മമ്മൂട്ടിക്കും കൊടുക്കണം മോഹൻലാലിനും കൊടുക്കണം – ഹരികൃഷ്ണന്സിന്റെ കിടിലൻ ഇരട്ട ക്ളൈമാക്സിനെ കുറിച്ച് സംവിധായകൻ.

335
ADVERTISEMENT

മലയാള സിനിമയുടെ ചരിത്രത്തെ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഹരികൃഷ്ണൻസ്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. വമ്പൻ താരനിര അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിപ്പിച്ച് സിനിമ ചെയ്യുക എന്ന വലിയ വെല്ലുവിളി സംവിധായകൻ ഫാസിൽ വിജയകരമായി പൂർത്തിയാക്കി. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്.ചിത്രത്തിനായി മൂന്ന് ക്ലൈമാക്‌സുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് ഫാസിൽ മുൻപ് നടത്തിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

മോഹൻലാലും മമ്മൂട്ടിയും തുല്യ ശക്തികളായിരുന്ന കാലമായിരുന്നു അത്. അവരെ ഒരുമിച്ച് അഭിനയിപ്പിച്ചു റോസ് സിനിമയാക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനു ഏറ്റവും സഹായകരമായിരുന്നത് ഇരുവരും തമ്മിൽ അടുത്ത സൗഹൃദവും ഉണ്ടായിരുന്നു എന്നതാണ്. അങ്ങനെയാണ് ഹരികൃഷ്ണൻ ഒരുക്കുന്നത്. ഇത്തരമൊരു സിനിമ ചെയ്യുമ്ബോൾ ഇവരിൽ ഒരാളെ കൂടുതൽ പരിഹഗണിക്കാൻ പാടില്ല അങ്ങനെ ഒരാളെ അമിതമായി പരിഗണിച്ച് ഉണ്ടാകുന്ന വിമർശനം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് ഫാസിൽ പറയുന്നു. നായികയായ ജൂഹി ചൗളയെ ഏത് നായകന് നൽകും എന്ന ആശയക്കുഴപ്പവും ഏറ്റവും മുന്നിൽ നിലനിന്നിരുന്നു.

ADVERTISEMENT

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരെ ഒട്ടും നമുക്ക് നിരാശപ്പെടുത്താൻ കഴിയില്ല അത്തരത്തിൽ ചിത്രം നിർമ്മിക്കാൻ കഴിയുമായിരുന്നില്ല.അത്തരത്തിൽ ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയ ഒരു കുസൃതിയാണ് ആ മൂന്ന് ക്ളൈമാക്സുകൾ .അതിൽ നായികയെ മോഹൻലാലിന് കിട്ടുന്നതായും മമ്മൂട്ടിക്ക് കിട്ടുന്ന തായും കാണിച്ചത്‌ തന്റെ ഒരു കുസൃതി ആണ് എന്ന് സംവിധായകൻ പറയുന്നു .
. 32 പ്രിന്റുകളിൽ 16 എണ്ണം മോഹൻലാലിനും 16 എണ്ണം മമ്മൂട്ടിക്കും നായികയെ കൊടുത്തു. അതൊരു കൗതുകം മാത്രമായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

ADVERTISEMENT