മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി അവതാരമെടുത്ത മോഹൻലാൽ പിന്നീട് മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയായി മാറി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ഏത് വേഷത്തിലും തനിക്ക് മികവ് പുലർത്താൻ കഴിയുമെന്നും രാജ്യമെമ്പാടും ആരാധകരുള്ള ആളാണെന്നും താരം തെളിയിച്ചു. അദ്ദേഹത്തിന്റെ അഭിനയശൈലിയെ പ്രശംസിച്ച് നിരവധി സംവിധായകർ രംഗത്തെത്തിയിരുന്നു. ക്യാമറ സ്വിച്ച് ഓൺ ചെയ്‌താൽ നിമിഷങ്ങൾക്കകം അയാൾ കഥാപാത്രമായി മാറും. ഇപ്പോഴിതാ സംവിധായകൻ കമലും സമാനമായ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.
കൗമുദി ടിവിയോട് സംസാരിക്കവെ കമൽ പറഞ്ഞു, ക്യാമറ സ്വിച്ച് ഓൺ ചെയ്തുകഴിഞ്ഞാൽ, മോഹൻലാൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്കറിയില്ല. മമ്മൂക്ക എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും, എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ അത് പറയാൻ വളരെ ബുദ്ധിമുട്ടാണ്, രഞ്ജിനി ഹരിദാസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയ ശൈലിയെ കുറിച്ച് പലരും ഇതിനു മുൻപ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവരിൽ ആരാണ് മികച്ചത്എന്നറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്. അതുകൊണ്ടു തന്നെ ഇരുവരുമായും ബന്ധപ്പെട്ട ആര് വന്നാലും എല്ലാ അവതാരകരും ഒരേ സ്വോരത്തിൽ ചോദിക്കുന്ന ചോദ്യമാണ് ആരാണ് മികച്ചത് എന്ന് സത്യത്തിൽ അത്തരത്തിൽ പ്ര ചോദ്യം തന്നെ അര്ഥശൂന്യമാണ് എന്നതാണ് വാസ്തവം ഇരുവരും അവരവരുടെ നിലയിൽ മികവുറ്റതാണ് എന്നതാണ് സത്യം. ചില കഥാപാത്രങ്ങൾ മോഹൻലാലിൽ ഭദ്രമാകുമ്പോൾ ചിലവ മമ്മൂക്കയ്ക്കായിരിക്കും ഇണങ്ങുന്നത്. അത് മോഹൻലാൽ തന്നെ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ചെയ്ത പല കഥാപാത്രങ്ങളും തനിക്കു ചെയ്യാൻ കഴിയില്ല അതുപോലെ തിരിച്ചും താൻ അവതരിപ്പിക്കുമ്പോൾ അത് മറ്റൊരു രീതിയിൽ ആകും എന്ന്