അന്ന് അയാൾ എന്തിനു നഗ്നനായി അങ്ങനെ ചെയ്തു എന്നറിയില്ലായിരുന്നു – പിന്നീട് മുതിർന്നപ്പോൾ ആണ് അതിന്റെ ഉദ്ദേശം മനസിലായത് – അനശ്വര രാജൻ തന്റെ ദുരനുഭവം തുറന്നു പറയുന്നു.

290
ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനശ്വര രാജൻ. അധികം ചിത്രങ്ങളൊന്നുമില്ലെങ്കിലും ചെയ്യുന്നതെല്ലാം സൂപ്പർ ഹിറ്റാക്കുന്ന യുവനടി. തന്റെ മനോഭാവം കൊണ്ടാണ് അനശ്വര മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാകുന്നത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശങ്ങൾക്ക് താരം മറുപടി പറയാറുണ്ട്.

താരം തന്റെ ചെറുപ്പത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഒരു മധ്യവയസ്കനുമായി ഒരു അനുഭവം ഉണ്ടായി. താൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്രായമായ ഒരാൾ തന്റെ നഗ്നത തന്റെ മുന്നിൽ തുറന്നുകാട്ടിയെന്ന് അനശ്വര പറയുന്നു. അന്ന് അയാൾ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ ഉള്ള പ്രായം തനിക്കില്ലായിരുന്നു . മുതിർന്നപ്പോൾ മാത്രമാണ് അന്ന് അയാൾ എന്താണ് ഉദ്ദേശിച്ചതെന്നും എന്തിനാണ് അയാൾ ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും തനിക്ക് മനസ്സിലായെന്നും അനശ്വര വ്യക്തമാക്കി. എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ പറ്റാത്തതിൽ അപ്പോൾ വിഷമം തോന്നിയെന്നും അനശ്വര പറയുന്നു.

ADVERTISEMENT

സോഷ്യൽ മീഡിയയിലെ ട്രോളുകൾ നല്ലതാണ് പക്ഷേ ചിലതു തികച്ചും വ്യക്തി ഹത്യ ഉദ്ദേശിച്ചുള്ളതാകുമ്പോൾ ക്രൂരമായി മാറാറുണ്ടെന്ന് അനശ്വര ചൂണ്ടിക്കാട്ടി. ചിലർ കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് ട്രോളുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അത് ചെയ്യാൻ പാടില്ലെന്നും അനശ്വര പറഞ്ഞു.

ആരോഗ്യകരമായ ട്രോളുകളെ പിന്തുണയ്ക്കുന്നതായും അനശ്വര പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അനശ്വര രാജനും അനിഖ സുരേന്ദ്രനും വസ്ത്രത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു . അനിഖ സുരേന്ദ്രൻ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഈ പരിപാടിയിൽ അനിഖ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് സൈബർ ആക്രമണം. വസ്ത്ര ധാരണത്തിന്റെ പേരിലും പലപ്പോഴും ശക്തമായ സൈബർ ആക്രമണങ്ങൾ അനശ്വര രാജൻ നേരിട്ടിട്ടുണ്ട്. പക്ഷേ ഒരോ തവണയും അത്തരം ആക്രമണങ്ങൾക്ക് വേണ്ട മറുപിടികൾ തരാം നൽകാറുണ്ട് അതോടൊപ്പം നേരത്തേതിലും മോഡേൺ ആയ വസ്ത്രങ്ങൾ ധരിച്ചു തന്റെ നിലപാട് കുറച്ചു കൂടി ശക്തമായി അറിയിക്കാറുണ്ട്.

 

ADVERTISEMENT