മലയാളത്തിലെ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമായ അനിയത്തിപ്രാവ് ഉൾപ്പെടെയുള്ള സിനിമകളുടെ മലയാളം നിർമ്മാതാവാണ് സ്വർഗചിത്ര അപ്പച്ചൻ. മലയാളത്തിൽ നിർമ്മാതാവ് എന്ന നിലയിൽ മാത്രമല്ല വിതരണക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു . മലയാളത്തിലെ മുൻനിര സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ സ്വർഗചിത്ര അപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് കൂടാതെ സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, സംവിധായകൻ ഫാസിലിന്റെ മണിച്ചിത്രത്താഴ്, സിദ്ദിഖിന്റെ ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങളും സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങൾ ആണ്.. നിരവധി മലയാള സിനിമകളുടെ വിതരണക്കാരയിയും അദ്ദേഹം പ്രവർത്തിച്ചു.
സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച നിർമ്മിച്ച വിജയിയുടെ അഴകിയ തമിഴ് മകനും ഹിറ്റായിരുന്നു . 2004ൽ മമ്മൂട്ടിയെ നായകനാക്കി സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വേഷം . കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കഥാപാത്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറി. അപ്പു എന്ന കഥാപാത്രത്തെ കുറിച്ച് ആദ്യം മമ്മൂട്ടിയോട് പറയുമ്പോൾ അദ്ദേഹം എതിർപ്പാണ് പ്രകടിപ്പിച്ചത് എന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നത്.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് തുറന്ന് പറഞ്ഞത്. മമ്മൂട്ടിയോട് സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം മോശമായിരുന്നു . തിരക്കഥാകൃത്ത് ടി എ റസാഖും സംവിധായകൻ വി എം വിനുവും വേഷം ചിത്രത്തിനായി തന്റെ വീട്ടിൽ കാണാൻ വന്ന ദിവസത്തെക്കുറിച്ച് നിർമ്മാതാവ് ഓർക്കുന്നു . തിരക്കഥകൃത് ടി എ റസാഖ് അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്താണ്.
ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ കഥ ലഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ടാണ് അവർ കയറി വന്നത് . കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ് ജ്യേഷ്ഠൻ അനുജൻ ബന്ധമാണ് പ്രധാന വിഷയം. മമ്മൂക്കയെ കൊണ്ടേ ഇത് ചെയ്യാൻ പറ്റു.
ചേട്ടൻ മമ്മൂട്ടിയെ വിളിക്കാമോ എന്ന് റസാഖ് ചോദിച്ചു. ചേട്ടൻ പറഞ്ഞാലേ മമ്മൂക്ക ഇതിനു സമ്മതിക്കു എന്ന് അവർ പറഞ്ഞു . കഥ ഇഷ്ടപ്പെട്ടത് കൊണ്ട് അകത്തേക്ക് കയറി മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ നിരാശയായി. ഇത്തരം കഥകളൊന്നും ശെരിയാവില്ല എന്ന് ആണ് ആദ്യം തന്നെ അദ്ദേഹം പറഞ്ഞ്. എന്നിട്ടു മമ്മൂട്ടി ദേഷ്യത്തോടെ ഫോൺ വെച്ചു.അന്ന് മമ്മൂക്ക കാഴ്ചയുടെ ഷൂട്ടിങ് സെറ്റിലാണ് . അദ്ദേഹം എന്നോട് ദേഷ്യത്തോടെ സംസാരിച്ചു എന്നത് എനിക്ക് അപ്പോൾ അവരോടു പറയാൻ തോന്നിയില്ല അതുകൊണ്ടു അദ്ദേഹം ഷൂട്ടിംഗ് തിരക്കിലാണ് വൈകിട്ട് ലൊക്കേഷനിലേക്ക് വിളിക്കാം എന്ന് ഞാൻ കള്ളം പറഞ്ഞു
വേഷത്തെ കുറിച്ചും അപ്പു എന്ന കഥാപാത്രത്തെ കുറിച്ചും ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഇതാണെന്നും സ്വർഗചിത്ര അപ്പച്ചൻ അനുസ്മരിച്ചു. എന്നിരുന്നാലും, മമ്മൂട്ടിയെ പിന്നീട് പറഞ്ഞു സമ്മതിപ്പിക്കാൻ സാധിച്ചു 2004-ൽ ഈ കഥാപാത്രം തിയേറ്ററിൽ എത്തി . ചിത്രത്തിലെ അപ്പുവായി മമ്മൂട്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. വൻ വിജയമായിരുന്നു ആ ചിത്രം . മോഹിനിയാണ് വേഷത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ അനുജനായി ഇന്ദ്രജിത് ശ്രദ്ധേയമായ വേഷമാണ് ചെയ്തത് . ഇന്നസെന്റ്, സായികുമാർ, ഗോപിക തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഒരുപാട് വൈകാരിക രംഗങ്ങളുള്ള സിനിമ കൂടിയായിരുന്നു ആ കഥാപാത്രം. അപ്പുവിന്റെ കഥാപാത്രം അണിയറ പ്രവർത്തകർ കരുതിയത് പോലെ തന്നെ മെഗാസ്റ്റാറിന്റെ കൈകളിൽ അതീവ ഭദ്രമായിരുന്നു. ഇന്നസെന്റിനും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ലഭിച്ചു. എസ് എ രാജ്കുമാറാണ് വേഷത്തിന്റെ വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, ഇന്നസെന്റ്, ഗോപിക എന്നിവർ അഭിനയത്തിന് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പല്ലാവൂർ ദേവനാരായണന് ശേഷം മമ്മൂട്ടിയും സംവിധായകൻ വി എം വിനു മമ്മൂക്കയുമായി വീണ്ടും ഒത്തുചെർന്ന ചിത്രമാണിത്.