ജീവിതത്തിൽ ആ ഒരു കഴിവ് അവൾക്കില്ലായിരുന്നു ഒരു പക്ഷേ അത് തന്നെയാകാം എല്ലാത്തിനും കാരണം നടി മയൂരിയെ കുറിച്ച് അടുത്ത സുഹൃത്ത് അന്ന് പറഞ്ഞത്

721
ADVERTISEMENT

സൗത്ത് ഇന്ത്യയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിമാരിൽ ഒരാളായിരുന്നു മലയാള നടിയായ മയൂരി. കരിയറിന്റെ ആദ്യ കാലങ്ങളിൽ തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാനും അങ്ങനെ പ്രേക്ഷകരുടെ ഇടയിൽ വളരെ പെട്ടന്ന് ഒരു സ്ഥാനമുണ്ടാക്കാനും മയൂരിക്കു കഴിഞ്ഞു . സംവിധായകൻ വിനയന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ആകാശ ഗംഗ മയൂരിയുടെ കരിയറിലെ തന്നെ ഒരു മികച്ച ചിത്രമായിരുന്നു, ജയറാം സുരേഷ് ഗോപി ചിത്രം സമ്മർ ഇൻ ബെത്‌ലഹേം, കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രേം പൂജാരി, ഹൗസ് ഓഫ് ഫ്ലമിംഗോസ്. ചന്ദമാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം മലയാളത്തിലെത്തിയത്. അതെ പോലെ തന്നെ മന്മഥൻ, കാന കൊണ്ടെൻ , വിസിൽ, മഴവില്ല് തുടങ്ങിയ തമിഴ് ചിത്രങ്ങളിലും തിളങ്ങിയ താരത്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നു

തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ താരം ആഹ്മഹത്യാ ചെയ്യുകയായിരുന്നു .ഇന്നും ദുരൂഹമാണ് മയൂരിയുടെ മരണം . അതെ ചുറ്റിപ്പറ്റി ധാരാളം കഥകൾ പ്രചരിച്ചിരുന്നു . ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു . അങ്ങനെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രത്യേക കഴിവ് വേണമെന്നും ആ കഴിവ് മയൂരിക്കില്ലായിരുന്നു എന്നും അടുത്ത സുഹൃത്തായ നടി സംഗീത മുൻപൊരിക്കൽ പറഞ്ഞിരുന്നു . അടുത്തിടെ ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ADVERTISEMENT

മയൂരിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും സംഗീതയ്ക്ക് ലഭിച്ചിരുന്നു. സമ്മർ ഇൻ ബത്ലഹേമിൽ തങ്ങൾ ഇരുവരും ഒന്നിച്ചായിരുന്നുവെന്ന് താരം പറയുന്നു. മയൂരി ഒരു കുട്ടിയെ പോലെ ആയിരുന്നു , തന്നേക്കാൾ മൂന്ന് വയസ്സ് കുറവാണ്. കൊച്ചു കുട്ടികളുടെ സ്വൊഭാവം മുടി കെട്ടാൻ പോലും അവൾക്കറിയില്ലായിരുന്നു. അത്തരത്തിലുള്ള പലതും തന്നോട് ചോദിച്ചതിന് ശേഷവും അവൾ ചെയ്തിരുന്നത് എന്ന് സംഗീത ഓർക്കുന്നു . ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോൾ അവൾ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്നതാകും നമ്മൾ കാണുന്നത് . വ്യക്തിജീവിതവും സിനിമയും ഒരുമിച്ചു കൊണ്ടുപോകാനുള്ള വഴക്കം മയൂരിക്കില്ലായിരുന്നു എന്നും നടി സംഗീത പറയുന്നു. ആ കാരണങ്ങൾ തന്നെയാവാം ഈ ചെറുപ്രായത്തിൽ ഇങ്ങനെ ഒരു തീരുമാനത്തിൽ അവളെ കൊണ്ടെത്തിച്ചത്

ADVERTISEMENT