മണിച്ചിത്രത്താഴിൽ ‘ഡോക്ടർ സണ്ണി’ ആയിട്ട് മമ്മൂട്ടിയെ അഭിനയിപ്പിക്കണം എന്ന് പല സംവിധായകരും ഫാസിലിനോട് നിർദേശിച്ചിരുന്നു പക്ഷേ ഫാസിലിന്റെ തീരുമാനം മറിച്ചായിരുന്നു അതിന്റെ കാരണം ഇതാണ്.

275
ADVERTISEMENT

മലയാള സിനിമ ലോകത്തിന്റെ നെറുകയില് പൊൻതൂവലാണ് ഫാസിലിന്റെ സംവിധാന മികവിൽ മോഹൻലാൽ സുരേഷ് ഗോപി ശോഭന നെടുമുടിവേണു ,തിലകൻ,ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രതാഴ്. ചിത്രം പിന്നീട് നിരവധി ഭാഷകളിൽ റീമെയ്ക്ക് ചെയ്യപ്പെട്ടിരുന്നു എങ്കിലും ഒന്നും മലയാളത്തിന്റെ അത്ര മികച്ചതായിരുന്നില്ല. പൂർണമായും ഒരു ഹൊറർ ആംബിയൻസി നിലനിർത്തിക്കൊണ്ടു ഒരുക്കിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു മണിച്ചിത്ര താഴ്.പൃഥ്വി 20 വർഷമായി സിനിമയിലുണ്ട്, ഇതുവരെയില്ലാത്തത് ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല ഒമർ ലുലു പറയുന്നത്.

ADVERTISEMENT

ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മനഃശാസ്ത്രജ്ഞനായ സണ്ണി ജോസഫ് എന്ന കഥാപാത്രമായി മമ്മൂട്ടിയെ പരിഗണിക്കണമെന്ന് പല മുൻനിര സംവിധായകരും ചിത്രത്തിന്റ കാസ്റ്റിംഗ് സമയത്തു സംവിധായകൻ ഫാസിലിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അങ്ങേയറ്റം ഗൗരവതാരവുമായ കാര്യങ്ങൾ പോലും വളരെ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുന്ന വളരെ ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള തമാശ നിറഞ്ഞ ഒരു കഥാപാത്രമായി ആണ് ഫാസിൽ ഡോക്ടർ സണ്ണിയെ ഒരുക്കാൻ പ്ലാൻ ചെയ്തിരുന്നത്. തന്റെ കഥാപാത്രം വളരെ ലളിതവും രസകരവുമായ ഒന്നാണെന്നും അതിനു മമ്മൂട്ടിയുടെ ശരീര ഭാഷ അനുയോജ്യമല്ല എന്ന നിലപാടിലാണ് ഫാസിൽ എത്തിച്ചേർന്നത്. അതുകൊണ്ടു തന്നെ ആണ് അദ്ദേഹം ആ വേഷം മോഹൻലാലിനായി മാറ്റി വച്ചു. ഫാസിലിന്റെ കണക്കു കൂട്ടലുകൾ ഒട്ടും പിഴക്കാതെ മോഹൻലാൽ ആ കഥാപാത്രം വളരെ അനായാസമായി ചെയ്തു എന്ന് തന്നെ പറയാം. ഒരു പക്ഷേ ലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രതാഴ് എന്ന് തന്നെ പറയാം.നെഗറ്റീവ് ആളുകളെ എനിക്കിഷ്ടമല്ല.സിനിമാ മേഖലയിലെ ചില പ്രവണതകളോട് തനിക്ക് യോജിക്കാൻ കഴിയുന്നില്ല – മീര ജാസ്മിൻ

ഒരു പക്ഷേ മമ്മൂട്ടി ആയിരുന്നെങ്കിൽ ഈ കഥാപത്രത്തിന്റെ രീതികൾ മറ്റൊരു താരമായിരുന്നേനെ. അത് കൂടാതെ ഹാസ്യം കൈകാര്യം ചെയ്യാനുള്ള മോഹൻലാലിൻറെ മികവിനെ ഫാസിൽ മികച്ച രീതിയിൽ ഉപയോഗിച്ച് എന്ന് തന്നെ പറയാം. മറ്റൊരു പ്രധാന കാര്യം ആ സമയങ്ങളിൽ മമ്മൂട്ടി അധികം ഹാസ്യ പശ്ചാത്തലമുള്ള ചിത്രങ്ങളിൽ നിന്നും അകന്നു നിന്നിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തനിക്കുള്ള ആ ഒരു പേര് മാറ്റിയെടുത്തു എന്ന് തന്നെ പറയാം.

ADVERTISEMENT