ശ്രീനിവാസന് എന്തുകൊണ്ട് അങ്ങനെ ഒരു സ്നേഹ ചുംബനം നൽകി ലാലിൻറെ മറുപിടി ആരെയും ഇമോഷണൽ ആക്കും

370
ADVERTISEMENT

ശ്രീനിവാസന് നൽകിയ ചുംബനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ മോഹൻലാൽ.ഒരു അഴിമുഖത്തിലാണ് താരം മനസ്സ് തുറന്നു. മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള കെമിസ്ട്രി നമ്മൾ ധാരാളം ചിത്രങ്ങളിൽ കണ്ടതാണ്. ഇരുവരും ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. മനസ്സ് തുറന്നു ചിരിക്കാൻ പാകത്തിലുള്ള ധാരാളം ചിത്രങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്റെ തിരകകഥയിൽ ഉളള പല ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീനി രോഗ ബാധിതനായി ഇരിക്കുകയാണ്. വളരെ അവശ നിലയിലായ അദ്ദേഹം അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ മോഹൻലാൽ ഒരു സ്നേഹ ചുംബനം അപ്രതീക്ഷിതമായി ശ്രീനിക്ക് നൽകിയിരുന്നു. അതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹൻലാൽ.ലാലിന്റെ വാക്കുകൾ ഇങ്ങനെ

തങ്ങൾ ഇരുവരും തമ്മിലുള്ളത് അറിയാതെ സംഭവിക്കുന്ന കെമിസ്ട്രി ആണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇടക്ക് ഞങ്ങൾ സംസാരിക്കും. സുഖമില്ലാത്തപ്പോൾ ഭാര്യയോടും മക്കളോടും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു.

ADVERTISEMENT

ശ്രീനിവാസനെ കണ്ടപ്പോൾ താൻ പെട്ടെന്ന് വികാരാധീനനായി. അതാണ് അങ്ങനെ ചെയ്തത് ആ അവസ്ഥയിൽ അദ്ദേഹം അവിടെ വന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടത്.

ശ്രീനിവാസനെ ഒരിക്കലും ഈ അവസ്ഥയിൽ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പലതും എന്റെ മനസ്സിലൂടെ കടന്നുപോയി. നമ്മൾ ചെയ്ത സിനിമകൾ. ആ സമയത്ത് വേറെ ഒന്നും അങ്ങനെയല്ലാതെ വേറെയൊന്നും ചെയ്യാൻ തോന്നിയില്ല അത്രക്ക് സങ്കടകരമായിരുന്നു ആ കാഴ്ച. മോഹൻലാൽ പറയുന്നു.രോഗ ബാധിതനാകുന്നതിനു മുൻപ് ലാലും ശ്രീനിവാസനും ഒന്നിച്ചു സിനിമകൾ വരും എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അസുഖം പെട്ടന്ന് മൂർച്ഛിച്ചത് മൂലം അതൊകകെ ഒഴിവാക്കുകയായിരുന്നു. ഇരുവരുംഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന് ശ്രീനിവാസന്റെ മകനും സംവിധായകനുമായ വിനീതും ആഗ്രഹത്തെ പ്രകടിപ്പിച്ചിരുന്നു.

ADVERTISEMENT