മലയാളത്തിൽ സ്ക്രിപ്റ്റില്ലാതെ ഒരുക്കിയ മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് സിനിമ അതിലെ പിന്നാമ്പുറ കഥകൾ സംവിധായകൻ തുറന്നു പറയുന്നു

430
ADVERTISEMENT

മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വരദാനം ആണ് പ്രിയദർശൻ എന്ന സംവിധായകൻ. നർമ്മത്തിൽ ചാലിച്ച് കഥപറയുമാണ് പ്രിയദർശൻ ശൈലി ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയതാണ്. നർമ്മത്തിൽ ചാലിച്ച് പ്രിയദർശൻ ഒരുക്കിയ മിക്ക ചിത്രനഗലും സൂപ്പർ ഹിറ്റുകൾ ആണ്. പ്രിയദർശൻ മലയാളത്തിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചത് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രിയദർശൻ തന്റെ വെന്നിക്കൊടി പാറിച്ചതാണ്. പ്രിയദർശൻ ചിത്രങ്ങളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായകനായ മലയാളം നടനാണ് മോഹൻലാൽ.

മികച്ച ചിത്രങ്ങൾ ആയിരുന്നു മോഹൻലാലും പ്രീയദര്ശനും ചേർന്നപ്പോൾ ഉണ്ടായവയിൽ മിക്കതും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ നിരവധി വിജയചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ മോഹൻലാൽ ടീം പുറത്തിറക്കിയത്. 1988-ലാണ് അമലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ചിത്രം പുറത്തിറങ്ങിയത്. മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, പൂർണം വിശ്വനാഥൻ, ലിസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ADVERTISEMENT

മോഹൻലാൽ വിഷ്ണു എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസ് കളക്ഷനിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ തിരക്കഥയില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇപ്പോൾ സംവിധായകൻ പ്രിയദർശൻ പറയുന്നു. സ്വോകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇങ്ങനെ പറയുന്നത്.

സിനിമ സെറ്റുകളിൽ വെച്ചാണ് താൻ കൂടുതലും സിനിമകളുടെയും തിരക്കഥ എഴുതിയത് എന്ന് പ്രിയദർശൻ പറയുന്നു. അങ്ങനെയാണ് എനിക്ക് ഏറ്റവും വിജയകരമായ സിനിമകൾ ലഭിച്ചത്. തിരക്കഥയില്ലാതെ ചിത്രീകരണത്തിനിടെ എഴുതിയ ചിത്രമാണ് ചിത്രം. പിന്നീട് മുഴുവൻ സ്ക്രിപ്റ്റും എഴുതി സിനിമയെടുക്കുമ്പോൾ കിട്ടിയതിലും സന്തോഷമായിരുന്നു അത്. എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകാത്ത ചിലത്; 1986ൽ ഞാൻ എട്ട് സിനിമകൾ പുറത്തിറക്കി. ഇപ്പോൾ അങ്ങനെ ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല.

അക്കാലത്തെ കുറിച്ചും പ്രിയദർശൻ പറയുന്നുണ്ട് . ആ സമയത്തൊക്കെ ഒരു വല്ലാത്ത ആവേശമായിരുന്നു . ഒരു വിശ്വാസം, ഒരു അഭിരുചി, ഒരു പിക്നിക് പോലെ ഒരു സിനിമ നിർമ്മിക്കുന്ന ഒരു രീതിയായിരുന്നു അത്. എന്നാൽ ഇന്ന് സിനിമ ചെയ്യുന്നത് ആലോചിക്കുമ്പോഴേ ഭയമാണ് പ്രിയദർശൻ പറയുന്നു.

ADVERTISEMENT