സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ ഏറ്റവും കൂടുതൽ നിലനിൽക്കുന്നത് സിനിമയിലാണെന്നു തോന്നും അടുത്തിടെയായി നടിമാർ തങ്ങളുടെ നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ മീ ടു ക്യാമ്പയിന്‍. ഇത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ലൈംഗികമായ ചൂഷണങ്ങള്‍ നേരിട്ടതിനെക്കുറിച്ചു നിരവധി നടിമാര്‍ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിക്കഴിഞ്ഞു. പല മുതിർന്ന സംവിധായകരും നടന്മാരും നിർമ്മാതാക്കളുമൊക്കെ വെട്ടിലായിരിക്കുകയാണ്. ബാക്കി ഉള്ളവർ പേടിച്ചിരിക്കുകയാണ് എപ്പോഴാണ് പേര് വരുന്നത് എന്ന്. ഇപ്പോള്‍ സിനിമയില്‍ താരമാകാന്‍ ആഗ്രഹിച്ചു വന്ന സമയത്ത് നേരിട്ട ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് യുവ നടി സഞ്ജന ഗില്‍റാണി.
പതിനഞ്ചാം വയസ്സില്‍ നേരിട്ട പീഡനത്തെക്കുറിച്ചാണ് നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന പറയുന്നത്. കന്നഡ സംവിധായകന്‍ രവി ശ്രീവാസ്തവയ്‌ക്കെതിരേയാണ് സഞ്ജനയുടെ വെളിപ്പെടുത്തല്‍. 2006-ല്‍ ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു.
സഞ്ജനയുടെ വാക്കുകളിൽ നിന്ന് ”സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കിക്കളയാന്‍ താത്പര്യമില്ലാതിരുന്നത് കൊണ്ടാണ് ഞാന്‍ ആ ചിത്രത്തിൽ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചത്. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അമ്മയെ കൂടെ കൊണ്ടുപോരാന്‍ അവര്‍ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്ന് പറഞ്ഞു.
അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിച്ചു. ഞാന്‍ എതിര്‍ത്തപ്പോള്‍ അവര്‍ എന്റെ കരിയര്‍ തകര്‍ക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി.”