പൃഥ്വി 20 വർഷമായി സിനിമയിലുണ്ട്, ഇതുവരെയില്ലാത്തത് ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല ഒമർ ലുലു പറയുന്നത്.

378
ADVERTISEMENT

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഒമർ ലുലു. പിന്നെ യുവതാരങ്ങളെ വെച്ച് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വമ്പൻ താരനിരയില്ലാതെ എത്തുന്ന ഒമർ ലുലുവിന്റെ ചിത്രങ്ങളും ആദ്യ ദിവസങ്ങളിൽ തിയേറ്ററുകളിൽ വൻ തിരക്കാണ് സൃഷ്ടിക്കുന്നത്. ഒരു അഡാർ ലവ് എന്ന കൊച്ചു മലയാള ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ സംവിധായകന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം നാല് ഭാഷകളിലായാണ് പ്രദർശിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകൻ ഇപ്പോൾ ഒരു കുറിപ്പ് പങ്കുവെച്ച് ശ്രദ്ധ നേടുകയാണ്.

“മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി
അവർക്കുശേഷം സ്വാഗ് ഉള്ള ഒരു യുവനടൻ പോലും മോളിവുഡിൽ എത്തിയിട്ടില്ല. എന്ന അടിക്കുറിപ്പാണ് സംവിധായകൻ പങ്കുവെച്ചത്, അതിനു താഴെ ഒരു കമന്റായി യുവനടൻ പൃഥ്വിരാജിനെയും സംവിധായകൻ പരാമർശിച്ചു. “പൃഥ്വി 20 വർഷമായി സിനിമയിലുണ്ട്, ഇതുവരെയില്ലാത്ത സ്വാഗ് ഇനി വരുമെന്ന് തോന്നുന്നില്ല. പൃഥ്വി ഇതുവരെ ചെയ്തിട്ടുള്ള എല്ലാ വേഷങ്ങളേക്കാളും അദ്ദേഹത്തിന്റെ ചേട്ടൻ ഇന്ദ്രന്റെ വട്ട് ജയൻ എന്ന കഥാപാത്രത്തിന് കൂടുതൽ സ്വാദ് തോന്നി”.

ADVERTISEMENT

സംവിധായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും അനുബന്ധ പോസ്റ്റുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം, യുവതാരങ്ങൾ അഭിനയിക്കുന്ന നല്ല സമയം എന്ന ഒടിടി ചിത്രത്തിലും ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാറിന്റെയും തിരക്കിലാണ് സംവിധായകൻ.

ADVERTISEMENT