വിവാഹമോചനം നേടാൻ കാത്തിരുന്നത് പന്ത്രണ്ട് വർഷം അത്രമേൽ ബുദ്ധിമുട്ടിച്ചു ,അന്ന് കൂടെനിന്നവർ ഇവരാണ് അന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയ കാര്യങ്ങൾ

92
ADVERTISEMENT

ശ്രീവിദ്യ സിനിമ ആരാധകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് നടി . നായികയായും സഹനടിയായും തകർത്ത ഭിനയിച്ച നടിക്ക് സൗത്ത് ഇന്ത്യ ആകെ ആരാധകർ ഏറെയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രീവിദ്യ വളരെ സജീവമായിരുന്നു. തന്റെ കരിയറിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ശ്രീവിദ്യ ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ദുഃഖപുത്രി എന്നാണ് ശ്രീവിദ്യയെ പൊതുവേ വിശേഷിപ്പിക്കുന്നത്. പതിമൂന്നാം വയസ്സിലാണ് ശ്രീവിദ്യ സിനിമയുടെ മാസ്മരിക ലോകത്തേക്ക് എത്തിയത് .മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നടി സജീവമായിരുന്നു. മികച്ച ഒരു സംഗീതജ്ഞ കൂടിയാണ് ശ്രീവിദ്യ.

തന്റെ സിനിമ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതത്തിൽ അത്ര സുന്ദരങ്ങളായ നിമിഷങ്ങൾ ആയിരുന്നില്ല . 12 വർഷമായി മുൻ ഭർത്താവ് തന്നെ വിവാഹമോചനം നൽകാതെ നടത്തുകയായിരുന്നു എന്ന് ശ്രീവിദ്യ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കൈരളി ടെലിവിഷന് ശ്രീവിദ്യ നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

ADVERTISEMENT

ഞാൻ പ്രാർത്ഥിച്ചതെല്ലാം കൃത്യസമയത്ത് ദൈവം തന്നുവെന്നും ശ്രീവിദ്യ പറയുന്നു. ഈ ബന്ധത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒരു മോചനം വേണം എന്ന് ചോദിച്ചപ്പോൾ എന്നെ അതിൽ നിന്ന് വേർപെടുത്തി. കാരണം അപ്പോഴാണ് ഞാൻ തെരുവിലിറങ്ങി സാധാരണക്കാരെ കാണുന്നത്. ദാമ്പത്യ ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ ആണ് തെരുവിലെ സാധാരണ മനുഷ്യരെ കാണുന്നത്.

മുൻ ഭർത്താവ് വളരെ ക്രൂരമായി ആണ് തന്നോട് പെരുമാറിയിരുന്നത് എന്ന് താരം പറയുന്നു . ആദ്യം എനിക്ക് വിവാഹമോചനം തന്നിട്ടില്ലെന്നും നടി പറഞ്ഞു. വിവാഹമോചനം നേടുന്നതിനായി അദ്ദേഹം 12 വർഷം എന്നെ ബുദ്ധിമുട്ടിച്ചു . 1999-ൽമറ്റോ ആണ് തനിക്കു വിവാഹ ബന്ധം വേർപെടുത്തിക്കിട്ടിയതു എന്ന് നടി പറയുന്നത്. എനിക്ക് കൃത്യമായി ഓർമ്മയില്ല. ആ സമയത്താണ് ഞാൻ സാധാരണക്കാരെ കാണുന്നത്. ഒരുപാട് പേർ ഞങ്ങളുടെ വീട്ടിൽ വന്നു. അന്ന് സിനിമയിൽ കാർ ഓടിച്ച ഡ്രൈവർമാരുണ്ട്. അവർ വീട്ടിൽ വന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ചേച്ചി ധൈര്യപൂർവ്വം കിടന്നോ ഞങ്ങൾ ഒക്കെ ദാ ഈ വാതിലിനരികിലുണ്ട്

തന്റെ ജീവിതത്തിലും മോശ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ ആണ് യഥാർത്ഥ മനുഷ്യരെയും മനുഷ്യബന്ധങ്ങളെയും കണ്ടത്. കാരണം നമ്മൾ അവർക്ക് എന്താണ് നൽകിയത്?, സ്നേഹം മാത്രം മറ്റൊന്നും നൽകിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ് കുറേ പേർ അന്ന് കത്തയച്ചു. മികച്ചത് മാത്രമേ നിങ്ങളുടെ അടുത്തേക്ക് വരികയുള്ളൂ. നിങ്ങൾ ഒരു നല്ല സ്ത്രീയാണെന്ന് അവർ എഴുതി.

എല്ലാ ജാതിയിലും മതങ്ങളിലും പെട്ട മനുഷ്യർ സമാനമായ കത്തുകൾ അയച്ചിട്ടുണ്ട്. അവർ എന്നെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അവർക്കൊന്നും കൂടുതൽ അറിയില്ല. എന്നിട്ടും അവർ എന്നോടൊപ്പം നിന്നു. കാരണം ഞാൻ എപ്പോഴും വളരെ തുറന്നാണ് എല്ലാവരോടും ഇടപെടാറ് തുറന്നു സംസാരിയ്ക്കാറുണ്ട് . ചില കലാകാരന്മാർ എന്നോട് ചോദിച്ചിട്ടുണ്ട്; ഇങ്ങനെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ തുറന്നുപറയുന്നത്.നല്ലതല്ല എന്ന് വ്യക്തിപരമായ കാര്യങ്ങളിൽ അങ്ങനെ പറയരുത്. നമുക്കെല്ലാവർക്കുംഒരു ഇമേജ് ഉണ്ട് എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും തുറന്നു പറയാതെ കടന്നു പോകുന്ന ആളല്ല ഞാൻ, ശ്രീവിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT