“ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി” മനോഹരമായ ആ സൗഹൃദം ഇല്ലാതായതിനെ കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത് ഇങ്ങനെ.

321
ADVERTISEMENT

മലയാള സിനിമയിലെ അതുല്യനായ നടനായിരുന്നു ഭാരത് മുരളി. സ്വാഭാവിക അഭിനയത്തിന്റെ കുലപതി എന്ന് തന്നെ പറയാം. ശക്തമായ കഥാപാത്രങ്ങളാണ് എപ്പോഴും മുരളിയെ തേടിയെത്തിയിട്ടുളളത്. അതൊക്കെ അതി ഗംഭീരമാക്കി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നായകനായും വില്ലനായും,സഹനടനയുമൊക്കെ മലയാളത്തിൽ അഭിനയിച്ച തകർത്ത അദ്ദേഹം അപ്രതീക്ഷിതമായാണ് മലയാള സിനിമ ലോകത്തെ വിട്ടു പിരിഞ്ഞത്.

മുരളിയുടെ മരണത്തിൽ ഇന്നും നീറുന്ന ഒരു വ്യഥ കൊണ്ട് നടക്കുന്ന വ്യക്തിയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഒരുകാലത്തു ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു മമ്മൂട്ടിയും മുരളിയും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളിൽ പരസ്പരം മത്സരിച്ചഭിനയിച്ചു തകർക്കുക എന്നത് ഇരുവരുടെയും ശൈലി ആണ്. ഒരു അഭിമുഖത്തിൽ മമ്മൂക്ക മുരളിയുമായുള്ള സൗഹൃദത്തിന്റെയും അകാരണമായി ആ സൗഹൃദം നഷ്ട്ടമായതിന്റെയും കാരണം തുറന്നു പറയുകയാണ്. ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ നീറുന്ന ഒരു ഓർമ്മയാണ് മുരളി. അദ്ദേഹം മുരളിയെ കുറിച്ച് പറയുന്നത് ഇങ്ങനെ. Also Read: “സംവിധായകനാണ് പ്രധാനം, ഒരു പുൽത്തുരുമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാൻ പറ്റും”- ഭരതന്റെ ഈ കുറിപ്പിന് മമ്മൂക്കയുടെ മറുപിടി

ADVERTISEMENT

ഞാൻ ആർക്കും മദ്യ സേവാ നടത്താത്തയാളാണ്, ഞാൻ മദ്യം കഴിക്കുകയുമില്ല. പക്ഷേ ജീവിതത്തിൽ ഞാൻ ആരെങ്കിലും മദ്യപിച്ചതിന്റെ ബിൽ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളിയുടേതാണ്. ഞങ്ങൾ ഒന്നിച്ചഭിനയിക്കുന്ന ചിത്രങ്ങൾ ഒക്കെ നിങ്ങൾ നോക്കിയാൽ മതി അത് സുഹൃത്തുക്കളായി ആയാലും നായകനും പ്രതിനായകനും എന്ന രീതിയിൽ ആയാലും. ഞങ്ങൾക്കിടയിൽ ഒരു ഇമോഷണൽ ബോണ്ടുണ്ട്. അത്രത്തോളം വികാരപരമായി അഭിനയിച്ചിട്ടുള്ള ജീവിച്ചിട്ടുള്ള വ്യക്തികളാണ് ഞങ്ങൾ പക്ഷെ ഒരു സുപ്രഭാതത്തിൽ ഞാൻ മുരളിക്ക് ശത്രുവായി മാറി. ഇതുക്കെ പറയുമ്പോളോ മമ്മൂക്കയുടെ സ്വരം ഇടറുകയും സംസാരിക്കാൻ അകാതാവുകയും ചെയ്യുന്നുണ്ട്. Also Read:അന്നയാൾ ശ്രീനിവാസനോട് പറഞ്ഞു കലാഭവൻ മണിക്ക് കിട്ടേണ്ട അവാർഡാണല്ലോ മോഹൻലാലിന് കൊടുത്തതു; അത് മണി ജാതിയിൽ താഴ്ന്നവനായത് കൊണ്ടല്ലേ – ശ്രീനിവാസന്റെ മറുപിടി ഇങ്ങനെ.

മുരളിയെ താൻ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട് വല്ലാതെ. ലോഹിതദാസിന്റെ പോലുള്ള മറ്റുള്ള സുഹൃത്തുക്കളുടെ മരണം താനാണ് ബാധിച്ചിട്ടുണ്ടെങ്കിലും ആ മരണ സമയങ്ങളിലൊക്കെ തങ്ങൾ നല്ല സ്നേഹത്തിലാണ് അതുകൊണ്ടു തന്നെ ആ മരണങ്ങൾ യാത്രകൊണ്ട് ബാധിച്ചിട്ടില്ല പക്ഷേ ഇത് . ഒരിക്കലും എന്തുകൊണ്ടാണ്എആ അകൽച്ച ഉണ്ടായത് എന്താണ് മുരളിയുടെ മനസ്സിൽ പെട്ടന്ന് ഞാൻ ശത്രുവായതിന്റെ കാരണം എന്നറിയില്ല എന്ന് മമ്മൂക്ക പറയുന്നു. അയാൾക് എന്തായിരുന്നു വിരോധം എന്ന് ആറിയില്ല. എന്തെങ്കിലും കാരണം ഉണ്ടായേക്കാം പക്ഷേ തന്റെ അറിവിൽ ഒന്നുമില്ല ഞാനൊരിക്കലും ഒന്നും ചെയ്തിട്ടില്ല. മമ്മൂക്ക വേദനയോടെ പറഞ്ഞു നിർത്തുന്നു. Also Read:“ഈ മമ്മൂട്ടിക്ക് ഭ്രാന്താണ്” മമ്മൂട്ടിയെ മുന്നിലിരുത്തിക്കൊണ്ട് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ ആ സംഭവം ഇങ്ങനെ.

ADVERTISEMENT