കാര്യങ്ങൾ നടക്കുന്നില്ല എന്ന് കണ്ടാൽ അവർ പെരുമാറുന്നത് ഇങ്ങനെ. എന്നോട് ആരും സിനിമയിൽ മോശമായി പെരുമാറിയിട്ടില്ല എന്ന് ഏതെങ്കിലും നടി പറഞ്ഞിട്ടുണ്ടെങ്കിൽ അതുറപ്പായും ശുദ്ധ നുണയാണ്. – ഗീത വിജയൻറെ വെളിപ്പെടുത്തൽ.

349
ADVERTISEMENT

ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ മായയായി എത്തി തോമസ്കുട്ടിയുടെയും ,മഹാദേവന്റെയും ,അപ്പുക്കുട്ടന്റെയും ,ഗോവിന്ദൻ കുട്ടിയുടേയുമൊക്കെ മനസ്സ് കവർന്ന പോലെ മലയികളുടെ മനസ്സും കവർന്ന താരമാണ് ഗീത വിജയൻ. നിഷ്ക്കളങ്ക മായ ചിരിയുംനോട്ടവുമായിരുന്നു ഗീതയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നായികയായി തുടങ്ങി പിന്നീട് സഹനടിയായും ഒക്കെ അഭിനയിച്ച താരം പതുക്കെ പതുക്കെ സിനിമയിൽ നിന്നും അപ്രസക്തമാവുകയായിരുന്നു. ഇതിന്റെ പ്രധാന കാരണമായി താരം തന്നെ പറയുന്നത് സിനിമയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ തന്നെയാണ് എന്നാണ്. അത്തരം ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാത്തത് മൂലം തന്റെ കരിയറിന്റെ ആദ്യ സമയത്തു തന്നെ നാലോളം ചിത്രങ്ങൾ തനിക്ക് നഷ്ടമായിരുന്നു എന്ന് ഗീത വിജയൻ പറയുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ അത്തരം അവസരങ്ങളുടെ നഷ്ടം ആ താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിച്ച് കളയും എന്നതാണ് വസ്തുത. അതിനു ഏറ്റവും വലിയ ഉദാഹരണമായി താരം തന്നെ തന്നെ ഉദാഹരണമായി പറയുന്നു.

ചില സംവിധായകരുടെയും നിർമ്മാതാക്കളുടേയുമൊക്കെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് തനിക്കു നിരവധി ചിത്രങ്ങൾ നഷ്ട്ടപ്പെട്ടു. സിനിമയിലെ ഇത്തരം ചൂഷണങ്ങൾക്കെതിരെ ഇപ്പോൾ പല പുതുമുഖ നടിമാരും രംഗത്തെത്തിയിരുന്നു. അപ്പോഴാണ് പഴയ കാല നടിയായ ഗീത വിജയൻ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. കാലാകാലങ്ങളായി മലയാള സിനിമയിൽ നടന്നു പോകുന്ന ചൂഷണങ്ങൾ ഓരോന്നായി മാറാ നീക്കി പുറത്തു വരികയാണ്. ഒരു മികവുറ്റ സംവിധായകനാണ് ആദ്യം തന്നോട് മോശമായി പെരുമാറിയത് എന്ന് ഗീത പറയുന്നു. അയാൾ ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. അക്കാലത്തെ പല പ്രഗത്ഭ നടിമാരും അയാളുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നോടുള്ള പെരുമാറ്റം മോശമാണ് അത് ദുരുദ്ദേശത്തോടെ ആണ് എന്ന് എനിക്ക് മനസിലായപ്പോൾ അത് പരാതിപെടാൻ ശ്രമിച്ചു. നമ്മൾ സാധാരണയായി പരാതിപ്പെടാറുളളത് നിർമ്മാതാവിനോടോ വിതരണക്കാരനോടോ ആകും പക്ഷേ എല്ലായ്പ്പോഴും അവർക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല ചിലപ്പോൾ പ്രതികൾ വലിയ സ്വാധീനമുള്ളവരാകാം.

ADVERTISEMENT

തനിക്ക് കരിയറിൽ ആദ്യ സമയത്തുതന്നെ ഇത്തരത്തിൽ മോശം അനുഭവം നേരിട്ടിട്ടുണ്ട്. 1992 ൽ ഒരു സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്താണ് അതിന്റെ സംവിധായകൻ ഇത്തരത്തിൽ മോശമായ ഉദ്ദേശത്തോടെ പെരുമാറിയത്. ഞാൻ വഴങ്ങില്ല എന്നു അയാൾക്ക് ബോധ്യപ്പെട്ടതോടെ മനഃപൂർവ്വം പ്രശനങ്ങൾ സൃഷ്ടിക്കാനും നമ്മളെ മാനസികമായി അപമാനിക്കാനും വേണ്ടി അനാവശ്യമായി വഴക്കുകൾ പറയാനും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കാനും ആരംഭിച്ചു , സത്യത്തിൽ ആരോടും ചെയ്യരുത്താത്ത കാര്യമാണ് അത്. സിനിമ ഒരുപാടു പേർക്ക് അന്നം തരുന്ന കലയാണ്. അപമാനം തുടർക്കഥയായപ്പോൾ ഞാൻ ആ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ഞാൻ സിനിമ നിർത്തുകയാണ് എന്ന് നിർമ്മാതാവിനോട് പറഞ്ഞു. അവർ മര്യാദയുള്ളവർ ആയിരുന്നു അവർ എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. നിങ്ങൾ വിഷമിക്കേണ്ട ഇനി നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കിക്കൊള്ളാം എന്ന് അവർ എനിക്ക് ഉറപ്പു തന്നു. അങ്ങനെ ഒരു വിധം പ്രശ്‌നം സോൾവായി എങ്കിലും അയാൾക്ക് എന്നോടുള്ള കലി തീർന്നിട്ടില്ലായിരുന്നു.

പിന്നീടും അയാൾ എന്നെ പലപ്പോഴും ചീത്ത പറയുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവവികാസം മൂലം എനിക്ക് ആ വർഷം നാലോളം ചിത്രങ്ങൾ നഷ്ടമായി. ഒരാളുടെ കരിയർ തുടങ്ങുന്ന സമയത്തു ഇത്തരം അവസ്ഥയുണ്ടായാൽ അയാളുടെ കരിയറിന്റെ വളർച്ചയെ തന്നെ ബാധിക്കും. ഈ സംവിധായകനെ അറിയാവുന്ന എല്ലവർക്കുമറിയാം അയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തവരോട് ആണ് അയാൾ ഇങ്ങനെ പെരുമാറുന്നത് എന്ന്. അപ്പോൾ മറ്റു സ്ത്രീകളോടും അയാൾ ഇങ്ങനെ തന്നെ ആകുമല്ലോ പെരുമാറാറുള്ളത്. എന്നാൽ ചിലർ പറയുന്നത് കേൾക്കാം തങ്ങൾക്ക് സിനിമയിൽ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന്. അത് സത്യത്തിൽ ശുദ്ധ നുണയാണ് എന്നാണ് ഗീത വിജയൻ പറയുന്നത് . സിനിമയിൽ എത്തുന്ന സ്ത്രീകളിൽ ഒരിക്കലെങ്കിലും ഇതിലൂടെ കടന്നു പോകാത്ത ആരും ഉണ്ടാകില്ല.

ഹിന്ദി തമിഴ് മലയാളം ഉൾപ്പടെ നൂറ്റമ്പതിലധികം ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചിട്ടുണ്ട്. അഭിനയ മോഹമില്ലാതെ നടി രേവതിയുടെ നിർബന്ധം കൊണ്ട് മാത്രമേ സിനിമയിലെത്തിയ ആളാണ് ഗീത വിജയൻ. രേവതി ഗീതയുടെ ബന്ധത്തിലുള്ള സഹോദരിയാണ്. രേവതി തന്നെയാണ് ഗീതയുടെ പേര് ഇൻ ഹരിഹർ നഗറിലേക്ക് നിർദേശിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കെത്തുമ്പോൾ പോലും താനാണ് അവർ തഴയണെ എന്ന ചിന്തയോടെയാണ് താൻ ചെന്നത് എന്ന് ഗീത വിജയൻ മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നു. പക്ഷേ ഈശ്വര നിശ്ചയം എന്നാണ് താരം പറയുന്നത്. ബിഗ് സ്ക്രീനിനു പുറമെ മിനി സ്ക്രീനിലും തന്റെ സന്നിഗ്‌ദ്യം അറിയിച്ചിട്ടുള്ള താരം തന്റെ രണ്ടാം വരവിനു ഒരുങ്ങുകയാണ്. ഡോക്ടർ വിജയന്റെയും ശാരദയുടെയും മകളായി 1972 ജൂൺ 22 ന് തൃശ്ശൂര് ആണ് ഗീത ജനിച്ചത്. നടനും മോഡലുമായ സതീഷ് കുമാറാണ് ഗീതയുടെ ജീവിത പങ്കാളി ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നത്.

ADVERTISEMENT