“ഈ മമ്മൂട്ടിക്ക് ഭ്രാന്താണ്” മമ്മൂട്ടിയെ മുന്നിലിരുത്തിക്കൊണ്ട് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ ആ സംഭവം ഇങ്ങനെ.

394
ADVERTISEMENT

നടൻ തിരക്കഥ കൃത് ,സംവിധായകൻ ,നിർമ്മാതാവ് അങ്ങനെ സിനിമയുടെ വളരെ പ്രാധാന്യമർന്ന മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീനിവാസൻ. തന്റേതായ ഒരു ഇരിപ്പിടം മലയാള സിനിമ ലോകത്തു ഉണ്ടാക്കുന്നതിൽ വിജയിച്ച വ്യക്തിത്വം. മികവുറ്റ ചിത്രങ്ങളാണ് ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്നത്. മിക്കതും ആക്ഷേപ ഹാസ്യ രൂപേണ ആണ് ശ്രീനിവാസൻ അവതരിപ്പിക്കാറുള്ളത്. മിക്ക ചിത്രങ്ങളും ഇന്നും പ്രസക്തമാണ് എന്നുള്ളതാണ് ശ്രീനിവാസൻ എന്ന തിരകകഥാകൃത്തിനെ വിലയിരുത്തുമ്പോൾ നമുക്ക് ആശ്ചര്യം തോന്നിപ്പിക്കുന്നത്. മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളോടും മികച്ച ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ അതുകൊണ്ടു താനാണ് സൗഹൃദത്തിന്റെ ഒരു വലിയ നിര താനാണ് ശ്രീനിക്കുണ്ട്. അതിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിലും മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.പ്രതിഭാധനനായ ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചു അയാൾ വിജയിച്ചു എന്ന് കേൾക്കാൻ ആണ് തനിക്കു ആഗ്രഹം ; തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംവിധായകൻ വിനയൻ പറഞ്ഞത്

ADVERTISEMENT

മമ്മൂട്ടിയും ദിലീപും മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭരും സന്നിഹിതരായ ശ്രീനിവാസനെ ചടങ്ങിൽ ശ്രീനിവാസനെ അനുമോദിക്കുന്ന ഒരു ചടങ്ങിൽ വച്ച് മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. മമ്മൂട്ടി ശ്രീനിവാസനെ അനുമോദിച്ചു സംസാരിച്ചതിന് ശേഷം മറുപിടി പ്രസംഗത്തിൽ മമ്മൂട്ടിയെ കുറിച്ചുള്ള ചില പഴയ സംഭവങ്ങൾ ശ്രീനിവാസൻ പറഞ്ഞിരുന്നു. ആ സംസാരത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞു താൻ മമ്മൂട്ടിയെ പറ്റി ഒരു സത്യം പറയാൻ പോവുകയാണ് “ഈ മമ്മൂട്ടി ഒരു ഭ്രാന്തനാണ്” എന്ന്. നിറഞ്ഞ സദസ്സിൽ വച്ചാണ് ശ്രീനിവാസന്റെ പറച്ചിൽ തമാശയുടെ മേമ്പൊടിയിൽ സംസാരിച്ചുവന്നതുകൊണ്ടാവാം മമ്മൂട്ടി ഉൾപ്പടെ ഏവരും അത് രസകരമായ രീതിയിൽ ഉൾക്കൊള്ളുകയും തുടർന്നുള്ള സംസാരത്തിനായി കാത്തിരിക്കുകയും ചെയ്തു. അപ്പോൾ ശ്രീനി അടുത്ത് ചോദിച്ചത് “ഇത് കേട്ടപ്പോൾ നിങ്ങൾക്കൊക്കെ അങ്ങ് സന്തോഷമായി അല്ലെ?” എന്നാണ്. എങ്കിൽ സന്തോഷിക്കണ്ട താൻ പറഞ്ഞത് മമ്മൂട്ടി ഒരു തനി സിനിമ ഭ്രാന്തനാണ് എന്നാണ്. അതിനു ഉദാഹരണമായി അദ്ദേഹം ഒരു സംഭവം പറഞ്ഞു.തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? , മത്സരിക്കാൻ നേതാക്കൾ സമീപിച്ചു,രാഷ്ട്രീയ നിലപാട് ആദ്യമായി തുറന്നു പറഞ്ഞു മഞ്ജു വാര്യർ.

1980 ൽ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത് ഷൊർണൂർ ഗസ്റ്റ് ഹൗസിൽ ആ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി താൻ ഉണ്ടായിരുന്നു എന്നും; ആ സമയത്തു തന്നെ പിറകിൽ നിന്ന് പേര് വിളിച്ചുകൊണ്ട് എത്തിയ ആ സുമുഖനായ ചെറുപ്പക്കാരനെ കണ്ട മാത്രയിൽ തന്നെ തനിക്കു ഇഷ്ടമായില്ല എന്ന് ശ്രീനിവാസൻ പറയുന്നു. അതിനു കാരണം അയാൾക്ക് തന്നെക്കാൾ നല്ല ഉയരം എന്നായിരുന്നു നിറഞ്ഞ കരഘോഷമാണ് ഈ സമയത്തു കാണികളിൽ നിന്ന് ലഭിച്ചത്. കണ്ട മാത്രയിൽ ഒറ്റ ശ്വാസത്തിൽ തന്നെ കുറിച്ച് താൻ പോലും മറന്നു പോയ കാര്യങ്ങൾ ഉൾപ്പടെ അയാൾ പറഞ്ഞു എന്നാണ്. ഇന്നയാളുടെ മകനല്ല? അമ്മയുടെ പേര് ഇതല്ലേ, വീട് ഇന്ന സ്ഥലത്തല്ലേ ,പഠിച്ചത് പഴശ്ശിരാജാ കോളേജിൽ അല്ലെ, ആകാശവാണിയിൽ ഇന്ന നാടകത്തിൽ അഭിനയിച്ചത് നിങ്ങളല്ലേ തുടങ്ങി ഒരുപാടു കാര്യങ്ങൾ. അന്ന് താൻ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച തികച്ചും അപ്രസക്തനായ ഒരു നടനാണ്. ആ തന്നെ കുറിച്ച് പോലും ഇത്ര വിശദമായി അറിഞ്ഞു വെക്കുന്ന ഇദ്ദേഹത്തിന് ഭ്രാന്തല്ലാതെ എന്താണ് എന്നാണ് ശ്രീനി തമാശയിൽ അന്ന് പറഞ്ഞത്. ഭ്രാന്തിനോട് അടുത്ത് നിൽക്കുന്ന രീതിയിലുള്ള സിനിമയോടുള്ള പാഷൻ ആണ് മമ്മൂട്ടിയെ താൻ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് എന്നാണ് ശ്രീനിവാസൻ പറഞ്ഞു നിർത്തുന്നത്.താൻ സിനിമയിലേക്കെത്തിയതിന്റെ കാരണം കടമാണ് നടി ഇന്ദ്രജ വെളിപ്പെടുത്തുന്നു

ADVERTISEMENT