എന്റേത് ഫിറ്റ് ബോഡി ആണോ എന്നറിയാൻ ആദ്യം ഷർട്ട് അഴിക്കാൻ അയാൾ ആവശ്യപ്പെട്ടു – അന്ന് പിന്നീട് സംഭവിച്ചത് കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടൻ.

73
ADVERTISEMENT

കാസ്റ്റിംഗ് കൗച് അനുഭവങ്ങൾ പൊതുവേ തുറന്നു പറയാറുള്ളത് നായിക് നടിമാരാണ്. എന്നാൽ ഇത്തരത്തിലുള്ള സമീപനം നടന്മാർക്ക് നേരെയും നാടകകൃണ്ട എന്ന് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. പല നടന്മാരും ഇത് തുറന്നു പറയാൻ മടിക്കുന്നത് കൊണ്ട് ആരും അറിയുന്നില്ല എന്ന് മാത്രം . എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി പ്രമുഖ ഹിന്ദി സീരിയൽ നടനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സിയേഷൻ ഖാൻ തനിക്കു നേരിട്ട കാസ്റ്റിങ് കച്ച് അനുഭവം സധൈര്യം തുറന്നു പറഞ്ഞിരുന്നു.

ഹിന്ദി ടെലിവിഷൻ സീരിയൽ കുങ്കും ഭാഗ്യയിലെ ആര്യൻ ഖന്ന എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന ഹിന്ദി ടെലിവിഷൻ നടനാണ് സീഷൻ ഖാൻ. സീ ടിവിയിൽ എല്ലാ വൈകുന്നേരവും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നു. 1990 ഡിസംബർ 5 ന് മധ്യപ്രദേശിലെ ഭോപ്പാലിൽ ജനിച്ച അദ്ദേഹം അവിടെ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ADVERTISEMENT

പ്രമുഖ പ്രൊഡക്ഷൻ ഹൗസിലെ കാസ്റ്റിംഗ് ഡയറക്ടറുടെ ഭാഗത്തു നിന്നാണ് ഇത്തരത്തിലൊരു സമീപനം ഉണ്ടായതു എന്ന് സീഷൻ പറയുന്നു. പ്രൊഡക്ഷൻ ഹൗസ് ഏതാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. കണ്ടിട്ട് കോളേജ് വിദ്യാർത്ഥിയെ പോലെയാണ് തോന്നിക്കുന്നതു കഥാപാത്രം ഡിമാൻഡ് ചെയ്യുന്നത് വളരെ ഫിറ്റ് ആയ ഒരാളെ ആണ് അതിനാൽ താങ്കൾ ഫിസിക്കലി ഫിറ്റാണോ എന്നറിയാൻ താങ്കളുടെ ഡ്രസ്സ് മാറ്റേണ്ടതുണ്ട് എന്നാണ് അയാൾ ആദ്യം വച്ച ഡിമാൻഡ്. ആദ്യം ടി ഷർട്ട് ഊരാൻ പറഞ്ഞു. ഷർട്ട് ഊരി കഴിഞ്ഞപ്പോൾ കാലിന് വർക്ക്ഔട്ട് ചെയ്യുന്നുണ്ടോ അത് നോക്കണം നിങ്ങൾ പാന്റ്സും കൂടി അഴിക്കുവാൻ അയാൾ ആവശ്യപ്പെട്ടു. അതും കൂടെ ആയപ്പോൾ തനിക്കു കാര്യം മനസിലായി എന്നും അഴിക്കാൻ താല്പര്യമില്ല എന്ന് തുറന്നു പറയുകയായിരുന്നു എന്ന് സീഷൻ പറയുന്നു.

അപ്പോൾ അയാൾ പറഞ്ഞു “ഹേ നിങ്ങൾ ഒന്ന് മനസിലാക്ക്, അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് മനസിലായി സർ. പക്ഷേ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ചിന്തിക്കുന്ന ആൾ അല്ല ഞാൻ. ഞാൻ ഒരു ഓഡീഷനാണ് വന്നത്. എനിക്ക് അഭിനയം എന്റെ പാഷനാണ് ഇപ്പോഴും എനിക്ക് നിങ്ങളുടെ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ട് താങ്കൾ ആദ്യം പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ വലിയ കാര്യമാക്കുന്നില്ല” എന്ന് താൻ അയാളോട് പറഞ്ഞു എന്ന് സീഷൻ പറയുന്നു. അപ്പോൾ അയാൾ പറഞ്ഞ മറുപിടി “അപ്പോൾ നിനക്ക് മനസിലായി അല്ലെ, നീ ഇരിക്കുന്ന ഈ സീറ്റിൽ മുൻപ് പലരും ഇതേ പോലെ ഇരുന്നതാണ്, നോക്ക് അവരൊക്കെ ഇപ്പോൾ എവിടെ എത്തി എന്ന്”. എന്നിട്ട് ആ കാസ്റ്റിംഗ് ഡയറക്ടർ കുറച്ചു ലീഡിങ് സ്റ്റാറുകളുടെ പേരുകൾ പറഞ്ഞിട്ട് പറഞ്ഞു അവരുടെ ഒക്കെ വിജയത്തിന് പിന്നിൽ താനാണ്. “അത് അവരുടെ തീരുമാനമായിരിക്കും പക്ഷേ ഞാൻ അങ്ങനെ അല്ല. എങ്ങനെയും ഒരു വേഷം ഒപ്പിക്കാൻ തനിക്കു താല്പര്യമില്”ല എന്ന് താൻ തുറന്നു പറഞ്ഞതായി സീഷൻ പറയുന്നു അപ്പോൾ അയാൾ വീണ്ടും പറഞ്ഞു, “പലരും ഇത് പോലെ ആദ്യം തലപര്യമില്ല എന്നൊക്കെ പറഞ്ഞിട്ട് ഒരുമാസത്തിനു ശേഷം വർക്ക് കിട്ടുന്നതിന് എന്തും ചെയ്യാൻ തയ്യാറായി വരാറുണ്ട്” എന്ന്.

തനിക്കു മെറിറ്റിന്റെ പേരിലല്ലാതെ മറ്റൊന്നിനെയും പേരിൽ ഒരവസരം ലഭിച്ചാൽ രാത്രി സുഖമായി കിടന്നുറങ്ങാൻ ആവില്ല , ചെറിയ ജോലികൾ ചെയ്തു വളരെ സിമ്പിൾ ആയ ജീവിതം നയിച്ചാലും താൻ വളരെ സന്തുഷ്ടനായിരിക്കും എന്ന് സീഷൻ പറയുന്നു.

ബോളിവുഡിലെ പല മുൻനിര നടന്മാർക്കും കരിയറിൽ പലപ്പോഴും ഇത്തരം അംഭവങ്ങൾ നേരിട്ടിട്ടുള്ളവരാണ് എന്ന് സീഷൻ പറയുന്നു. അവരിൽ നേരിട്ടറിയാവുന്ന പലരും അത് തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് സീഷൻ പറയുന്നു. ലൈംഗിക ദാരിദ്ര്യം എല്ലാ തരക്കാർക്കുമുണ്ട് എന്നുള്ളതാണ് വസ്തുത. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ചൂഷണ ശ്രമങ്ങൾ എല്ലാ മേഖലയിലും തുടർന്ന് കൊണ്ടിരിക്കുന്നു. കാസ്റ്റിംഗ് കൗച് പോലുള്ള അനുഭവങ്ങൾ പുരുഷ താരങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം പലരും അഭിമാനം കൊണ്ടോ മറ്റോ പുറത്തു പറയാതിരിക്കുന്നതാകാം.

ADVERTISEMENT