വ്യത്യസ്തമായ ചിന്തകളും ജീവിത വീക്ഷണങ്ങളും ഉളള വ്യക്തിയാണ് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ . തീർത്തും ഈശ്വര ഭക്തനായ നടൻ അതോടൊപ്പം തന്നെ ഓഷോയെ പോലെയുള്ള ചിന്തകർ പങ്ക് വെക്കുമം ആശയങ്ങളോടും കൂടുതൽ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ആൾ ആണ് താനെന്നു മോഹൻലാൽ പറയുന്നു. അതിനു ഉദാഹരണമായി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളും മോഹൻലാൽ പറയുന്നുണ്ട് അതോടൊപ്പം മാതാ അമൃതാനന്ദമയി ദേവിയുടെ അടുത്ത് വച്ചുണ്ടായ ഒരു വ്യത്യസ്തമായ അനുഭവം മോഹൻലാൽ പങ്ക് വെക്കുന്നുണ്ട്.
തന്റെ അമ്മയ്ക്ക് സംസാരിച്ചുകൊണ്ടു ഇരിക്കുന്ന സമയത്താണ് പെട്ടന്ന് അസുഖമുണ്ടാകുന്നത്അതോടെ അമ്മയുടെ സംസാര ശേഷി നഷ്ടപ്പെടുകയും ഓർമ്മക്ക് തകരാർ സംഭവിക്കുകയും തളർന്നു പോവുകയും ചെയ്യുകയായിരുന്നു. പക്ഷേ അദ്ഭുതമെന്നോണം ‘അമ്മ വളരെയധികം ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു. അമ്മയ്ക്ക് സംസാരിക്കാൻ കഴിയും കാര്യങ്ങൾ ഒക്കെ ഓർമയുണ്ട്. പക്ഷെ സംസാരത്തിൽ ഒരു വ്യക്തതയില്ലായ്മ ഉണ്ട് എന്ന് ലാൽ പറയുന്നു. അദ്ഭുതമെന്നോണം ആണ് ‘അമ്മ ഗുരുതരമായ ഒരവസ്ഥയിൽ നിന്നും തിരികെ വന്നത് എന്ന് മോഹൻലാൽ പറയുന്നു.
അതോടൊപ്പം അമ്മയുടെ അസുഖ സമയത് താൻ അമൃതാനന്ദമയിയെ ആണ് വിളിച്ചത് അന്ന് ‘അമ്മ എന്നോട് പറഞ്ഞത് മോനെ മോൻ സന്തോഷിക്കുകയാണ് വേണ്ടത്. മോൻ അടുത്തുള്ളപ്പോളാണ് അമ്മയ്ക്ക് അസുഖം ഉണ്ടായത് ആലോചിക്കൂ മോൻ അടുത്തില്ലാത്തപ്പോൾ തിരുവനന്തപുരത്തു വച്ചാണ് അമ്മയ്ക്ക് ഇങ്ങനെ വരുന്നതെങ്കിലോ അതോടൊപ്പമ മോൻ ആദ്യം തന്നെ അമ്മയെ വിളിക്കുകയും അമ്മയുടെ ആശുപത്രിയിലേക്കു തന്നെ അമ്മയെ കൊണ്ട് വരുകയും ചെയ്തു എന്നും അതെല്ലാം ഈശ്വര കൃപയാണ് എന്ന് അന്ന് മാതാ അമൃതാനന്ദ മായി ദേവി പറഞ്ഞു എന്ന് ലാൽ ഓർമ്മിക്കുന്നു. അതോടൊപ്പം താൻ ചില അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു.
ചില മനുഷ്യർക്കു നമ്മുടെ മനസിലുള്ളത് അറിയാൻ കഴിയും എനിക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ എന്തെകിലും അപകടം പറ്റിയാൽ എല്ലാം എന്റെ അമ്മയ്ക്ക് അതറിയാൻ കഴിയും അത് ആ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്. അതുപോലെ തന്നെ ഒരിക്കൽ അമിതാനന്ദ,മയിയുടെ അടുക്കൽ താനും ചില അടുത്ത ബന്ധുക്കളും പോയിരുന്നു. ആ സമയത് സാധാരണ ‘അമ്മ പോകാൻ നേരം അല്പം ഭസ്മം എടുത്തു പ്രാർത്ഥിച്ചു നൽകിയിട്ടു പൊക്കൊളു എന്നാണ് പറയാറുള്ളത്. പക്ഷേ തന്റെ സഹോദരനോടും കുടുംബത്തോടും ‘അമ്മ സംസാരിച്ചിരുന്ന സമയത് അമ്മയുടെ കയ്യിൽ കിടക്കുന്ന ഒരു ഭംഗിയുള്ള വള തന്റെ ശ്രദ്ധയിൽ പെട്ടു നിത്യവും അമ്മയുടെ കൈകളിൽ കിടക്കുന്നതും ‘അമ്മ സ്ഥിരമായി പൂജിക്കുന്നതുമായ ആ വള ‘അമ്മ ഒരു പ്രസാദം പോലെ തനിക്ക് തന്നിരുന്നെങ്കിൽ എന്ന് അവിടെ വച്ച് ആഗ്രഹിച്ചിരുന്നു.
പക്ഷേ പിന്നീട് ഞങ്ങൾക്കെല്ലാവർക്കും ഭസ്മം തന്നു പൊക്കോളാൻ പറഞ്ഞു തങ്ങൾ പിന്തിരിഞ്ഞു നടന്നപ്പോൾ തൻ വാതിലിനരുകിൽ എത്തിയപ്പോൾ മുത്തേ എന്ന് ‘അമ്മ തന്നെ വിളിച്ചു. അരികിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് ആ വളയൂരി തനിക്കു നൽകി ശെരിക്കും തന്റെ മനസ്സറിഞ്ഞപോലെ ‘അമ്മ അന്ന് പെരുമാറി അതാണ് സ്നേഹം അതാണ് മാതൃത്വം എന്ന് ലാൽ പറയുന്നു. താൻ ഇതിനെ എന്തെങ്കിലും ദിവ്യത്വം എന്നൊന്നും പറയില്ല പക്ഷെ അത് പരിധികളില്ലാത്ത സ്നേഹമാണ് എന്ന് ലാൽ പറയുന്നു. താങ്കൾ ആ വളയിലേക്ക് നോക്കുന്നത് ‘അമ്മ കണ്ടിട്ടുണ്ടാകാം എന്ന് അവതാരകൻ പറയുമ്പോൾ ഒരിക്കലുമില്ല അങ്ങനെ നമ്മൾ എന്തിനാണ് ചിന്തിക്കുന്നത് താൻ അത് സ്നേഹമായാണ് കരുതുന്നത് അത് സ്നേഹത്തിന്റെ ശക്തിയാണ് അതുകൊണ്ടാണ് അവർക്ക് മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാവുന്നതും ധാരാളം മനുഷ്യർക്ക് ആശ്വസം ആകുന്നതും.