വാതിൽ തുറന്ന് അകത്ത് കടന്ന് തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും കീഴടക്കുകയും ചെയ്തു.സെക്‌സ് മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും നടി തുറന്നടിക്കുന്നു.

74
ADVERTISEMENT

മീ ടു വെളിപ്പെടുത്തൽ ബോളിവുഡിൽ പുതുമയല്ല.ബോളിവുഡ് നടിമാർ അവർക്കു നേരെ ഉണ്ടായ അതിക്രമങ്ങൾ മീ ടൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ബോളിവുഡ് നെ വീണ്ടും ഞെട്ടിച്ചുപ്രമുഖ നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ മിസ് ഇന്ത്യയും നടിയുമായ നിഹാരിക സിംഗ് രംഗത്ത് എത്തിയിരിക്കുകയാണ് .

മാധ്യമപ്രവർത്തക സന്ധ്യ മേനോൻ ട്വിറ്ററിലൂടെയാണ് നിഹാരിക സിംഗിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. തങ്ങളുടെ സൗഹൃദം മുതലെടുത്ത സിദ്ദിഖി തന്നെ കീഴടങ്ങാൻ നിർബന്ധിച്ചതായി നടി വെളിപ്പെടുത്തി. 2009ൽ മിസ് ലൗലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സിദ്ദിഖിയുമായി സൗഹൃദത്തിലായത്.

ADVERTISEMENT

നവാസ് എന്ന് അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അവൻ എന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു, അവിടംതൊട്ട് സൗഹൃദം വളർന്നു. പിന്നീട് ഒരു ദിവസം അവൻ തന്റെ വീടിനടുത്തുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു. അപ്പോൾ സ്വാഭാവികമായും പ്രാതൽ കഴിക്കാൻ ഞാൻ വിളിച്ചു.

വാതിൽ തുറന്ന് അകത്ത് കടന്ന് തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും കീഴടക്കുകയും ചെയ്തെന്നു നിഹാരിക പറയുന്നു. ഒരു മിസ് ഇന്ത്യയെയും നടിയെയും വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമാണ് എന്ന അയാളുടെ വിവാഹ വാഗ്ദാനത്തിൽ താൻ വിശ്വസിച്ചിരുന്നുവെന്ന് നടി പറഞ്ഞു. സെക്‌സ് മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും നിഹാരിക പറയുന്നു.
ഇതിനെ തുടർന്ന് സിദ്ദിഖിയെ ചോദ്യം ചെയ്തപ്പോൾ കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നുവെന്ന് നിഹാരിക പറഞ്ഞു.ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണമെന്നും പകരം കിടക്ക പങ്കിടണമെന്നും സിദ്ദിഖി തന്നോട് ആവശ്യപ്പെട്ടതായി നിഹാരിക പറഞ്ഞു. സിദ്ദിഖിനെ കൂടാതെ സാജിദ് ഖാൻ, നിർമ്മാതാവ് ഭൂഷൺ കുമാർ എന്നിവർക്കെതിരെയും നടി മീടു വെളിപ്പെടുത്തലുകൾ നടത്തി.

ADVERTISEMENT