സുരാജിനെ അനുകരിക്കാൻ കുറച്ചു വിവരക്കേട് പഠിച്ചാൽ മതിയോ – പെൺകുട്ടിയുടെ ചോദ്യത്തിൽ പ്രകോപിതനായി അന്ന് സുരാജ് പറഞ്ഞത്.

268
ADVERTISEMENT

തിരുവനന്തപുരം സ്ലാങ് മലയാള സിനിമയിൽ ഫലപ്രദമായി ഉപയോഗിച്ച് ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച് പിന്നീട് മുൻനിര നായക കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു അതിശക്തമായ മുന്നേറ്റം നടത്തി ഒടുവിൽ മികച്ച നടനുള്ള സംസ്ഥാന,ദേശീയ അവാർഡുകൾ സ്വൊന്തമാക്കിയ താരമാണ് സൂരജ് വെഞ്ഞാറമ്മൂട്. രാജമാണിക്യത്തിൽ മമ്മൂക്കയ്ക്ക് തിരുവന്തപുരത്തെ പാറശാല ഭാഗങ്ങളിൽ ഉപയോഗിക്കുന്ന അത്യന്തം രസകരമാവും വ്യത്യസ്തവുമായ ഭാഷ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടത് സുരാജിനെ ആണ്. കോമഡി വേഷങ്ങളിൽ മിന്നിത്തിളങ്ങിയിരുന്ന സുരാജ് മൂന്ന് തവണ മികച്ച കോമഡി നടനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. അച്ഛനും ജ്യേഷ്ഠനും രാജ്യത്തെ സേവിച്ചവർ ആയപ്പോൾ സൂരജിന്റെയും താല്പര്യം അതായിരുന്നു എങ്കിലും ഒരു സൈക്കിൾ അപകടം മൂലമുണ്ടായ പരിക്ക് താരത്തിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

മിമിക്രിയിലൂടെ സിനിമയിലെത്തിയ സൂരജ് ജഗപൊക എന്ന മലയാളം സ്ടെലിവിഷൻ പ്രോഗ്രാമിൽ ആണ് ആദ്യം അഭിനയിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ ദാദ സാഹിബിലും ചെറിയ വേഷം ചെയ്തു. രാജാമണിക്ക്യം ഹിറ്റായതോടെ മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ച സുരാജ് കൂടുതൽ ശ്രദ്ധിക്കെപ്പെട്ടു. തുറുപ്പുഗുലാൻ, ക്ലാസ്മേറ്റ് ,പച്ചക്കുതിര, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളുടെ മുന്നിരയിലേക്കെത്തി. മായാവി എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടുതൽ പ്രാധാന്യം ലഭിച്ചു. മമ്മൂട്ടിയുടെ ചിത്രങ്ങളിലൂടെയാണ് സുരാജ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ വൈറലാവുന്നത് മുൻപ് ഒരു ടെലിവിഷൻ പ്രോഗ്രാമിനിടെ ഒരു പെൺകുട്ടിയുടെ പ്രകോപനപരമായ ചോദ്യത്തിന് താരം നൽകിയ മറുപിടിയാണ്.

ADVERTISEMENT

നാദിർഷ അവതാരകനായ ഷോയിൽ സുരാജ് മറ്റുളളവരെ അനുകരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ സുരാജിനെ മറ്റുള്ളവർ അനുകരിക്കുമ്പോൾ എന്ത് തോന്നും എന്ന ചോദ്യത്തിന് താരം മറുപിടി പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി ചോദിക്കുന്നത്; , “സുരാജേട്ടാ സുരാജേട്ടനെ അനുകരിക്കണം എങ്കിൽ അൽപം വിവരക്കേട് പഠിച്ചാൽ മതിയോ” എന്ന്. ആസ്ഥാനത്തുളള മര്യാദയില്ലാത്ത ആ ചോദ്യം സുരാജിന് ഒട്ടും ഇഷ്ട്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ താരം ആ പെൺകുട്ടിയോട് ചോദിക്കുന്നു. “ഞാൻ എന്ത് വിവരക്കേട് ആണ് കാണിച്ചിട്ടുള്ളത് കുട്ടി പറയു” എന്ന്. അപ്പോൾ ആ പെൺകുട്ടി പറയുന്നുണ്ട് “തിരുവന്തപുരത്തെ ആ ഭാഷയൊക്കെ ഇപ്പോൾ അല്പം സംസ്ക്കാരമുള്ളവർ സംസാരിക്കുമോ?” അതുകൊണ്ടാണ് താൻ അങ്ങനെ ഉദ്ദേശിച്ചത് എന്നൊക്കെയാണ്. അപ്പോൾ “തിരുവന്തപുരത്തുള്ളവർ എല്ലാം സംസ്ക്കാരമില്ലത്തവരാണോ അപ്പോൾ സംസക്കാരമുള്ളവർ എങ്ങനെ സംസാരിക്കണം എന്നാണ് കുട്ടി കരുതുന്നത്” എന്ന് സൂരജ് ചോദിക്കുന്നു. അപ്പോൾ പെൺകുട്ടി പറയുന്നത് ” ഇപ്പോൾ നടിമാരൊക്കെ സംസാരിക്കുന്നതു കേൾക്കുന്നില്ലേ അല്പം ഇംഗ്ളീഷൊക്കെ കലർത്തി സംസാരിക്കുക അതൊക്കെ അല്ലെ സംസ്ക്കാരമുള്ളവർ സംസാരിക്കുന്നതു” എന്ന്. സത്യത്തിൽ ഈ പെൺകുട്ടിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് വലിയ ബോധ്യമൊന്നുമില്ല പിന്നെ ഒന്നും ആലോചിക്കാതെ അങ്ങ് ചോദിച്ചു പോയതാണ്. സുരാജ് പക്ഷേ കാര്യങ്ങൾ അവസാനിപ്പിക്കുന്നില്.ല താരം കൂടുതൽ പ്രകോപിതനാകുകയാണ് ചെയ്യുന്നത്.

“അപ്പോൾ സംസ്ക്കാരം വേണമെങ്കിൽ നമ്മൾ ഇംഗ്ലീഷ് പറയാണോ? ഇംഗ്ലീഷ് കലർത്തി പറയുന്നവർ പലർക്കും ഇംഗ്ലീഷ് അറിയാത്തവർ ആണ്. കുട്ടിക്ക് ഇംഗ്ലീഷ് നന്നായി അറിയാമോ”? എന്നും താരം ചോദിക്കുന്നുണ്ട്. അപ്പോൾ വലിയ രീതിയിൽ താൻ അതിൽ വിദഗ്ധ അല്ല. എന്നാലും അത്യാവശ്യം അറിയാം എന്ന് പെൺകുട്ടി തട്ടി വിടുന്നുണ്ട്. പിന്നെ സുരാജ് പറയുന്നു “ഇനി ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നുള്ള ചില നല്ല ആൾക്കാർ ഉണ്ട് അവർ ചിലപ്പോൾ അറിയാവുന്ന മലയാളം ഒക്കെ കലർത്തി സംസാരിച്ചേക്കാം ഇതൊക്കെ ആണ് ഒരാളുടെ വിവരവും സംസ്കാരമൊകകെ നമ്മൾ മനസിലാക്കാൻ ഉപയോഗിക്കുന്നത് “?. അപ്പോൾ പെൺകുട്ടി പറയുന്നുണ്ട് “നമ്മുടെ ഹീറോസും ഹീറോയിനുമുക്കെ ഇംഗ്ലീഷ് കലർത്തിയാണല്ലോ സംസാരിക്കുന്നെ പക്ഷേ സുരാജേട്ടൻ അങ്ങനെ അല്ലല്ലോ അതാണ് ചോദിച്ചത്” എന്ന്. അപ്പോൾ സുരാജ് ചോദിക്കുന്നുണ്ട് “പറഞ്ഞു വരുന്നത് ഞാൻ വലിയ മോശക്കാരൻ ആണെന്നാണോ? . മോളെ നിനക്ക് ഇത്രയുമൊക്കെ വിദ്യാഭ്യാസമില്ലേ അപ്പോൾ വിവരക്കേട് പേടിക്കണം എന്നെ അനുകരിക്കാൻ എന്ന് പറഞ്ഞാൽ എന്താണ് ഞാൻ മനസിലാക്കേണ്ടത് ഞാൻ സിനിമയിൽ എന്താണ് വിവരക്കേട് ചെയ്തത്”. താരം ചോദിക്കുന്നു .

ആകെ പെട്ട് പോകുന്ന പെൺകുട്ടിക് പിന്നെ പറയാൻ വാക്കുകൾ ഇല്ല എന്നുള്ളതാണ് വസ്തുത ഒടുവിൽ അണിയറ പ്രവർത്തകർ എത്തുകയും സുരാജിനെ സമദനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ എല്ലാം പറഞ്ഞു സോൾവ് ആക്കുന്നു . ഇനി ഒരിക്കലും ആരോടും ഇത്തരത്തിൽ സംസാരിക്കരുത് എന്ന് സൂരജ് ആ പെൺകുട്ടിക്ക് ഉപദേശം നൽകുന്നുണ്ട്. അത് ഒരാളെ കൊല്ലുന്നതിനു തുല്യമാണ് എന്നും താരം പറയുന്നുണ്ട്. ‘പോട്ടെ വിട്ടേക്ക്’ എന്ന് പറഞ്ഞു താരം തന്നെ ആ സീൻ കൂൾ ആക്കാൻ ശ്രമിക്കുന്നുണ്ട്.

ADVERTISEMENT