മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ നെടും തൂണുകൾ. ഇവർ ഇരുവരുടെയും ചിത്രങ്ങൾ മാത്രം കൊണ്ട് മലയാള സിനിമ ലോകം നില നിന്നിരുന്ന ഇരുവരുടെയും സിനിമകൾ മാത്രമേ മലയാളത്തിൽ ഓടിയിരുന്ന ഒരു കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. അത്രക്കുണ്ട് മലയാള സിനിമ ലോകത്തു ഇരുവരുടെയും സ്വാധീനം. ഇപ്പോഴുള്ള മിക്ക നടന്മാരും ഇവർ ഇരുവരിലും ആരുടെയെങ്കിലും ആരാധകർ ആയിരിക്കും എന്നുള്ളതാണ് വലിയ വസ്തുത . മലയാളത്തിൽ ഏറ്റവും കൂടുതൽ താരതമ്യം നടന്നിട്ടുളളത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ തമ്മിലാണ്.
മോഹൻലാലിൻറെ ഒരു ചിത്രം വിജയിച്ചാൽ ഉടൻ ആരാധകർ പറയും ഇത് മമ്മൂട്ടിയായിരുന്നേൽ കലക്കിയേനെ അല്ലെങ്കിൽ മമ്മൂട്ടിയുടെ ഒരു ചിത്രം വരുമ്പോൾ പറയും ഇത് ലാലേട്ടനായിരുന്നേൽ സൂപ്പറാക്കുമായിരുന്നു എന്നൊക്കെ. സത്യത്തിൽ ഒരു സിനിമ ലോകത്തു പോലും ഇല്ലാത്ത ഒന്നാണ് ഒരു സിനിമ ലോകത്തെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഏകദേശം അമ്പതിനാല് സിനിമകളിൽ ഒന്നിച്ചഭിനയിക്കുന്നത്. പരസ്പര ബഹുമാനവും സൗഹൃദവും കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടു തന്നെ ആരോഗ്യപരമായ ഒരു മത്സരമാണ് ഇരുവർക്കുമിടയിൽ നടക്കുന്നത്. മറ്റു സിനിമ മേഖലയിലേത് പോലെ പരസ്പരം ചെളിവാരിയേറ് മലയാളത്തിൽ നടക്കുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ വൈറലാവുന്നത് ഒരു അഭിമുഖത്തിൽ മോഹൻലാൽ മമ്മൂട്ടിയെ പറ്റി പറഞ്ഞ കാര്യമാണ്.
അവതാരകൻ മോഹൻലാലിനോട് ചോദിക്കുന്നുണ്ട് മമ്മൂട്ടിയുടെ ചില കഥപാത്രങ്ങൾ കാണുമ്പോൾ ലാലിന് അത് വളരെ നന്നായി എന്ന് തോന്നിയിട്ടുണ്ടോ? എന്ന് അതിനു മോഹൻലാൽ പറയുന്ന മറുപിടിയാണ് വൈറൽ. ഒന്നല്ല ഒരുപ്പാട് കഥാപാത്രങ്ങൾ വാളരെയധികം മികച്ചതാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് മികച്ചവ മാത്രമല്ല മമ്മൂക്കയ്ക്ക് മാത്രം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ കഴിയുന്നവ ആണ് എന്ന് തനിക്കി ഉത്തമ ബോധ്യമുണ്ട്. അതിനു ഉദാഹരണമായി മോഹൻലാൽ ചില സിനിമകളും പറയുന്നുണ്ട്. വടക്കൻ വീരഗാഥ, പഴശ്ശി രാജ, അമരം, അങ്ങനെ നിരവധി കഥാപാത്രങ്ങൾ അവ മമ്മൂക്കയ്ക്ക് മാത്രം സാധിക്കുന്നവയാണ്, മോഹൻലാൽ പറയുന്നു.
Also Read:മമ്മൂട്ടിയുടെ പോരായ്മ ഇതാണ്. കവിയൂർ പൊന്നമ്മ പറയുന്നു ഒപ്പം തന്നോടുള്ള പെരുമാറ്റവും.