ഏതവന്റെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസമേ കട്ടക്കലിപ്പിൽ അതിരൂക്ഷ വിമർശനവുമായി ദുർഗ കൃഷണ അന്ന് പറഞ്ഞത്. വിമർശങ്ങൾ ഉണ്ടായെങ്കിലും കാര്യം അറിഞ്ഞപ്പോൾ കയ്യടിച് ആരാധകർ.

397
ADVERTISEMENT

ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യം, അവരുടെ ഇഷ്ടാങ്ങൾക്കനുസരിച്ചു ജീവിക്കാനുളള സ്വാതന്ത്ര്യംആരുടെ കൂടെ ജീവിക്കണം ആരുടെ കൂടെ സഞ്ചരിക്കണം,ഏത് സമയത്തു സഞ്ചരിക്കണം. ഒക്കെ നമുക്ക് തീരുമാനിക്കാവുന്നതാണ് എന്നത് നമുക്ക് നമ്മുടെ ഭരണ ഘടന ഉറപ്പു തരുന്ന കാര്യങ്ങൾ ആണ്. ഇവ ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ ആണെങ്കിലും, ഇതൊന്നുമറിയാതെ മറ്റുളളവരുടെ വ്യക്തി ജീവിതത്തിലേക്ക്, അല്ലെങ്കിൽ അവരുടെ പ്രൊഫെഷണൽ ജീവിതത്തിലേക്ക് വലിഞ്ഞു കയറി നോക്കി അവിടെ നമുക്ക് ഇഷ്ടപ്പെടാത്തത് കണ്ടാൽ മുന്നേ പിന്നെ അറിയാത്തവരാണെങ്കിലും അവരെ വായി തോന്നുന്ന തെറി മുഴുവൻ പറഞ്ഞു വ്യക്തി ഹത്യ ചെയ്തു ഏതൊക്കെ രീതിയിൽ അപമാനിക്കാൻ കഴിയുമോ അതൊക്കെ ചെയ്യുക. ഓൺലൈനിൽ ലഭിക്കുന്ന അനോണിമിറ്റി തെറ്റിദ്ധരിച്ചു ചിലർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ആണിവയെല്ലാം. സദാചാരം വല്ലാതെ പൂത്തു നിൽക്കുകയാണ് അടുത്തിടെയായി കേരളത്തിൽ. അവയ്‌ക്കേറ്റവും വലിയ ഉദാഹരണമാണ് കുറച്ചു നാളായി നടി ദുർഗ കൃഷ്ണയ്ക്ക് നേരെ നടക്കുന്ന സൈബർ ബുള്ളിയിങ്. Also Read:“ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി” മനോഹരമായ ആ സൗഹൃദം ഇല്ലാതായതിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് ഇങ്ങനെ.

ADVERTISEMENT

അവർ ഒരു ചിത്രത്തിൽ ലിപ് ലോക്ക് സീനിൽ അഭിനയിച്ചു എന്നതാണ് ഈ സദാചാര നരമ്പു രോഗികളുടെ പ്രശ്നം പിന്നീട് ഉടൽ എന്ന ചിത്രത്തിലെ ചില സീനുകളിൽ പിടിച്ചും ആക്രമണം തുടർന്ന് അവർക്ക് നേരെ മാത്രമല്ല അവരുടെ ഭർത്താവിന് നേരെയും, തന്റെ തൊഴിലിടത്തിൽ അവരുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ വച്ച് അവരെ ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ചിലർ ചെയ്യുന്ന ഇത്തരം നീച പ്രവർത്തികൾക്ക് മാതൃകാപരമായ ശിക്ഷ വേണ്ടതാണ്. ഇപ്പോൾ ദുർഗ്ഗയ്ക്ക് നേരെ നാളുകളായി നിലനിൽക്കുന്ന സദാചാര ആക്രമണത്തിൽ ഏറ്റവും അവസാനത്തേതിൽ മുന്പെങ്ങുമില്ലാത്ത രീതിയിൽ താരം ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.

തന്റെ മാതാവിന് ഒരു മൂക്കുത്തി അണിയിച്ചു കൊടുക്കുന്ന വീഡിയോയ്ക്ക് താഴേ ആ അമ്മയെ തന്നെ അപമാനിക്കുനന് രീതിയിൽ ദുർഗ്ഗയുടെ അമ്മയെ അശ്‌ളീല പരാമർശം നടത്തിയിരിക്കുകയാണ് ഒരു സദാചാര നരമ്പൻ. സ്വന്തം അമ്മയ്ക്ക് നേരെ നടന്ന ഈ പരാമർശത്തിൽ അത്യന്തം ക്രുദ്ധയായ താരം രൂക്ഷമായി ആണ് പ്രതികരിച്ചിരിക്കുന്നത്. “ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസമേ,നിന്നെ പോലുള്ളവന്മാർക് ഇത്തരം കമെന്റ് ഇടാൻ തോന്നിയതിൽ അത്ഭുതമില്ല, നിനക്ക് അത്രക്ക് കമെന്റ് ഇടാൻ മുട്ടി നിൽക്കുകയാണെങ്കിൽ, നിന്റെ എവിടെയെങ്കിലും ഉറപ്പുണ്ടെങ്കിൽ ഒറിജിനൽ അക്കൗണ്ടിൽ വാ” എന്നാണ് താരം ആ അശ്‌ളീല പരാമർശത്തിന് പ്രതികരിച്ചത്. ആദ്യം താരത്തിന്റെ ഈ കമെന്റ് സ്ക്രീൻഷോട്ടാക്കി ആളുകൾ പ്രചരിപ്പിച്ചപ്പോൾ കടുത്ത വിമർശനം സ്വാഭാവികമായും താരത്തിനെതിരെ ഉണ്ടായി. പക്ഷേ പിന്നീട് എന്തിനാണ് അവർ ഇത്രയും രൂക്ഷമായി പ്രതികരിച്ചത് എന്നറിഞ്ഞപ്പോൾ ആണ് വിമർശനങ്ങൾ കയ്യടിയായി മാറിയത്. സോഷ്യൻ മീഡിയയുടെ മറവിൽ ഇരുന്നു കൊണ്ട് കുടുംബാംഗങ്ങൾക്കെതിരെ അശ്‌ളീല പരാമർശം നടത്തുന്നു ഏവർക്കും ഇങ്ങനെ മറുപിടി കൊടുക്കണം എന്നാണ് ആരാധാകർ പറയുന്നത്. Also Read :അന്നയാൾ ശ്രീനിവാസനോട് പറഞ്ഞു കലാഭവൻ മണിക്ക് കിട്ടേണ്ട അവാർഡാണല്ലോ മോഹൻലാലിന് കൊടുത്തതു; അത് മണി ജാതിയിൽ താഴ്ന്നവനായത് കൊണ്ടല്ലേ – ശ്രീനിവാസന്റെ മറുപിടി ഇങ്ങനെ.

ADVERTISEMENT