ഡാ അവനുമായുള്ള കൂട്ട് കെട്ട് നല്ലതിനല്ല അവൻ ആള് ശരിയല്ല – അന്ന് മമ്മൂട്ടി തന്നോട് പറഞ്ഞത് പിന്നീട് ജീവിതത്തിൽ സംഭവിച്ചത് ലാൽ മനസ്സ് തുറക്കുന്നു .

375
ADVERTISEMENT

മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലാല്‍ ജീവിതത്തിൽ മമ്മൂക്ക തനിക്കു നൽകിയ വലിയ ഒരു ഉപദേശത്തെ കുറിച്ച് പറഞ്ഞത് . അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ എല്ലാം തന്നെ പിന്നീട് നൂറു ശതമാനം ശെരിയായി തന്നെ സംഭവിച്ചിട്ടുണ്ടെന്ന് ലാല്‍ തന്‌റെ വീഡിയോയില്‍ പറയുന്നു.

ഒരിക്കല്‍ മമ്മൂക്കയെ കാണാന്‍ പോയപ്പോള്‍ ഒരു പുതിയ സുഹൃത് തനിക്കും സിദ്ധിഖിനുമൊപ്പം ഉണ്ടായിരുന്നു എന്നും അവനെ കണ്ട് മമ്മൂക്ക തങ്ങളിരുവരോടും പറഞ്ഞ കാര്യവും ലാല്‍ വെളിപ്പെടുത്തി. ഞങ്ങളുടെ തുടക്കകാലത്ത് ഞാനും സിദ്ദിഖുമൊക്കെ ഒരു തിരക്കഥയുമായിട്ട് മമ്മൂക്കയുടെ അടുത്ത് ചെന്നിരുന്നു.അന്ന് അത് ഒരു സൂപ്പർ ഹിറ്റ് ചിത്രമാകുമെന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നു
ഇതൊരു വലിയ വിജയമാകുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട് അദ്ദേഹം

ADVERTISEMENT

. പക്ഷേ പില്‍ക്കാലത്ത് ആ പടം വലിയ സൂപ്പര്‍ഹിറ്റായി ഞങ്ങളുപോലും അറിയാതെ . പക്ഷേ മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. പിന്നീട് ഞങ്ങള്‍ മലയാള സിനിമയിൽ എത്തിയ ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു സുഹൃത് .

കൂടെയുള്ള ആളെ കണ്ടപ്പോൾ തന്നെ അദ്ദേഹം ഞങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകി ; ഡാ അവനുമായുളള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല എന്ന്. പക്ഷേ ഞങ്ങള്‍ അന്നത് കാര്യമാക്കിയില്ലെന്ന് ലാല്‍ പറയുന്നു. എന്നാല്‍ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു . അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊളളാനും ശരിയല്ലാത്തതിനെ തളളാനുമുളള അപാരമായ വൈഭവം മമ്മൂക്കയ്ക്ക് ഉണ്ട്.

മമ്മൂക്കയുടെ എറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് അദ്ദേഹത്തിന്റെ ഉള്ളിൽ ഉള്ളിടത്തോളം മമ്മൂട്ടി മലയാളം സിനിമയെ നയിക്കും , മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ എന്ന് പറഞ്ഞാണ് അന്ന് ലാല്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

ADVERTISEMENT