തരത്തിൽ ഒരു വിഡിയോയിൽ അദ്ദേഹം നടി സംയുക്ത വർമ്മയെ പറ്റി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയാവുന്നത്.

ശാന്തിവിള ദിനേശ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന കാലത്തു നടന്ന സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. സംവിധായകൻ ഹരികുമാർ സംവിധാനം ചെയ്ത സ്വയംവരപന്തൽ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ശാന്തിവിള ദിനേശ് ആയിരുന്നു. തിരക്കഥ ശ്രീനിവാസൻ ആണ് നിര്വഹിച്ചത്. സംവിധായകൻ ഹരികുമാറിന്റെ സഹോദരി പുത്രിയുടെ ജീവിതവുമായി ഈ ചിത്രത്തിന്റെ കഥയ്ക്ക് ചിലസാമ്യങ്ങൾ ഉണ്ട്. കഥ ഹരികുമാർ നൽകിയെങ്കിലും അതിൽ തമാശയുടെ മേമ്പൊടി ചേർത്ത് ശ്രീനിവാസൻ ആ കഥയെ ഭംഗിയാക്കിയെടുത്തു. എന്നും ഓർത്തു ചിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ആ സിനിമയിൽ ഉണ്ട്. ആ ചിത്രത്തിനു വേണ്ടി സംയുക്തയ്ക്ക് അഡ്വാൻസ് കൈമാറുന്നത് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയ താനാണെന്ന് ശാന്തിവിള ദിനേശ് പറയുന്നുണ്ട്. സംയുക്ത അമ്മ ഉമാ വർമ്മയ്ക്കും അച്ഛൻ രവി വർമ്മയ്ക്കും ഒപ്പമാണ് സെറ്റിൽ വന്നത് വളരെ സൗമ്യ ശീലരായ മര്യാദയുള്ള വ്യക്തികളാണ് സംയുക്തയുടെ മാതാപിതാക്കൾ. തൃശ്ശൂരിൽ സെറ്റിലുള്ള ഷൂട്ടിംഗ് ഭംഗിയായി അവസാനിച്ചു. ആ സമയത്തു താനും സംയുക്തയും തമ്മിൽ നല്ല വ്യക്തി ബന്ധമാണ് ഉള്ളത്. പിന്നീട് ബാക്കി ഭാഗം ചിത്രീകരിക്കാൻ കരുനാഗപ്പള്ളിയിൽ ഉള്ള അഷ്ടമുടി റിസോർട്ടിലേക്ക് അംഗങ്ങൾ എല്ലാം പോകുന്നു.

ADVERTISEMENT

ഗാനരംഗം ചിത്രീകരിക്കുന്ന ദിവസമാണ് സംഭവം ഉണ്ടാകുന്നതു. എല്ലാവരും താമസിക്കുന്നത് റിസോട്ടിൽ തന്നെയായതിനാൽ ഷൂട്ടിങ്ങിനു വരാൻ ആർക്കും പ്രത്യേകിച്ച് താമസമുണ്ടാകില്ല. ഷൂട്ടിങ്ങും റിസോർട്ടിൽ വച്ചാണ്. ലൈറ്റ് അറേഞ്ച്മെന്റ്സ് എല്ലാം ഓക്കേ ആയി. ഡാൻസ് മാസ്റ്റർമാർ സ്റ്റെപ്പുകൾ പഠിപ്പിക്കുകയാണ്. എല്ലാവരും തയ്യാറായി നിൽക്കുകയാണ്. ജയറാം തന്റെ സ്റ്റെപ്പുകൾ പഠിച്ചു കൊണ്ട് നിൽക്കുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സംയുക്ത വർമ്മ എത്തിയില്ല. ഏവരും അവരെ കാത്തു നിൽക്കുകയാണ്. അവസാന ഒരു അസിസ്റ്റന്റ് ഡയറക്ടറെ സംയുക്തയെ വിളിക്കാൻ അയക്കുന്നു. പക്ഷേ സംയുക്ത എന്നിട്ടും വന്നില്ല. പിന്നീട് മറ്റുപല അസിസ്റ്റന്റ് ഡയറക്ടറുമാരെയും വിട്ടു വിളിപ്പിച്ചു പക്ഷേ അവർ എത്തിയില്ല. ഒടുവിൽ ഹരികുമാർ സാർ തന്നോട് പറഞ്ഞു ദിനേശ് ഇതെന്താ സമയം പോകുന്ന കണ്ടില്ലേ ജയറാമൊക്കെ എത്ര നേരമായി വന്നിട്ട് നിങ്ങൾ പോയി വിളിക്കു എന്ന് .

സംവിധായകൻ ദേഷ്യത്തിൽ പറഞ്ഞു എന്നതിന്റെ ആവേശത്തിൽ ഞാൻ ചെന്ന് സംയുക്തയുടെ റൂമിൽ മുട്ടി. അനക്കമില്ലാത്തതിനാൽ വാതിലിൽ തുറന്നു അകത്തു ചെന്നു. അപ്പോൾ കാണുന്ന കാഴ്ച സംയുക്ത ആകാശം നോക്കിക്കിടന്നു കൊണ്ട് ആർക്കോ ഫോൺ ചെയ്യുകയാണ്. താരത്തിന്റ അമ്മ ഇതു ശരിയല്ല എന്ന മട്ടിൽ അതും നോക്കി മുഖത്തു കയ്യും കൊടുത്തിരിക്കുന്നു. അവരുടെ അസിസ്റ്റന്റ് അപ്പുറത്തു നിൽക്കുന്നു. ഫോണിൽ ആരോടോ തമാശ പറഞ്ഞു ചിരിക്കുകയാണ് സംയുക്ത. താൻ റൂമിലേക്ക് ചെല്ലുമെന്നു താരം ഒട്ടും പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ കണ്ടപ്പോൾ കയ്യുയർത്തി നില്ക്കാൻ പറഞ്ഞു. ഒരു മിനുട്ട് താൻ അവിടെ നിന്നു . എന്നിട്ടും സംയുക്ത അത് തന്നെ തുടർന്നപ്പോൾ എന്റെ ഈഗോ ഹർട്ട് ആയി. പെട്ടന്ന് എണീറ്റ് വന്നേ എന്ന് ഉച്ചത്തിൽ താൻ പറഞ്ഞു. അപ്പോൾ ഫോൺ പൊത്തിപ്പിടിച്ചു സമ്യുക്ത ചോദിച്ചു എന്താ?, അപ്പോൾ താൻ വീണ്ടും പറഞ്ഞു എണീറ്റ് വരാൻ. അതിൽ ക്രുദ്ധയായതു കൊണ്ടാകാം സംയുക്ത ഫോൺ കട്ടിലിലേക്ക് എറിഞ്ഞിട്ടു വെളിയിലേക്ക് കൊടുങ്കാറ്റു പോലെ പാഞ്ഞു പോയി. പ്രേത്യേകിച്ചു താൻ മോശമായി ഒന്നും പറഞ്ഞിലല്ലോ താനും പിന്നാലെ താനും പോയി. സംയുക്ത നേരെ ക്യാമറയുടെ അടുത്തേക്ക് ചെന്ന് സംവിധായകന്റെ മുൻപിൽ വച്ച് പറഞ്ഞു; “ആളുകളെ ഇങ്ങനെ അപമാനിക്കരുത്. നിങ്ങൾ എന്താ എന്നെ കുറിച്ച് കരുതിയത്”. എന്ന് പറഞ്ഞു ഭയങ്കര ദേഷ്യത്തിൽ തിരികെ പോയി. വാതിൽ പിടിച്ചു ആഞ്ഞടച്ചു. സത്യം പറഞ്ഞാൽ ആ റിസോർട്ടിന്റെ ഉടമ വേണു ചേട്ടൻ അന്നവിടെ ഉണ്ടായിരുന്നേൽ എല്ലാവരേം അവിടുന്ന് ഇറക്കി വിട്ടേനെ ആ രീതിയിൽ ആണ് വാതിൽ പൊളിയും രീതിയിൽ പിടിച്ചടച്ചത്. സത്യത്തിൽ തന്റെ ചെകിട്ടത്തുള്ള അടിപോലെയാണ് എന്ന് തനിക്കു മനസിലായി എന്ന് ദിനേശ് പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷൻ സൈലന്റ് ആയി. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാതെ നിന്ന് സംയുക്ത എത്തുന്നില്ല .

ഇതിനിടയിൽ സംയുക്തയുടെ ഹെയർ ഡ്രെസ്സർ പറഞ്ഞു ദിനേശ് സാർ വന്നു സംയുക്തയോട് മോശമായി സംസാരിച്ചു. അതിനാൽ അദ്ദേഹം സോറി പറയാതെ അവർ അഭിനയിക്കില്ല എന്ന്. ഹരികുമാർ സാർ എന്നെ നോക്കി ഞാനാകട്ടെ മിഥുനത്തിൽ ഇന്നോസ്ന്റ് നില്കുന്നപോലെ ഉറച്ചു നിൽക്കുകയാണ്. അപ്പോൾ ഏതെല്ലാം നോക്കി ഒരാൾ അവിടെ നിൽപ്പുണ്ട് ചിത്രത്തിന്റെ നിർമ്മാതാവ് സുകുമാരൻ ഷാർജ. താൻ അപ്പോൾ അദ്ദേഹത്തെ പോയി കണ്ടു പറഞ്ഞു സാർ ഞാൻ അവരോട് മാപ്പു പറഞ്ഞിട്ട് ഇന്ന് ഇ ഷൂട്ടിംഗ് ഇവിടെ നടക്കുമെന്ന് സാർ കരുതേണ്ട. സാറിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട് ഞാൻ ഇപ്പോൾ ഇവിടെ വച്ച് ഈ സിനിമ വിട്ടു തിരിച്ചു പോകാം വെറുതെ നിങ്ങളുടെ ലക്ഷങ്ങൾ കളയണ്ടല്ലോ അല്ലാതെ ഞാൻ അവരോട് മാപ്പു പറയുമെന്ന് കരുതണ്ട എന്ന്. അപ്പോൾ തന്നെ പോലും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ സിനിമ ഇന്ന് ഇവിടെ നിന്ന് പോവുകയാണെങ്കിൽ പോകട്ടെ ദിനേശ്. എന്നാൽ പോലും നിങ്ങൾ പോയി മാപ്പ് പറയേണ്ട. അതിനു നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അങ്ങനെ നിങ്ങൾ മാപ്പ് പറഞ്ഞു ഈ ഷൂട്ടിംഗ് നടക്കേണ്ട. നട്ടെല്ലിനുറപ്പുള്ള ഒരു നിർമ്മാതാവിന്റെ സപ്പോർട്ട് കിട്ടിയതോടെ താൻ ഹാപ്പി ആയി എന്ന് ശാന്തിവിള പറയുന്നു.

അപ്പോൾ ജയറാം വന്നു എന്നോട് പറഞ്ഞു ഡോ ശാന്തിവിളെ ,താൻ എങ്ങാനം പോയി മാപ്പു പറഞ്ഞാൽ തന്നെ ഞാൻ ചൂണ്ടയിൽ കോർത്ത് കായലിൽ മീനിന് ഇട്ടുകൊടുക്കും എന്ന് . ഇത് കേട്ട് ഞാൻ പറഞ്ഞു അതിനു മാപ്പ് അവളുടെ അച്ഛൻ പറയും. ഇത് പറഞ്ഞിട്ട് തിരിഞ്ഞു നോക്കുന്നത് സംയുക്തയുടെ അമ്മമ്മയുടെ മുഖത്തേക്കു. ചേച്ചി സോറി പെട്ടന്നുള്ള ദേഷ്യത്തിൽ അങ്ങനെ പറഞ്ഞത് എന്ന്. പക്ഷേ ആ മഹതി അന്ന് സംയുക്തയ്ക്ക് വേണ്ടി മാപ്പു പറയുകയും സംയുക്ത അല്പം കഴിഞ്ഞു താൻ വിളിക്കാൻ പോയപ്പോൾ ഒന്നും മിണ്ടാതെ വന്നു ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അഭിനയിച്ചു. പിന്നീട് പലപ്പോഴും തന്നോട് നല്ല സഹകരണം കാഴ്ച വച്ച സംയുക്ത പക്ഷേ ആ സമയത്തു ഇറങ്ങിയ ഒരു വനിതാ മാഗസിനിൽ ആ ചിത്രത്തിൽ ഒരു ബോറൻ അസ്സോസിയേറ്റ് ഡയറക്ടർ ഉണ്ടായിരുന്നു എന്നും അയാൾ സ്ത്രീകളോട് മോശമായി പെരുമാറി എന്നും, പക്ഷേ തന്നോട് അങ്ങാണ് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും മറ്റുള്ളവർക്ക് വേണ്ടി താൻ അയാളെ കൊണ്ട് മാപ്പ് പറയിച്ചു എന്നുമൊക്കെ പറഞ്ഞു എഴുതിയിരുന്നു. അത് കണ്ട് ഹാലിളകിയ താൻ സംയുക്തയ്ക്ക് അതിനു തക്ക ഒരു മറുപിടി നൽകി കൊണ്ട് ഒരു കത്തയച്ചു എന്നും ശാന്തിവിള ദിനേശ് പറയുന്നു. എന്ത് തന്നെ ആയാലും സംയുക്ത അങ്ങനെ കള്ളം പറയരുതായിരുന്നു എന്നും സംവിധായകൻ പറയുന്നു.

ADVERTISEMENT